സ്വന്തം ജീവിതത്തിലോ അടുത്ത ബന്ധുമിത്രാദികൾക്കോ സംഭവിക്കുന്നതു വരെ ‘സ്ട്രോക്ക്’ എന്നത് വെറുമൊരു പദമാണ്. ഓർക്കാപ്പുറത്ത് തലച്ചോറിനു കിട്ടുന്ന അടിയെന്ന് ‘സ്ട്രോക്ക്’ അല്ലെങ്കിൽ മസ്തിഷ്കാഘാതത്തെ വിശേഷിപ്പിക്കാം. ‘സ്ട്രോക്ക്’ ബാധിച്ചു നൂറു പേർ ചികിൽസ തേടുമ്പോൾ അതിൽ ഇരുപതും 50 വയസ്സിൽ താഴെ

സ്വന്തം ജീവിതത്തിലോ അടുത്ത ബന്ധുമിത്രാദികൾക്കോ സംഭവിക്കുന്നതു വരെ ‘സ്ട്രോക്ക്’ എന്നത് വെറുമൊരു പദമാണ്. ഓർക്കാപ്പുറത്ത് തലച്ചോറിനു കിട്ടുന്ന അടിയെന്ന് ‘സ്ട്രോക്ക്’ അല്ലെങ്കിൽ മസ്തിഷ്കാഘാതത്തെ വിശേഷിപ്പിക്കാം. ‘സ്ട്രോക്ക്’ ബാധിച്ചു നൂറു പേർ ചികിൽസ തേടുമ്പോൾ അതിൽ ഇരുപതും 50 വയസ്സിൽ താഴെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം ജീവിതത്തിലോ അടുത്ത ബന്ധുമിത്രാദികൾക്കോ സംഭവിക്കുന്നതു വരെ ‘സ്ട്രോക്ക്’ എന്നത് വെറുമൊരു പദമാണ്. ഓർക്കാപ്പുറത്ത് തലച്ചോറിനു കിട്ടുന്ന അടിയെന്ന് ‘സ്ട്രോക്ക്’ അല്ലെങ്കിൽ മസ്തിഷ്കാഘാതത്തെ വിശേഷിപ്പിക്കാം. ‘സ്ട്രോക്ക്’ ബാധിച്ചു നൂറു പേർ ചികിൽസ തേടുമ്പോൾ അതിൽ ഇരുപതും 50 വയസ്സിൽ താഴെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം ജീവിതത്തിലോ അടുത്ത ബന്ധുമിത്രാദികൾക്കോ സംഭവിക്കുന്നതു വരെ ‘സ്ട്രോക്ക്’ എന്നത് വെറുമൊരു പദമാണ്. ഓർക്കാപ്പുറത്ത് തലച്ചോറിനു കിട്ടുന്ന അടിയെന്ന് ‘സ്ട്രോക്ക്’ അല്ലെങ്കിൽ മസ്തിഷ്കാഘാതത്തെ വിശേഷിപ്പിക്കാം. ‘സ്ട്രോക്ക്’ ബാധിച്ചു നൂറു പേർ ചികിൽസ തേടുമ്പോൾ അതിൽ ഇരുപതും 50 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. അങ്ങനെ ‘യങ് സ്ട്രോക്ക്’ എന്ന പദം വൈദ്യരംഗത്ത് സർവസാധാരണമായത് ആശങ്കയുളവാക്കുന്നു. 

സാധാരണമാകുന്ന ‘യങ് സ്ട്രോക്ക്’ 
35–50 വയസ്സിനിടയിലുള്ളവരിലാണ് യങ് സ്ട്രോക്ക് കൂടുതലായി കണ്ടു വരുന്നത്. ആധുനിക കാലത്തെ ജീവിത ശൈലീമാറ്റം മൂലം കൂടിയ രക്തസമ്മർദവുമുള്ളവരുടെ എണ്ണം വർധിക്കുന്നതിനാൽ മസ്തിഷ്കാഘാതവും (സ്ട്രോക്ക്) കൂടിയെന്നത് ശ്രദ്ധിക്കേണ്ടതാണ്. രക്തക്കുഴൽ പൊട്ടിയുള്ള ആഘാതത്തെക്കാൾ രക്തം കട്ടപിടിച്ചുള്ള മസ്തിഷ്കാഘാതമാണ് ഏറെ. ഇതിന്റെ പ്രധാന കാരണം പ്രമേഹമാണ്. ഭക്ഷണശീലങ്ങൾ, ഫാസ്റ്റ് ഫുഡ് സംസ്കാരം എന്നിവയും പ്രധാന പങ്കുവഹിക്കുന്നു. വ്യായാമമില്ലാത്ത ജോലിരീതികളും ഒരു ഘടകമാണ്. രക്തസമ്മർദവും മാനസിക പിരിമുറുക്കവും വർധിപ്പിക്കുന്ന ജോലികളാണ് ഏറെപ്പേരും ചെയ്യുന്നത്. പുകവലി ശീലം പൊതുവേ കുറഞ്ഞതു മൂലം ഞരമ്പുപൊട്ടിയുള്ള ആഘാതങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. പുകവലി രക്തസമ്മർദം കൂട്ടും.

Representative Image. Photo Credit : Belight / Shutterstock.com

ടൈം ഇൗസ് ബ്രെയിൻ
ഏതൊരു രോഗാവസ്ഥയിൽ കാണിക്കേണ്ടതിലും അധികം സ്ട്രോക്ക് അനുഭവപ്പെട്ടാലോ മറ്റാരിലെങ്കിലും സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടാലോ മറ്റേതു രോഗാവസ്ഥയെക്കാളും ജാഗ്രത കാണിക്കണം. കാരണം സ്ട്രോക്ക് ചികിൽസയുടെ ഫലം നിർണയിക്കുന്നത് ആദ്യ മണിക്കൂറുകളാണ്. എത്ര സമയത്തിനുള്ളിൽ ചികിൽസ തേടണം എന്നു ചോദിച്ചാൽ എത്രയും വേഗമെന്നാണ് ഉത്തരം. എത്രയും വേഗം വിദഗ്ധ ചികിൽസ ലഭ്യമാക്കണം. പലപ്പോഴും അടുത്തുള്ള ചികിൽസാ സൗകര്യങ്ങൾ കുറഞ്ഞ ക്ലിനിക്കുകളിലും മറ്റും ചികിൽസ തേടി സമയം കളയുന്നതോടെ രോഗാവസ്ഥ സങ്കീർണമാകും. മരണമോ ശരീരം തളർന്നുള്ള കിടപ്പോ ആവും അനന്തരഫലം. സാധാരണയായി നാലര മണിക്കൂറിനുള്ളിലെങ്കിലും ചികിൽസ തേടേണ്ടതാണെങ്കിലും ആദ്യ മണിക്കൂറുകളെ ‘ഗോൾഡൻ അവർ’ എന്നു വിശേഷിപ്പിക്കാം.

ADVERTISEMENT

ചെറിയ ക്ഷതങ്ങളെ അവഗണിക്കരുത്
സ്ട്രോക്ക് രോഗ ലക്ഷണങ്ങൾ പ്രകടമാക്കുമോ എന്നു പലരും ചോദിക്കാറുണ്ട്. ഞരമ്പുകൾ പൊട്ടിയുള്ള മസ്തിഷ്കാഘാതം ഉണ്ടാകുന്നതിനു തൊട്ടുമുൻപ് തലവേദനയുണ്ടാകും. ഛർദിക്കാനുള്ള പ്രവണത, മുഖത്തിനു കോട്ടം, കൈകാൽ മരവിപ്പ്, ബലക്കുറവ് തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും. രക്തം കട്ടപിടിക്കുന്നത് എവിടെയാണോ അതിന് അനുസരിച്ചാകും ലക്ഷണങ്ങൾ. ചിലപ്പോൾ ഒരു വശം മുഴുവൻ കോടിപ്പോകാനും സാധ്യതയുണ്ട്. കൈകാലുകൾക്കു പെരുപ്പ്, സംസാരം കുഴയൽ, നടക്കുമ്പോൾ ബാലൻസ് തെറ്റൽ, കൈകൊണ്ട് ചോറ് കഴിക്കാനോ താക്കോൽ തിരിക്കാനോ പ്രയാസം നേരിടുക തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ പോലെയാണ് തലയ്ക്ക് ഏൽക്കുന്ന ക്ഷതങ്ങളും. ഇരുചക്രവാഹനങ്ങളിൽനിന്നു വീണോ കുളിമുറിയിൽ തെന്നിവീണോ സംഭവിക്കുന്ന ക്ഷതങ്ങളെ നിസ്സാരമായി കാണരുത്. തലയ്ക്ക് ഏൽക്കുന്ന ഏതൊരു ക്ഷതവും രക്തക്കുഴലുകളിൽ മുറിവ് വരുത്താം രക്തക്കുഴൽ വിണ്ടുപോയി അവിെട ബ്ലോക്കായി പിന്നീടത് സ്ട്രോക്കാകാനും സാധ്യതയുണ്ട്.

നാലര മണിക്കൂർ കഴിഞ്ഞാൽ?
സ്ട്രോക്ക് ചികിൽസാഫലത്തിന്റെ കണക്ക് പരിശോധിച്ചാൽ രോഗിയുടെ പ്രായവും ചികിൽസ തേടുന്ന സമയവും വളരെ നിർണായകമാണ്. വിദഗ്ധ ചികിൽസയും രോഗിയുടെ നിശ്ചയദാർഢ്യവുമെല്ലാം സാധാരണ ജീവിതത്തിലേക്കു മടങ്ങുന്നതിന്റെ സമയം തീരുമാനിക്കും. ചികിൽസയുടെ ആദ്യ ഘട്ടത്തിൽ സമയം വളരെ പ്രധാനമാണ്. രക്തക്കുഴൽ പൊട്ടിയുള്ള ആഘാതമല്ലെന്നു കണ്ടാൽ തലച്ചോറിൽ രക്തം കട്ടിപിടിച്ചു കിടക്കുന്നത് അലിയിക്കാനുള്ള കുത്തിവയ്പു നൽകും. രക്തം ഒഴുകാനുള്ള സാധ്യതയുണ്ടെങ്കിലും പെട്ടെന്നു നൽകാവുന്ന ചികിത്സയാണിത്. ഈ ചികിത്സ ലഭിച്ചാൽ സ്ട്രോക്ക് ബാധിതരിൽ പകുതിയിലേറെ ആളുകൾക്കും വലിയ പ്രയാസങ്ങളില്ലാതെ മടങ്ങാം.                                     ‌‌

ADVERTISEMENT

നാലരമണിക്കൂർ കഴിഞ്ഞാൽ രോഗാവസ്ഥ കണക്കാക്കി സിടി ആൻജിയോഗ്രാം അല്ലെങ്കിൽ എംആർെഎ ആൻജിയോഗ്രാം എന്നീ പരിശോധനകളിലൂടെ ബ്ലോക്ക് കണ്ടെത്തുകയാണ് ആദ്യപടി. ബ്ലോക്ക് കണ്ടെത്തിയാൽ വിദഗ്ധ ചികിൽസയ്ക്കായി കാത്ത് ലാബിലേക്ക് മാറ്റി, കട്ട പിടിച്ച രക്തം നൂതന സാങ്കേതിക വിദ്യയുടെ സഹായത്താൽ വലിച്ചെടുത്ത് ബ്ലോക്ക് മാറ്റും. ചില സാഹചര്യങ്ങളിൽ ഇൗ പ്രക്രിയയുടെ കൂടെ, മെയിൻ കരോട്ടറി ആർട്ടറി ബ്ലോക്ക് ആണെങ്കിൽ സ്റ്റെന്റ് ചെയ്യും. ചില രോഗികളിൽ തലച്ചോറിൽ രക്തക്കുഴലുകളുടെ ഭിത്തിക്കുള്ളിൽ വരുന്ന കുമിളകളാണ് അനേറുയിസം (Aneurysm) എന്ന അവസ്ഥ. കുമിളകൾ പൊട്ടി രക്തസ്രാവം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഓപൺ സർജറി അല്ലാതെ ഇന്റർവെൻഷൻ പ്രോസിജ്യറിൽ കൂടി കുമിളകൾ അടച്ചു കളയാനുള്ള നുതന ചികിൽസ രീതികളും ഇപ്പോൾ ലഭ്യമാണ്. 

Representative Image. Photo Credit : Ground Picture / Shutterstock.com

മുടക്കരുത് ഫിസിയോതെറപ്പി 
സ്ട്രോക്ക് വന്നു ശരീര ഭാഗങ്ങൾ തളർന്നവർക്കു ഫിസിയോതെറപ്പി പ്രധാനമാണ്. ആദ്യത്തെ ഒരു മാസം കൊണ്ടുതന്നെ നില വളരെ മെച്ചപ്പെടും. മൂന്നു മാസം കൊണ്ട് നല്ല ഫലം പ്രതീക്ഷിക്കാം. രക്തസമ്മർദം ഉയരാതെ നോക്കൽ, പ്രമേഹനിയന്ത്രണം, രക്തയോട്ടം വർധിപ്പിക്കൽ, രക്തം കട്ടപിടിക്കാതിരിക്കൽ തുടങ്ങിയവയ്ക്കുള്ള മരുന്നുകളും കഴിക്കേണ്ടി വരും. രോഗാവസ്ഥയുടെ സങ്കീർണത കണക്കാക്കിയാണ് ഒരോ രോഗിക്കും ഫിസിയോതെറപ്പി നിർദേശിക്കുന്നത്. രോഗിയും കൂടെ നിൽക്കുന്നവരും എത്ര ചിട്ടയോടെ ഫിസിയോതെറപ്പി ചെയ്യുന്നുവോ അത്രയും വേഗത്തിൽ ജീവിതത്തിലേക്ക് തിരികെ എത്താം.

ADVERTISEMENT

ഉറക്കവും വ്യായാമവും പ്രധാനം
പലരും കാര്യമായി കണക്കാക്കാത്ത ഒന്നാണ് ഉറക്കം. രാത്രി വളരെ വൈകി ഉണർന്നിരിക്കുന്നതും ഉറക്കത്തെ ഗൗരവമായി എടുക്കാത്തതും മസ്തിഷ്ക്കത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം. രാത്രി എട്ടു മണിക്കൂർ ഉറക്കം വളരെ ആവശ്യമാണ്. ഉറക്കത്തിനു സഹായിക്കുന്നതാണ് മെലറ്റോണിൻ ഹോർമോൺ. കംപ്യൂട്ടർ, മൊബൈൽ എന്നിവയിൽ നിന്നുള്ള ശക്തമായ ബ്ലൂ ലൈറ്റ് കണ്ണിലേക്ക് അടിച്ചാൽ തലച്ചോറിൽ മെലറ്റോണിന്റെ ഉൽപാദനം കുറയും. വെളിച്ചം അണച്ച് ഉറക്കത്തിനു സഹായകമായ അവസ്ഥ ഉണ്ടാക്കണമെന്നു പറയുന്നതിനു കാരണവും ഇതാണ്. പ്രമേഹം, അമിതവണ്ണം, രക്തസമ്മർദം എന്നിവ കുറയ്ക്കാനും നാഡീവ്യവസ്ഥയ്ക്ക് ഉത്തേജനം നൽകാനും വ്യായാമത്തിലൂടെ സാധിക്കും. സമ്മർദം ഇല്ലാതാക്കാനും മാനസികോല്ലാസത്തിനും വ്യായാമം ഗുണകരമാണ്. 

ഡോ. ജോസഫ് സെബാസ്റ്റ്യൻ

കയ്യെത്തും ദൂരത്ത് കാരിത്താസിന്റെ കരുതൽ
സ്ട്രോക്ക് ചികിൽസയ്ക്ക് രാജ്യാന്തരതലത്തിൽ ലഭ്യമാകുന്ന ചികൽസയാണ് ആറു പതിറ്റാണ്ടിലേറെയായി മധ്യതിരുവിതാംകൂറിലെ ആരോഗ്യപരിപാലന രംഗത്തുള്ള കാരിത്താസ് ആശുപത്രി ഒരുക്കിയിരിക്കുന്നത്. കോട്ടയം ജില്ലയിൽ? എൻഎബിഎച്ച് അംഗീകാരം നേടിയ ആദ്യ ആശുപത്രി എന്ന നേട്ടം സ്വന്തമാക്കിയ കാരിത്താസ്, സ്ട്രോക്ക് ചികിൽസയ്ക്കു മാത്രമായി എമർജൻസി (കാഷ്വാലിറ്റി) വിഭാഗത്തിൽ ഇരുപത്തിനാലു മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോ സർജൻ, ഇന്റർവെൻഷൻ ന്യൂറോ റേഡിയോളജിസ്റ്റ്, ന്യൂറോഫിസിയാട്രിസ്റ്റ് എന്നിവരടങ്ങുന്ന വിദ്ഗധരായ അക്യൂട്ട് സ്ട്രോക് കെയർ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. മികച്ച ചികിൽസ ഉറപ്പാക്കി രോഗിയെ ജീവിതത്തിലേക്ക് പെട്ടെന്നു മടക്കിക്കൊണ്ടുവരാൻ സ്ട്രോക്ക് ചികിൽസയ്ക്ക് മാത്രമായി 19 ബെഡുള്ള ന്യൂറോ ഇന്റൻസീവ് യൂണിറ്റ് പ്രവർത്തിക്കുന്നു. 

സ്ട്രോക്ക് കൂടാതെ അപസ്മാര (എപ്പിലെപ്സി), കൂർക്കംവലി, സ്ലീപ് അപ്നിയ, പാർക്കിൻസൺസ് തുടങ്ങി മസ്തിഷ്കത്തെ ബാധിക്കുന്ന ഏതൊരു രോഗത്തിനും വിദഗ്ധ ചികിൽസ ഉറപ്പാക്കുന്നു. ഉറക്കത്തിൽ വരുന്ന അപസ്മാരവും ഉറക്കമില്ലായ്മ കണ്ടെത്താനുള്ള പരിശോധനയ്ക്ക് സഹായകമായ സ്ലീപ് ലാബും കാരിത്താസ് ആശുപത്രിയിൽ പ്രവർത്തിക്കുന്നു. രോഗിയുടെ ഓരോ മിടിപ്പും സൂക്ഷ്മമായി രേഖപ്പെടുത്തുന്ന സാങ്കേതിക വിദ്യയോടൊപ്പം വിഡിയോ ഇഇജി മോണിറ്ററിങ് സംവിധാനം ചികിൽസയുടെ സൂക്ഷമത ഉറപ്പാക്കുന്നു. സ്ട്രോക്ക് ചികിൽസ പോലെ തന്നെ പ്രധാനമാണ് പാർക്കിൻസൺസ് രോഗവും രോഗികളുടെ പുനരധിവാസവും. കാലക്രമേണ ശക്തമാകുന്ന പാർക്കിൻസൺസ് രോഗത്തെ, നൂതനമായ ചികിൽസ രീതികളിലൂടെ പെട്ടെന്ന് മൂർച്ഛിക്കാതെ തടയിടാൻ സാധിക്കുന്നു. 

Representative Image. Photo Credit : Create Jobs 51 / Shutterstock.com

ന്യൂറോളജി സംബന്ധമായ രോഗങ്ങൾ നേരത്തേ കണ്ടെത്താൻ സഹായിക്കുന്ന സ്പെഷ്യാലിറ്റി പീഡിയാട്രിക് ന്യൂറോളജി ക്ലിനിക് ആഴ്ചയിൽ രണ്ടു ദിവസം പ്രവർത്തിക്കുന്നു. സങ്കീർണമായ ചില സാഹചര്യങ്ങളിൽ രോഗിക്കു പൂർണമായും അനസ്തേഷ്യ കൊടുത്തു ശസ്ത്രക്രിയ ചെയ്യുക പ്രയാസമാണ്. അനസ്തേഷ്യ കൊടുത്തു പൂർണമായി മയക്കാതെ ശസ്ത്രക്രിയ ചെയ്യുമ്പോൾത്തന്നെ രോഗിയുടെ ആരോഗ്യനില പരിശോധിച്ച് എവേക്ക് ക്രാനിയോടോമി പ്രോസിജറും കാരിത്താസിൽ ലഭ്യമാണ്. ശസ്ത്രക്രിയയിൽ മാത്രം തീരുന്നില്ല കാരിത്താസിന്റെ ന്യൂറോളജി വിഭാഗത്തിന്റെ ചികിൽസ. എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ഓക്കുപ്പേഷനൽ തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവ ചേർന്ന റീഹാബ് യൂണിറ്റ് രോഗിയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വരുന്നതിന്റെ വേഗം കൂട്ടാൻ സഹായിക്കുന്നു. സ്ട്രോക്ക് ചികിൽസയിലെ മികവിന് 2003 ൽ വേൾഡ് സ്ട്രോക്ക് ഒാർഗനൈസേഷന്റെ ഡയമണ്ട് അംഗീകാരം കാരിത്താസ് ആശുപത്രി നേടി. സ്ട്രോക്ക് ചികിൽസ രംഗത്തെ മികവിനുള്ള ഏറ്റവും ഉയർന്ന അംഗീകാരമായി ആഗോളതലത്തിൽ കണക്കാക്കപ്പെടുന്ന അംഗീകാരമാണിത്. കാരിത്താസ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിൽ ന്യൂറോളജി, ന്യൂറോസർജറി, പീഡിയാട്രിക് ന്യൂറോളജി, പാർക്കിൻസൺസ് എന്നീ വിഭാഗങ്ങളിൽ എട്ടു വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. സ്ട്രോക്ക് ചികിൽസയ്ക്ക് രോഗികളെ വേഗത്തിൽ എത്തിക്കാൻ മാത്രമായി 5 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്.  എപ്പോഴും ഒാർക്കുക, സ്ട്രോക്ക് രോഗാവസ്ഥയ്ക്ക് വേണ്ടത് വെറും ചികിൽസയല്ല, വേഗത്തിലുള്ള വിദഗ്ധ ചികിൽസയാണ്.        
കാരിത്താസ് ആശുപത്രി സ്ട്രോക്ക് ഹെൽപ്‌ലൈൻ നമ്പർ +91 9496555800               

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക: https://www.caritashospital.org/stroke-help-line-in-kottayam 
(ലേഖകൻ കോട്ടയം കാരിത്താസ് ആശുപത്രി ന്യൂറോളജി വിഭാഗം സിനീയർ കൺസൽറ്റന്റ്)              

English Summary:

Caritas Neuro Sciences Best Neurology Hospital in Kerala - 30-Minute Stroke Care

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT