അല്‍സ്‌ഹൈമേഴ്‌സ്,പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളില്‍ നിന്ന് സംരക്ഷണം വേണോ? ഇടവിട്ടുള്ള ഉപവാസം ഫലപ്രദം
തലച്ചോറിനെയും നാഡീവ്യൂഹസംവിധാനത്തെയും സംബന്ധിക്കുന്ന രോഗങ്ങളായ അല്‍സ്‌ഹൈമേഴ്‌സിലേക്കും പാര്‍ക്കിന്‍സണ്‍സിലേക്കും നയിക്കുന്നത് പലപ്പോഴും ശരീരത്തിലെ നീര്‍ക്കെട്ടാണ്. ശരീരത്തില്‍ എന്തെങ്കിലും മുറിവോ പരുക്കോ പറ്റുമ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന നീര്‍വീക്കം പക്ഷേ സ്ഥിരമാകുമ്പോള്‍ മറവിരോഗം മാത്രമല്ല

തലച്ചോറിനെയും നാഡീവ്യൂഹസംവിധാനത്തെയും സംബന്ധിക്കുന്ന രോഗങ്ങളായ അല്‍സ്‌ഹൈമേഴ്‌സിലേക്കും പാര്‍ക്കിന്‍സണ്‍സിലേക്കും നയിക്കുന്നത് പലപ്പോഴും ശരീരത്തിലെ നീര്‍ക്കെട്ടാണ്. ശരീരത്തില്‍ എന്തെങ്കിലും മുറിവോ പരുക്കോ പറ്റുമ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന നീര്‍വീക്കം പക്ഷേ സ്ഥിരമാകുമ്പോള്‍ മറവിരോഗം മാത്രമല്ല അതെറോസ്‌ക്ലീറോസിസ്, അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം. എന്നാല്‍ ഇടയ്ക്കിടെയുള്ള ഉപവാസങ്ങള്‍ ഇത്തരം നീര്‍ക്കെട്ടിനെ കുറിച്ച് അല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുമെന്ന് കേംബ്രിജ് സര്‍വകലാശാലയില്‍ നടന്ന പുതിയ പഠനം വെളിപ്പെടുത്തുന്നു.
നീര്‍വീക്കത്തെ തടയുന്ന അറക്കിഡോണിക് ആസിഡിന്റെ തോത് ശരീരത്തില്‍ വര്‍ധിപ്പിക്കാന്‍ ഉപവാസം കൊണ്ട് സാധിക്കുമെന്നാണ് കേംബ്രിജിലെ ഗവേഷകര്‍ പറയുന്നത്. പഠനത്തിന്റെ ഭാഗമായി 21 വോളന്റിയര്‍മാരുടെ രക്തസാംപിളുകള്‍ കേംബ്രിജിലെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെയും ശാസ്ത്രജ്ഞര്‍ വിലയിരുത്തി. 500 കാലറി ഭക്ഷണം കഴിച്ച ശേഷം 24 മണിക്കൂര്‍ നേരം ഇവര്‍ ഉപവസിച്ചു. ശേഷം വീണ്ടും 500 കാലറിയുടെ ഭക്ഷണം കഴിച്ചു. ഉപവാസ സമയത്ത് ഇവരുടെ ശരീരത്തിലെ അറക്കിഡോണിക് ആസിഡ് തോത് ഉയരുന്നതായും വീണ്ടും ഭക്ഷണം കഴിക്കുമ്പോള്‍ താഴുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു.
ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നായ ആസ്പിരിന്‍ പോലുള്ളവ അറക്കിഡോണിക് ആസിഡിന്റെ വിഘടനത്തെ തടയുക വഴിയാണ് ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുന്നതും ഗവേഷകര്‍ കണ്ടെത്തി. അതേ സമയം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ അത്തരം മരുന്നുകള്‍ കഴിക്കരുതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അടുത്തിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് താന്‍ സന്തുലിതമായ ജീവിതശൈലിക്കായി 36 മണിക്കൂര്‍ നീളുന്ന ഉപവാസം പിന്തുടരാറുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഞായറാഴ്ച വൈകുന്നേരം 5 മണിക്കാരംഭിക്കുന്ന ഉപവാസം ചൊവ്വാഴ്ച രാവിലെ അഞ്ച് മണി വരെ നീളും. ഉപവാസ സമയത്ത് വെള്ളവും ചായയും കട്ടന്‍ കാപ്പിയും മാത്രമേ കഴിക്കാറുള്ളൂ എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറയുന്നു. ഈ ശീലം ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാന്‍ സഹായിച്ചതായും അദ്ദേഹം അവകാശപ്പെടുന്നു.
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം?: വിഡിയോ