അര്‍ബുദത്തെ അതിജീവിച്ചവരിലെ വേദന ലഘൂകരിക്കാന്‍ വ്യായാമം
വ്യായാമം കൊണ്ട് ശരീരത്തിന് പല ഗുണങ്ങളുമുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പക്ഷാഘാതത്തിന്റെയും ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തിന്റെയും സാധ്യത കുറയ്‌ക്കാനും വ്യായാമം സഹായിക്കും. സമ്മര്‍ദ്ധവും ഉത്‌കണ്‌ഠയും വിഷാദവും കുറിച്ച് മൂഡും മാനസികാരോഗ്യവും മെച്ചപ്പെടുത്താനും

വ്യായാമം കൊണ്ട് ശരീരത്തിനു പല ഗുണങ്ങളുമുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പക്ഷാഘാതത്തിന്റെയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെയും സാധ്യത കുറയ്‌ക്കാനും വ്യായാമം സഹായിക്കും. സമ്മര്‍ദ്ദവും ഉത്‌കണ്‌ഠയും വിഷാദവും കുറച്ച് മൂഡും മാനസികാരോഗ്യവും മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും. എന്നാല്‍ ഇതിനെല്ലാം പുറമേ അര്‍ബുദത്തെ അതിജീവിച്ചവരില്‍ ഉണ്ടാകുന്ന വേദനയെ ലഘൂകരിക്കാനും വ്യായാമം സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
വ്യക്തികള്‍ ഒരാഴ്‌ച 150 മുതല്‍ 300 മിനിട്ട് മിതമായ വ്യായാമമോ 75 മുതില്‍ 150 മിനിട്ട് തീവ്രമായ എയറോബിക് വ്യായാമമോ പിന്തുടരണമെന്നാണ് അമേരിക്കയിലെ ആരോഗ്യ ഏജന്‍സികള്‍ നിര്‍ദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദിഷ്ട സമയം താണ്ടുന്ന തരത്തില്‍ വ്യായാമം ചെയ്യുന്ന മുന്‍ അര്‍ബുദ രോഗികള്‍ക്ക് ഇത്രയും സമയം വ്യായാമം ചെയ്യാത്ത മുന്‍ അര്‍ബുദ രോഗികളെ അപേക്ഷിച്ച് വേദനയുണ്ടാകാനുള്ള സാധ്യത 16 ശതമാനം കുറവാണെന്ന് പഠനം പറയുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായ കാന്‍സറിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
അര്‍ബുദത്തെ അതിജീവിച്ച 10,651 പേരുടെയും അര്‍ബുദ ചരിത്രമില്ലാത്ത 51,439 പേരുടെയും ആരോഗ്യ വിവരങ്ങള്‍ ഗവേഷണത്തിനായി താരതമ്യം ചെയ്‌തു. തങ്ങളുടെ വേദനയെ പൂജ്യം മുതല്‍ 10 വരെയുള്ള ശരാശരി റേഞ്ച് വച്ച് രേഖപ്പെടുത്താന്‍ പഠനത്തില്‍ പങ്കെടുത്തവരോട് ആവശ്യപ്പെട്ടു. ഇതില്‍ നിന്നാണ് വ്യായാമവും അര്‍ബുദ രോഗികളിലെ വേദനയും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്.
കാൻസറിനെ തോൽപ്പിച്ച കൊച്ചുമിടുക്കി: വിഡിയോ