ദഹനസംവിധാനത്തിലെ പ്രയോജനകരമായ സൂക്ഷ്മാണുക്കളെ മദ്യം ബാധിക്കുമോ?
നല്ല ദഹനത്തിനും പ്രതിരോധ ശക്തിക്കും കുടലുകളുടെ ആരോഗ്യത്തിനുമെല്ലാം ദഹനസംവിധാനത്തിലെ ഉപകാരികളായ ബാക്ടീരിയകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. എന്നാല്‍ മദ്യപാനം ഇവയെ പലതരത്തില്‍ സ്വാധീനിക്കാറുണ്ടെന്ന് വിദഗ്‌ധര്‍ പറയുന്നു. മദ്യപാനം നിര്‍ത്താന്‍ സാധിക്കാത്ത തരം കടുത്ത മദ്യപാനികളില്‍ നല്ല ബാക്ടീരിയയും

നല്ല ദഹനത്തിനും പ്രതിരോധ ശക്തിക്കും കുടലുകളുടെ ആരോഗ്യത്തിനുമെല്ലാം ദഹനസംവിധാനത്തിലെ ഉപകാരികളായ ബാക്ടീരിയകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. എന്നാല്‍ മദ്യപാനം ഇവയെ പലതരത്തില്‍ സ്വാധീനിക്കാറുണ്ടെന്ന് വിദഗ്‌ധര്‍ പറയുന്നു.
മദ്യപാനം നിര്‍ത്താന്‍ സാധിക്കാത്ത തരം കടുത്ത മദ്യപാനികളില്‍ നല്ല ബാക്ടീരിയയും ചീത്ത ബാക്ടീരിയയും തമ്മിലുള്ള അസന്തുലിതാവസ്ഥയുണ്ടാകാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഡിസ്‌ബയോസിസ് എന്ന ഈ അവസ്ഥ വര്‍ധിച്ച തോതിലുള്ള നീര്‍ക്കെട്ടും രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കടുത്ത മദ്യപാനികളുടെ കുടലിന്റെ ആവരണങ്ങള്‍ ചോര്‍ന്ന് ഇവിടുത്തെ സൂക്ഷ്‌മജീവികളും ഹാനികരമായ വിഷവസ്‌തുക്കളും രക്തപ്രവാഹത്തിലേക്കും കരളിലേക്കും നീങ്ങാമെന്നും ഇത് കരള്‍വീക്കത്തിന് കാരണമാകാമെന്നും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗ്യാസ്‌ട്രോഎന്ററോളജിസ്‌റ്റ് ഡോ. സിന്തിയ ഹു പറയുന്നു.
അനാരോഗ്യകരമായ ദഹനവ്യവസ്ഥ മദ്യത്തോടുള്ള ആസക്തി വര്‍ധിക്കാനും കാരണമാകാറുണ്ട്. എന്നാല്‍ പരിമിതമായ തോതില്‍ മദ്യപിക്കുന്നവരില്‍ മദ്യപിക്കുകയേ ചെയ്യാത്തവരെ അപേക്ഷിച്ച് വൈവിധ്യമാര്‍ന്ന തോതിലുള്ള സൂക്ഷ്‌മജീവികള്‍ ദഹനസംവിധാനത്തില്‍ കാണപ്പെടുന്നതായി ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയുടെ ലക്ഷണമാണ്.
2020ല്‍ ബ്രിട്ടനിലെ 916 സ്‌ത്രീകളില്‍ നടത്തിയ പഠനത്തില്‍ റെഡ്, വൈറ്റ് വൈന്‍ കുടിക്കുന്നവരില്‍ അത് കുടിക്കാത്തവരെ അപേക്ഷിച്ച് വയറിലും കുടലിലും സൂക്ഷ്‌മജീവികളുടെ വൈവിധ്യം അധികമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ബിയറോ മറ്റ് മദ്യമോ കഴിക്കുന്നവരില്‍ ഇത്തരം വൈവിധ്യം കണ്ടെത്തിയില്ല. മുന്തിരിങ്ങയുടെ തൊലിയിലുള്ള പോളിഫെനോളുകളാകാം ഇതിന് പിന്നിലെന്ന് ഗവേഷകര്‍ കരുതുന്നു. എന്നാല്‍ ഇത് ലഭിക്കുന്നതിന് വൈന്‍ തന്നെ കുടിക്കണമെന്നില്ല മറിച്ച് മുന്തിരിങ്ങയും മറ്റ് പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ മതിയെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. സസ്യാധിഷ്‌ഠിത ഭക്ഷണം, യോഗര്‍ട്ട്, കിംചി പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങള്‍ എന്നിവയും വയറില്‍ ഉപകാരപ്രദമായ സൂക്ഷ്‌മജീവികള്‍ വളരാന്‍ സഹായിക്കും.
കുടവയർ കുറയ്ക്കാൻ മൂന്ന് വഴികൾ: വിഡിയോ