തലകറക്കം, പേശി വലിച്ചിൽ, കാലിൽ നീര്; വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ അറിയാം
2014 മാർച്ച് 14 ലോക വൃക്കദിനം. എല്ലാവർഷവും മാർച്ചിലെ രണ്ടാം ആഴ്ചയിലെ വ്യാഴാഴ്ചയാണ് ലോകവൃക്കദിനം. ഈ വർഷത്തെ പ്രധാന വിഷയം വൃക്കകളുടെ ആരോഗ്യം എല്ലാവർക്കും എന്നതാണ്. എല്ലാവർക്കും മികച്ചതും തുല്യവുമായ വൃക്ക പരിചരണം ഉറപ്പു വരുത്തുക. അതോടൊപ്പം എല്ലാ വൃക്കരോഗികൾക്കും അനുയോജ്യവൈദ്യസഹായം നൽകുക. ലോകമെമ്പാടും

2024 മാർച്ച് 14 ലോക വൃക്കദിനം. എല്ലാവർഷവും മാർച്ചിലെ രണ്ടാം ആഴ്ചയിലെ വ്യാഴാഴ്ചയാണ് ലോകവൃക്കദിനം. ഈ വർഷത്തെ പ്രധാന വിഷയം വൃക്കകളുടെ ആരോഗ്യം എല്ലാവർക്കും എന്നതാണ്. എല്ലാവർക്കും മികച്ചതും തുല്യവുമായ വൃക്ക പരിചരണം ഉറപ്പു വരുത്തുക. അതോടൊപ്പം എല്ലാ വൃക്കരോഗികൾക്കും അനുയോജ്യവൈദ്യസഹായം നൽകുക.
ലോകമെമ്പാടും വൃക്ക രോഗികൾ വർധിക്കുന്നതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. പത്തിൽ ഒരാൾക്ക് ഏതെങ്കിലും വൃക്കരോഗം ഉണ്ട്. ഇതിൽ മൂത്രത്തിലെ അണുബാധ മുതൽ അത്യന്തം മാരകമായ വൃക്കസ്തംഭനം വരെ ഉൾപ്പെടുന്നു. ഏറ്റവും പ്രധാനം സ്ഥായിയായ വൃക്കരോഗം (വിട്ടുമാറാത്ത വൃക്കരോഗം) ആണ്. ഇത് ഏതു പ്രായത്തിലും വരാം. പ്രമേഹം, ഉയർന്ന രക്തസമ്മർദം, പാരമ്പര്യമായി വൃക്ക രോഗങ്ങൾ ഉള്ള കുടുംബങ്ങൾ, മുതിർന്നവർ, വൃക്കയിൽ കല്ലിന്റെ അസുഖമുള്ളവർ എന്നിവരിൽ വൃക്കരോഗസാധ്യത വളരെക്കൂടുതലാണ്.
ലക്ഷണങ്ങള്‍ അറിയാം
1. കണ്ണിന്റെ തടത്തിലും കാലിലും നീര്
2. മൂത്രം അളവ് കുറവോ കൂടുതലോ അല്ലെങ്കിൽ രാത്രിയിൽ കൂടുതൽ പ്രാവശ്യം മൂത്രം ഒഴിക്കുക
3. ചുവപ്പു കളറോ കട്ടൻകാപ്പി കളറോ ഉള്ള മൂത്രം
4. മൂത്രം ഒഴിക്കുമ്പോൾ നീറ്റൽ, പുകച്ചിൽ, മൂത്രമൊഴിക്കാൻ താമസം
5. വിളർച്ച, ക്ഷീണം, തലകറക്കം, ഓക്കാനം, ഛർദി
6. ശ്വാസംമുട്ടൽ, പേശി വലിച്ചിൽ ഈ ലക്ഷണങ്ങൾ വൃക്കരോഗത്തിന്റേതാകാം
വൃക്കരോഗ സാധ്യത കൂടുതൽ ഉള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
1. കൃത്യമായ കാലയളവിൽ രക്തസമ്മർദ പരിശോധന
2. മൂത്രത്തിൽ പ്രോട്ടീന്റെ അളവു പരിശോധന
3. രക്തത്തിൽ യൂറിയ, ക്രിയാറ്റിനിൻ അളവു പരിശോധന എന്നിവ ചെയ്യണം
4. പ്രമേഹം മരുന്നു കഴിച്ചു നിയന്ത്രിച്ചു നിർത്തുക
സാധ്യത കൂടാതിരിക്കാൻ
∙ സമയാസമയം രക്തം. മൂത്രം എന്നിവ പരിശോധിക്കുക.
∙പ്രമേഹവും രക്തസമ്മർദവും കൃത്യമായി നിയന്ത്രിച്ചു നിർത്തുക.
∙പുകവലി ശീലം ഉപേക്ഷിക്കുക. വേദനസംഹാരികളുടെ അമിത ഉപയോഗം ഒഴിവാക്കുക
∙പൊണ്ണത്തടി ഒഴിവാക്കുക
∙ജീവിതശൈലിയിൽ മാറ്റം വരുത്തുക. (വ്യായാമം, ആഹാരരീതി എന്നിവ– ഭക്ഷണത്തിൽ ഉപ്പും പ്രോട്ടീനും കുറയ്ക്കുക)
∙മദ്യപാനം ഉപേക്ഷിക്കുക
∙നെഫ്രോട്ടിക് സിൻഡ്രം, ഗ്ലോമറു നെഫ്രൈറ്റിസ് എന്നീ രോഗങ്ങൾ നേരത്തെ കണ്ടുപിടിച്ചു ചികിത്സ ഉറപ്പാക്കുക
∙വൃക്കയിലും മൂത്രാശയത്തിലും കല്ലുകൾ ഉണ്ടെങ്കിൽ വിദഗ്ധ ചികിത്സ നടത്തുക.
(ലേഖകൻ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം പ്രഫസറാണ്)
വെള്ളം കുടിയും കിഡ്നി രോഗങ്ങളും: വിഡിയോ