ഡോക്ടർമാർ എഴുതിയ മരുന്നുകുറിപ്പ് വായിക്കാൻ പറ്റുന്നില്ലേ? ഇനി പരിഹാരമുണ്ട്!
മനസ്സിലാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജീവിത സമസ്യ ഏതാണെന്ന് ചോദിച്ചാല്‍ പലരും ഒറ്റ ശ്വാസത്തില്‍ സമ്മതിക്കാന്‍ സാധ്യതയുള്ള ഒന്നാണ് ഡോക്ടര്‍മാരുടെ കുറിപ്പടികള്‍. തലകുത്തി നിന്നാലും നമ്മളെ കൊണ്ട് വായിക്കാന്‍ പറ്റാത്ത ഈ കുറിപ്പുകള്‍ മെഡിക്കല്‍ സ്റ്റോറുകാരന്റെ മുന്നില്‍ ചെല്ലുമ്പോള്‍ രഹസ്യത്തിന്റെ

മനസ്സിലാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജീവിത സമസ്യ ഏതാണെന്ന് ചോദിച്ചാല്‍ പലരും ഒറ്റ ശ്വാസത്തില്‍ സമ്മതിക്കാന്‍ സാധ്യതയുള്ള ഒന്നാണ് ഡോക്ടര്‍മാരുടെ കുറിപ്പടികള്‍. തലകുത്തി നിന്നാലും നമ്മളെ കൊണ്ട് വായിക്കാന്‍ പറ്റാത്ത ഈ കുറിപ്പുകള്‍ മെഡിക്കല്‍ സ്റ്റോറുകാരന്റെ മുന്നില്‍ ചെല്ലുമ്പോള്‍ രഹസ്യത്തിന്റെ ചുരുള്‍ നിവര്‍ത്തുന്നു. കയ്യക്ഷരം മാത്രമല്ല ഗഹനമായ മെഡിക്കല്‍ ഭാഷ കൂടിയാണ് ഡോക്ടര്‍മാരുടെ കുറിപ്പുകളെ സാധാരണക്കാരന് പലപ്പോഴും ബാലികേറാ മലയാക്കുന്നത്.
എന്നാല്‍ ഇനി അത്തരം കഷ്ടപ്പാടുകള്‍ ഒന്നും വേണ്ട. ഡോക്ടറുടെ സങ്കീര്‍ണ്ണമായ മെഡിക്കല്‍ കുറിപ്പുകളെ സാധാരണക്കാരന്റെ ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്തു തരുന്ന നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ടൂള്‍ തയ്യാറായി കഴിഞ്ഞു. എന്‍വൈയു ലാംഗോണാണ് ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ഭാഷയുടെ കുരുക്കഴിക്കാന്‍ ശ്രമിച്ചത്. ഇതിനായി അവര്‍ ഉപയോഗിച്ചത് ചാറ്റ് ജിപിടിയുടെ ജിപിടി-4 ആണ്.
50 രോഗികളുടെ ഡിസ്ചാര്‍ജ് നോട്ടുകളിലെ വിവരങ്ങള്‍ രോഗികള്‍ക്ക് എളുപ്പം മനസ്സിലാക്കുന്ന സാധാരണ ഭാഷയിലേക്ക് ചാറ്റ് ബോട്ടിന് മാറ്റാന്‍ സാധിച്ചതായി ഗവേഷകര്‍ പറയുന്നു. ജനറേറ്റീവ് നിര്‍മ്മിത ബുദ്ധിയിലൂടെ ഇത്തരം നോട്ടുകളുടെ വായന നിലവാരം പതിനൊന്നാം ഗ്രേഡിന്റെ തോതില്‍ നിന്ന് ആറാം ഗ്രേഡിലേക്ക് താഴ്ത്താന്‍ സാധിച്ചെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
എഐ ടൂളിന്റെ പരിഭാഷകളിലെ കൃത്യത ഡോക്ടര്‍മാരെ കൊണ്ടും ഗവേഷണ സംഘം വിലയിരുത്തി. എഐ ഉപയോഗിച്ച് സാധാരണക്കാരുടെ ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്ത 54 ശതമാനം ഡിസ്ചാര്‍ജ് നോട്ടുകള്‍ക്കും സാധ്യമായ ഏറ്റവും മികച്ച കൃത്യത റേറ്റിങ്ങാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. 56 ശതമാനം നോട്ടുകളും പരിപൂര്ണ്ണമായിരുന്നതായും ഇവര്‍ നിരീക്ഷിച്ചു.
എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന നോട്ടുകളുടെ വ്യക്തതയെ സംബന്ധിച്ച് രോഗികളുടെ അഭിപ്രായം കൂടി തേടുന്ന ഒരു പൈലറ്റ് പ്രോഗ്രാമിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍.
കിഡ്നി സ്റ്റോണിനു പിന്നിലെ കാരണങ്ങൾ: വിഡിയോ