നഴ്സുമാരുടെ എണ്ണം കൂട്ടണം; സാന്ത്വന പരിചരണത്തിൽ കേരളത്തിനു മുന്നേറാൻ ഇനിയുമേറെ
സാന്ത്വന പരിചരണാവശ്യം ഏതൊരാളുടെയും ജീവിതത്തിൽ ഏതൊരു ഘട്ടത്തിലും കടന്നു വന്നേക്കാം. തനിക്കോ കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ സംഭവിക്കുന്ന രോഗാവസ്ഥകൾ ദീർഘകാല പരിചരണ ആവശ്യത്തിലേക്കോ സാന്ത്വന പരിചരണത്തിലേക്കോ നയിച്ചേക്കാം. സാന്ത്വന പരിചരണത്തെപ്പറ്റി മുൻകൂട്ടിയുള്ള അറിവ് ഇതാവശ്യമായി വരുമ്പോൾ അതുമായി

സാന്ത്വന പരിചരണാവശ്യം ഏതൊരാളുടെയും ജീവിതത്തിൽ ഏതൊരു ഘട്ടത്തിലും കടന്നു വന്നേക്കാം. തനിക്കോ കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ സംഭവിക്കുന്ന രോഗാവസ്ഥകൾ ദീർഘകാല പരിചരണ ആവശ്യത്തിലേക്കോ സാന്ത്വന പരിചരണത്തിലേക്കോ നയിച്ചേക്കാം.
സാന്ത്വന പരിചരണത്തെപ്പറ്റി മുൻകൂട്ടിയുള്ള അറിവ് ഇതാവശ്യമായി വരുമ്പോൾ അതുമായി പൊരുത്തപ്പെടുന്നതിന് ഉപകരിക്കും.
കേരളത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ തുടക്കം പ്രതീക്ഷാനിർഭരമായിരുന്നു. ഇടക്കാലത്ത് മെല്ലെപ്പോക്കുണ്ടായെങ്കിലും ഇന്നും മികവിന് ഇടിവു തട്ടിയിട്ടില്ലെന്നു കാണാം. ഇടത്തരം–താഴ്ന്ന വരുമാനക്കാർ ഏറെയുള്ള അവികസിത രാജ്യങ്ങളിൽ (ലോകജനതയുടെ 84% കഴിയുന്നു) കേരളത്തിലേതു പോലെ പാലിയേറ്റീവ് കെയർ സംവിധാനവും ശുശ്രൂഷയും ഇല്ലെന്നും കാണാം. യൂറോപ്യൻ രാജ്യങ്ങളിൽ കിടപ്പുരോഗിയെ നഴ്സ് വീട്ടിൽ വന്നു പരിചരിക്കുന്നുണ്ട്. അത്യാസന്ന നിലയെങ്കിൽ ദിവസവും എത്തും. കൂടാതെ ‘സ്പെഷലിസ്റ്റ് പാലിയേറ്റീവ് കെയറു’മുണ്ട്. നമ്മുടെ നാട്ടിലും കിടപ്പുരോഗികൾക്കു നഴ്സുമാരുടെ സേവനം ലഭിക്കുന്നു. ചിലയിടത്തു ഡോക്ടർമാരുമെത്തുന്നു.
2015 ലെ ക്വാളിറ്റി ഓഫ് ഡെത്ത് ഇൻഡക്സ് റിപ്പോർട്ടിൽ കേരളത്തിന്റെ ഈ മികവ് എടുത്തുപറഞ്ഞിട്ടുണ്ട്. 2018 ലെ ലാൻഡ്സെറ്റ് കമ്മിഷൻ റിപ്പോർട്ടിലും കേരളം പരാമർശിക്കപ്പെട്ടു. രോഗി എവിടെയാണോ, അവിടെയെത്തി പരിചരണം നൽകുകയെന്ന 2018 ലെ ലോകനയവും പ്രാവർത്തികമാക്കി.
കൂടുതൽ സേവനത്തിന് നഴ്സ് എണ്ണം കൂട്ടണം
കേരളത്തിൽ കിടപ്പുരോഗികളുടെ വീട്ടിൽ ഒരു നഴ്സിന് എത്ര തവണ പോകാനാകും? ഏറിയാൽ മാസത്തിലൊന്ന്. അത് കൂടണം. ഒരു പഞ്ചായത്തിൽ ഒരു നഴ്സിന്റെ സേവനമേ ഇപ്പോഴുള്ളൂ. രോഗക്കിടക്കയിലുള്ള ഒരു രോഗിക്ക് ആഴ്ചയിൽ ഒരിക്കലെങ്കിലും മുടങ്ങാതെ സേവനം ആവശ്യമാണ്. പഞ്ചായത്തുതലത്തിൽ നഴ്സുമാരുടെ എണ്ണം 2 ആയി വർധിപ്പിക്കുകയും വേണം. 2019 ൽ പുതുക്കിയ പാലിയേറ്റീവ് കെയർ നയം സർക്കാരും സന്നദ്ധസംഘടനകളും കൈകോർത്തു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നു. ജില്ലാ–താലൂക്ക്– പഞ്ചായത്ത് തലങ്ങളിലെ സന്നദ്ധ സംഘടനകൾക്കു സർക്കാർ റജിസ്ട്രേഷനും അക്രഡിറ്റേഷനും നൽകണം.
കരുതലോടെ ജീവിതാന്ത്യ ശുശ്രൂഷ
മരണത്തോടടുക്കുമ്പോൾ രോഗിയും കുടുംബവും നേരിടുന്ന ഒറ്റപ്പെടൽ വലുതാണ്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയാൽ നേരെ ഐസിയുവിൽ കയറ്റും. ദേഹം നിറയെ ട്യൂബുകളുമായി തണുപ്പിൽ ഒറ്റപ്പെട്ടു കിടക്കാൻ മരണാസന്നരായ രോഗികളാരും ആഗ്രഹിക്കുന്നില്ല.
പണ്ടൊക്കെ മരണസമയത്തു രോഗിക്കു ചുറ്റും കുടുംബക്കാരും പരിചിതരും സുഹൃത്തുക്കളും കാണും. ഇന്ന് അണുകുടുംബങ്ങളായതോടെ ആ അവസ്ഥ മാറി. സന്നദ്ധ പ്രവർത്തകർക്കും സംഘടനകൾക്കും ജീവിതാന്ത്യ ശുശ്രൂഷയിൽ കൂടുതൽ പങ്കുചേരാനാകണം. കുറച്ചുപേർ തങ്ങളോടൊപ്പം ഏതു പാതിരാത്രിയിലും സഹായവുമായി ഉണ്ടെന്നുള്ളത് ഒറ്റപ്പെട്ട മനസ്സുകൾക്കു വലിയ ആശ്വാസമാണ്.
(പാലിയം ഇന്ത്യ ചെയർമാൻ ഇമെരിറ്റസാണ് ലേഖകൻ)
പ്രമേഹരോഗി അറിയേണ്ടത്: വിഡിയോ