ADVERTISEMENT

പണ്ട് 15 വയസ്സിനു ശേഷം മാത്രമാണ് പെൺകുട്ടികൾക്ക് ആർത്തവം തുടങ്ങിയിരുന്നതെങ്കിൽ ഇന്ന് അങ്ങനെയല്ല. 10 വയസ്സിനു താഴെ പ്രായമുള്ള കൊച്ചുപെൺകുട്ടികൾക്കും ആർത്തവം വരാൻ തുടങ്ങി. മാറിവന്ന ഭക്ഷണശീലങ്ങളും ജീവിതശൈലിയുമൊക്കെയാണ് കാരണമായി പറയുന്നത്.

കുറച്ച് നേരത്തെ ആർത്തവം തുടങ്ങിയാൽ എന്താ പ്രശ്നം എന്നു ചിന്തിച്ചിട്ടുണ്ടോ?  ചെറിയ പ്രായത്തിൽ തന്നെ ആർത്തവം ആരംഭിച്ച പെൺകുട്ടികൾക്ക് ഭാവിയിൽ മറ്റു രോഗങ്ങൾ ബാധിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

അമേരിക്കയിൽ നിന്നുള്ള ഗവേഷകരാണു ഈ പുതിയ കണ്ടെത്തലുമായി മുൻപോട്ടു വന്നിരിക്കുന്നത്. 20 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള 17,300 പേരിലാണ് 1999– 2018 കാലയളവിൽ ഇവർ ഈ പഠനം നടത്തിയത്. ആർത്തവാരംഭം 10 വയസ്സിൽ താഴെ, 11, 12, 13, 14, 15 വയസ്സിൽ, 15 വയസ്സിനു മുകളിൽ എന്നിങ്ങനെ തരംതിരിച്ചാണു പഠനങ്ങൾ. ലൂസിയാനയിലെ ഇലൈൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനറിപ്പോർട്ടു പ്രകാരം 17,300 പേരിൽ പത്തു ശതമാനത്തിൽ കൂടുതൽ പേർക്ക് (1773 പേർക്ക്) ഇക്കാലയളവിൽ ടൈപ് 2 പ്രമേഹം ബാധിച്ചിരുന്നു. ഇത്തരത്തിൽ പ്രമേഹം ബാധിച്ചവരിൽ തന്നെ 13 വയസ്സിനു മുൻപ് ആർത്തവം തുടങ്ങിയവരിൽ ഇതിന്റെ തോതു വളരെ കൂടുതലായി കണ്ടെത്തി.

പത്തു വയസ്സിൽ താഴെ പ്രായത്തിൽ ആർത്തവം ആരംഭിച്ചവർക്ക് ടൈപ് വൺ പ്രമേഹ സാധ്യത 32 ശതമാനവും 11, 12 വയസ്സുകളിൽ യഥാക്രമം 14 ഉം 29 ഉം ശതമാനം വീതവും ആയിരുന്നു ഇത്. 10 വയസ്സിൽ താഴെ ആർത്തവം വന്നവരിൽ പക്ഷാഘാത സാധ്യത മൂന്നിരട്ടിയാണെന്നും ഇവർ കണ്ടെത്തി. ചുരുക്കത്തിൽ വളരെ നേരത്തെ ആർത്തവം വന്നവർ ഭാവിയിൽ വന്നേക്കാവുന്ന പ്രമേഹം പക്ഷാഘാതം എന്നിവയെ പ്രതിരോധിക്കാനോ തീവ്രത കുറയ്ക്കാനോ ഉള്ള മുൻ കരുതലുകൾ എടുക്കണമെന്നു സാരം.

പ്രമേഹവും കാൻസറും: വിഡിയോ

English Summary:

Menstruating Early causes health Risks in Future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com