പ്രോട്ടീൻ പൗഡറുമായി ബന്ധപ്പെട്ട് ഡോ. സുഫി നൂഹു സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റിനു പുതിയ ചർച്ചയ്ക്കു വഴിയൊരുക്കുകയാണ്. പ്രോട്ടീൻ പൗഡറിന്റെ ഉപയോഗം തീർത്തും ഉപേക്ഷിക്കണമെന്ന ധാരണ പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ സാധ്യതയുണ്ടെന്നു കോട്ടയം െഎഎംഎ സ്റ്റേറ്റ് ഫിറ്റ്നസ് ആൻഡ് ഹെൽത്ത് കമ്മറ്റി ചെയർമാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രോട്ടീൻ പൗഡറുമായി ബന്ധപ്പെട്ട് ഡോ. സുഫി നൂഹു സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റിനു പുതിയ ചർച്ചയ്ക്കു വഴിയൊരുക്കുകയാണ്. പ്രോട്ടീൻ പൗഡറിന്റെ ഉപയോഗം തീർത്തും ഉപേക്ഷിക്കണമെന്ന ധാരണ പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ സാധ്യതയുണ്ടെന്നു  െഎഎംഎ സ്റ്റേറ്റ് ഫിറ്റ്നസ് ആൻഡ് ഹെൽത്ത് കമ്മിറ്റി ചെയർമാനും കോട്ടയം ഡിസ്ട്രിക്ട് ചെയർമാനുമായ ഡോ. ബിബിൻ മാത്യു പറയുന്നു. 

ഡോ. ബിബിൻ മാത്യുവുവിന്റെ എഫ്ബി പോസ്റ്റിന്റെ പൂർണരൂപം
ഈ പോസ്റ്റിന്റെ ആധികാരികതയെക്കുറിച്ചു പറഞ്ഞില്ലെങ്കിൽ ഞാൻ സാധാരണ ആളുകളോട് ചെയ്യുന്ന ഒരു തെറ്റാകും എന്ന് തോന്നുന്നതു കൊണ്ടാണ് ഇതെഴുതുന്നത്. ഈ പോസ്റ്റ് പ്രോട്ടീൻ സപ്ലിമെന്റ്സിനെക്കുറിച്ച് വ്യക്തമായി പഠിക്കാതെ എഴുതിയിരിക്കുന്ന ഒരു പോസ്റ്റ് ആണ്. വേ പ്രോട്ടീൻ (WHEY PROTIEN)  എന്നാൽ പാലിൽനിന്നും വേർതിരിച്ചെടുക്കുന്ന പ്രോട്ടീൻ കോപോണന്റ് മാത്രമാണ്. എല്ലാ പ്രോട്ടീൻ സപ്ലിമെന്റസും അപകടകാരികളാണോ? അത് ചവറ്റുകുട്ടയിൽ എറിയണോ?

അല്ല. എല്ലാ പ്രോട്ടീൻ സപ്ലിമെന്റസും ഉടായിപ്പല്ല. ഇൗ അടുത്ത് വന്ന പല പഠനങ്ങളിലും ഇന്ത്യയിൽ മാർക്കറ്റ് ചെയ്യപ്പെടുന്ന പല ബ്രാൻഡുകളിലും മായം കലർന്നിട്ടുണ്ട് എന്നാണ് അറിയുന്നത്. അതിനർഥം എല്ലാ വേ പ്രോട്ടീൻസും (WHEY PROTIENS) മായം കലർന്നതാണ് എന്നല്ല. പോസ്റ്റിൽ പറയുന്ന പോലെ ഹോർലിക്‌സ് കുപ്പിയുടെ വലുപ്പമുള്ള പ്രോട്ടീൻ സപ്ലിമെന്റിനു 7000 രൂപ ആണോ വില? അല്ല. ഹോർലിക്സ് കുപ്പിക്ക് സാധാരണ 450 ഗ്രാം ഭാരം ആണുള്ളത്. ഈ വിലയുള്ള നല്ല ക്വാളിറ്റി പ്രോട്ടീൻ സപ്ലിമെന്റിനു 2.5 - 3 KG ആണ്. എത്രയാണ് ഒരു ദിവസം 70 കിലോ ഭാരമുള്ള ഒരാൾ കഴിക്കേണ്ട പ്രോട്ടീൻ?

Representative Image. Photo Credit : MBLifestyle / Shutterstock.com
ADVERTISEMENT

സാധാരണയായി 1 Gm/Kg/Day ആണ് സാധാരണ ഒരാൾക്ക് വേണ്ടി വരുന്നത്. അതായത് 70 gm പ്രോട്ടീൻ വേണ്ടി വരും. നല്ല പോലെ വ്യായാമം ചെയ്യുന്ന ഒരാൾക്കാണെങ്കിൽ അത് 1.2 - 1.8 gm/kg വരെ വേണം. അതായത് 100 -150 gm/day  വരെ വേണ്ടി വരാം.

നമ്മുടെ ദൈനം ദിന ഭക്ഷണങ്ങളിൽ എത്ര വച്ചാണ് പ്രോട്ടീനിന്റെ അളവ്?

ADVERTISEMENT

ഒരു മുട്ടയുടെ വെള്ള - 6 gm
അരി (100gm) - 2.7 gm
ചപ്പാത്തി (6 എണ്ണം) – 2.2 gm
ചിക്കൻ (100 gm boneless) - 27 gm 
മീൻ (100gm without fishbone)- 22gm 
പാൽ (250 ml)- 8gm 
കഴുവണ്ടി (40gm)- 7.2gm 
കപ്പലണ്ടി Peanuts (40gm) -10.4 gm                        
ചെറുപയർ (50 gm) - 12 gm                         
ബദാം Almonds (40gm) - 2.4gm 
 ചിക്ക് പീസ് Chickpeas (50gm) - 9.5 gm  

നമ്മുടെ ചുറ്റുവട്ടത്തുള്ള ഭക്ഷണങ്ങളിൽനിന്നു പ്രോട്ടീൻ സ്രോതസ് കണ്ടെത്തുന്നതല്ലേ ഉത്തമം? ഉറപ്പായും അതേ. പക്ഷേ ഒരു 70- 100 gm പ്രോട്ടീൻ എത്തണമെങ്കിൽ എത്ര മുട്ടയുടെ വെള്ള അല്ലെങ്കിൽ ചിക്കൻ അല്ലെങ്കിൽ മീൻ അല്ലെങ്കിൽ കടല അല്ലെങ്കിൽ നട്ട്സ് കഴിക്കേണ്ടി വരുമെന്ന് ആലോചിക്കുക. ദിനംപ്രതി ഈ രീതിയിൽ ഭക്ഷണം കഴിച്ചാൽ ഒരു മാസത്തെ ചെലവ് സാധാരണക്കാരന് താങ്ങാവുന്നതിനു അധികമായിരിക്കും. 

ആരാണ് ഇത്തരം പ്രോട്ടീൻ സപ്ലിമന്റ്‌സ് ഉപയോഗിക്കുന്നത്? ആവശ്യത്തിന് വ്യായാമം ചെയ്യുന്നവരോ ഫിറ്റ്നസ് ആക്ടിവിറ്റീസ് ചെയ്യുന്നവരോ ആണ് ഇതുപയോഗിക്കുന്നത്. നമ്മുടെ ദൈനം ദിന ഭക്ഷണത്തിൽ 2 മുട്ടയും 2 ചിക്കൻ പീസും ആവശ്യത്തിന് മീനും പയർ വർഗ്ഗങ്ങളും ഉൾപ്പെടുത്തിയാലും കഷ്ടിച്ചു ഒരു 40 gm പ്രോട്ടീൻ മാത്രമേ ആകുകയുള്ളൂ. ഇത്തരം സന്ദർഭങ്ങളിൽ മിച്ചം വരുന്ന പ്രോട്ടീൻ കൺസപ്ഷനു വേണ്ടി ആണ് (WHEY PROTIEND) വേ പ്രോട്ടീൻ സപ്ലിമെന്റിനെ നമ്മൾ ആശ്രയിക്കുന്നത്. അല്ലാതെ ഇവിടാരും ഈ പ്രോട്ടീൻ പൗഡറുകൾ കൊണ്ട് പുട്ടോ ഇഡലിയോ ഉണ്ടാക്കി കഴിക്കുന്നില്ല എന്ന് കൂടി ഓർമപ്പെടുത്തട്ടെ. 

ഡോ. ബിബിൻ പി. മാത്യു
English Summary:

Protein powders: Are they bad for your health?