അന്‍പത്തിയഞ്ച്‌ വയസ്സിന്‌ മുന്‍പ്‌ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉയര്‍ന്ന കൊളസ്‌ട്രോള്‍ തോതും വരുന്നത്‌ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം. 2,96,131 പേരില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്‌ പ്ലോസ്‌ വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു. പഠനത്തില്‍ പങ്കെടുത്തവരില്‍ 1,36,648 പേര്‍ ഉയര്‍ന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്‍പത്തിയഞ്ച്‌ വയസ്സിന്‌ മുന്‍പ്‌ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉയര്‍ന്ന കൊളസ്‌ട്രോള്‍ തോതും വരുന്നത്‌ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം. 2,96,131 പേരില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്‌ പ്ലോസ്‌ വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു. 

പഠനത്തില്‍ പങ്കെടുത്തവരില്‍ 1,36,648 പേര്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ തോതുള്ളവരും 1,35,431 പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും 24,052 പേര്‍ ഹൃദ്രോഗികളുമായിരുന്നു. ജനിതകപരമായി തന്നെ ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോതും സിസ്‌റ്റോളിക്‌ രക്ത സമ്മര്‍ദ്ദവുമുള്ള വ്യക്തികള്‍ക്ക്‌ അവരുടെ രോഗനിര്‍ണ്ണയ സമയത്ത്‌ പ്രായമേതായാലും ഹൃദ്രോഗ സാധ്യതയുണ്ടെന്ന്‌ ഗവേഷണറിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി. ചെറുപ്രായത്തിലോ മധ്യവയസ്സിലോ തന്നെ ഈ രോഗങ്ങളുള്ളവര്‍ക്ക്‌ പിന്നീട്‌ ഇത്‌ കുറഞ്ഞാല്‍ പോലും ഹൃദ്രോഗ സാധ്യത നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട്‌ പറയുന്നു. വ്യക്തിയുടെ ആരോഗ്യത്തില്‍ നീണ്ടു നില്‍ക്കുന്ന പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ കൊളസ്‌ട്രോളിനും രക്തസമ്മര്‍ദ്ദത്തിനും സാധിക്കുമെന്നും ഗവേഷകര്‍ അടിയവരയിടുന്നു.

Representative image. Photo Credit: Prostock-studio/Shutterstock.com
ADVERTISEMENT

ജീവിതശൈലിയാണ്‌ ഉയര്‍ന്ന കൊളസ്‌ട്രോളിനും രക്തസമ്മര്‍ദ്ധത്തിനും കാരണമാകുന്ന പ്രധാന ഘടകം. അനാരോഗ്യകരമായ ഭക്ഷണക്രമം, അലസമായ ജീവിതശൈലി, പൊണ്ണത്തടി, അമിത മദ്യപാനം, പുകവലി എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തിലേക്ക്‌ നയിക്കാം. ടൈപ്പ്‌ 2 പ്രമേഹം, പൊണ്ണത്തടി, സാച്ചുറേറ്റഡ്‌ കൊഴുപ്പും ട്രാന്‍സ്‌ കൊഴുപ്പും അമിതമായ ഭക്ഷണം, അലസ ജീവിതശൈലി, പുകവലി എന്നിവ കൊളസ്‌ട്രോള്‍ തോതും ഉയര്‍ത്താം. 

നിലവിട്ടുയരുന്ന രക്തസമ്മര്‍ദ്ദം ഹൃദയത്തിന്‌ മാത്രമല്ല വൃക്കകള്‍ക്കും നാശം വരുത്താം. രക്തധമനികള്‍ കട്ടിയാകാനും ഹൃദയത്തിലേക്കുള്ള രക്തയോട്ടവും ഓക്‌സിജന്‍ വിതരണവും കുറയാനും നെഞ്ച്‌ വേദന, ക്രമം തെറ്റിയ ഹൃദയമിടിപ്പ്‌, ഹൃദയാഘാതം എന്നിവ വരാനും അമിതമായ രക്തസമ്മര്‍ദ്ദം കാരണമാകും. തലച്ചോറിലേക്കുള്ള രക്തവിതരണം ബാധിക്കപ്പെടുന്നത്‌ പക്ഷാഘാതത്തിലേക്കും നയിക്കാം. 

ADVERTISEMENT

സോഡിയം കുറഞ്ഞതും പൊട്ടാസിയം കൂടിയതുമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കല്‍, സമ്മര്‍ദ്ദ നിയന്ത്രണം, ഇടയ്‌ക്കിടെയുള്ള പരിശോധന എന്നിവയെല്ലാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിച്ച്‌ ഹൃദയത്തെ സംരക്ഷിക്കാന്‍ സഹായകമാണ്‌. 

നെഞ്ചുവേദന മാത്രമല്ല ഹൃദ്രോഗത്തിന്റെ ലക്ഷണം: വിഡിയോ

English Summary:

Hypertension and Cholestrol before the age of 55 can cause heart disease