അര്‍ബുദമുഴകളിലെ ആരോഗ്യകരമായ കോശങ്ങള്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കുന്നത്‌ കീമോതെറാപ്പി ചികിത്സയുടെ ഫലപ്രാപ്‌തി കുറയ്‌ക്കുമെന്ന്‌ പഠനം. യുസിഎല്‍, യേല്‍ സര്‍വകലാശാലകളില്‍ നടന്ന രണ്ട്‌ പഠനങ്ങളാണ്‌ ഈ നിഗമനങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്നത്‌. കുടലിലെ അര്‍ബുദവുമായി ബന്ധപ്പെട്ട കോശങ്ങളിലാണ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അര്‍ബുദമുഴകളിലെ ആരോഗ്യകരമായ കോശങ്ങള്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കുന്നത്‌ കീമോതെറാപ്പി ചികിത്സയുടെ ഫലപ്രാപ്‌തി കുറയ്‌ക്കുമെന്ന്‌ പഠനം. യുസിഎല്‍, യേല്‍ സര്‍വകലാശാലകളില്‍ നടന്ന രണ്ട്‌ പഠനങ്ങളാണ്‌ ഈ നിഗമനങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്നത്‌. 

കുടലിലെ അര്‍ബുദവുമായി ബന്ധപ്പെട്ട കോശങ്ങളിലാണ്‌ ഗവേഷണം നടത്തിയത്‌. ഈ അര്‍ബുദ കോശങ്ങള്‍ രണ്ട്‌ തരത്തില്‍ നിലനില്‍ക്കാമെന്ന്‌ ഗവേഷകര്‍ പറയുന്നു. ഒന്ന്‌ വേഗം വളരുന്നതും മറ്റൊന്ന്‌ പതിയെ വളരുന്നതും. കീമോതെറാപ്പികള്‍ വേഗം വളരുന്ന കോശങ്ങളെ ലക്ഷ്യമിടുന്നതിനാല്‍ പതിയെ വളരുന്ന അര്‍ബുദകോശങ്ങള്‍ ഈ ചികിത്സയെ പ്രതിരോധിക്കാനാണ്‌ സാധ്യതയെന്ന്‌ പഠന റിപ്പോര്‍ട്ട്‌ പറയുന്നു. 

Photo credit : NDAB Creativity / Shutterstock.com
ADVERTISEMENT

കുടലിലെ ഫൈബ്രോബ്ലാസ്‌റ്റുകള്‍ എന്ന ആരോഗ്യകരമായ കോശങ്ങളാണ്‌ അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നത്‌. ഇത്‌ അര്‍ബുദകോശങ്ങളെ കീമോതെറാപ്പിയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ സഹായിക്കും. അര്‍ബുദകോശങ്ങള്‍ നശിക്കാതിരിക്കാന്‍ ഇതിടയാക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 

കീമോതെറാപ്പി ആരംഭിക്കും മുന്‍പ്‌ ഈ അര്‍ബുദകോശങ്ങളെ വേഗം വളരുന്ന സ്ഥിതിയിലെത്തിക്കാനുള്ള വഴികള്‍ കണ്ടെത്തേണ്ടതാണെന്ന്‌ ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. വളര്‍ച്ചയെ മന്ദീഭവിപ്പിക്കുന്ന ചുറ്റുമുള്ള ആരോഗ്യകരമായ കോശങ്ങളും അര്‍ബുദകോശങ്ങളും തമ്മിലുള്ള സന്ദേശങ്ങളുടെ കൈമാറ്റത്തെ തടയുന്നത്‌ അര്‍ബുദകോശങ്ങള്‍ വേഗം വളരുന്ന അവസ്ഥ സംജാതമാക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. 

English Summary:

Study says chemotherapy becomes less effective in some cases

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT