മൂത്രം പരിശോധിച്ച് ആരോഗ്യം വിലയിരുത്തുന്ന പബ്ലിക് ടോയ്ലറ്റോ? സംഭവം ഹിറ്റ്!
മൂത്ര പരിശോധനയിലൂടെ ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തുന്ന സ്‌മാര്‍ട്ട് പബ്ലിക് ശുചിമുറികള്‍ ചൈനയില്‍ ആരംഭിച്ചു. ബീജിങ്, ഷാങ്‌ഹായ് പോലുള്ള നഗരങ്ങളില്‍ പുരുഷന്മാര്‍ക്കായാണ് ആദ്യ ഘട്ടത്തില്‍ ഇത്തരം ശുചിമുറികള്‍ സജ്ജമാക്കിയിരിക്കുന്നത്. പല തരത്തിലുള്ള പരിശോധനകള്‍ ഈ പബ്ലിക്

മൂത്ര പരിശോധനയിലൂടെ ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തുന്ന സ്‌മാര്‍ട്ട് പബ്ലിക് ശുചിമുറികള്‍ ചൈനയില്‍ ആരംഭിച്ചു. ബീജിങ്, ഷാങ്‌ഹായ് പോലുള്ള നഗരങ്ങളില്‍ പുരുഷന്മാര്‍ക്കായാണ് ആദ്യ ഘട്ടത്തില്‍ ഇത്തരം ശുചിമുറികള്‍ സജ്ജമാക്കിയിരിക്കുന്നത്.
പല തരത്തിലുള്ള പരിശോധനകള്‍ ഈ പബ്ലിക് ശുചിമുറിയിലെ സ്‌മാര്‍ട്ട് യൂറിനലുകള്‍ നടത്തി തരും. സ്വകാര്യ കമ്പനി വഴി നടപ്പാക്കുന്നതിനാല്‍ ഇതിന് ചെറിയൊരു തുക ഉപഭോക്താവ് നല്‍കണമെന്ന് മാത്രം. ഏതാണ് 20 യുവാന്‍(230 ഇന്ത്യന്‍ രൂപയാണ്) ഇതിന് നല്‍കേണ്ടി വരുന്ന ചാര്‍ജ്. വീചാറ്റിലൂടെ പണം അടച്ച് ഇവിടെ കയറി മൂത്രമൊഴിച്ച് കഴിഞ്ഞാല്‍ ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ പരിശോധന ഫലം ഫോണിലേക്ക് എത്തുന്ന വിധമാണ് ഇതിന്റെ സംവിധാനം.
ഈ പുതിയ ശുചിമുറികളുടെ ചിത്രങ്ങളും ഇതുപയോഗിച്ച് നടത്തിയ പരിശോധന ഫലങ്ങളും പലരും ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നതിലേക്ക് ഇത്തരം സ്‌മാര്‍ട്ട് ടോയ്‌ലറ്റുകള്‍ക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. ഇത്തരം ശുചിമുറികള്‍ ചൈനയില്‍ ആകമാനം സ്ഥാപിക്കാനൊരുങ്ങുകയാണ് കമ്പനി.
എന്നാല്‍ ഇവ ഡോക്ടര്‍മാര്‍ക്ക് പകരമല്ലെന്നും ഡോക്ടറുടെ അടുത്തേക്ക് നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിനെത്താന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് ഇവയുടെ ഉദ്ദേശ്യമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.