ആസ്‌ട്രസെനകയുടെ കോവിഷീൽഡ് വാക്സീന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ട് എന്ന് കമ്പനി സമ്മതിച്ചിരിക്കുന്നു എന്ന വാർത്തകളാണ് നമുക്ക് ചുറ്റും കേൾക്കുന്നത്. ഇതിൽ എന്താണ് വാസ്തവം എന്ന് പരിശോധിക്കാം. അടിസ്ഥാനപരമായി നമ്മൾ മനസ്സിലാക്കേണ്ട ചില വസ്തുതകൾ ഉണ്ട്. ഏതു മരുന്നിനും പാർശ്വഫലങ്ങൾ ഉണ്ടാകാം, ഏത്

ആസ്‌ട്രസെനകയുടെ കോവിഷീൽഡ് വാക്സീന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ട് എന്ന് കമ്പനി സമ്മതിച്ചിരിക്കുന്നു എന്ന വാർത്തകളാണ് നമുക്ക് ചുറ്റും കേൾക്കുന്നത്. ഇതിൽ എന്താണ് വാസ്തവം എന്ന് പരിശോധിക്കാം. അടിസ്ഥാനപരമായി നമ്മൾ മനസ്സിലാക്കേണ്ട ചില വസ്തുതകൾ ഉണ്ട്. ഏതു മരുന്നിനും പാർശ്വഫലങ്ങൾ ഉണ്ടാകാം, ഏത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആസ്‌ട്രസെനകയുടെ കോവിഷീൽഡ് വാക്സീന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ട് എന്ന് കമ്പനി സമ്മതിച്ചിരിക്കുന്നു എന്ന വാർത്തകളാണ് നമുക്ക് ചുറ്റും കേൾക്കുന്നത്. ഇതിൽ എന്താണ് വാസ്തവം എന്ന് പരിശോധിക്കാം. അടിസ്ഥാനപരമായി നമ്മൾ മനസ്സിലാക്കേണ്ട ചില വസ്തുതകൾ ഉണ്ട്. ഏതു മരുന്നിനും പാർശ്വഫലങ്ങൾ ഉണ്ടാകാം, ഏത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആസ്‌ട്രസെനകയുടെ കോവിഷീൽഡ് വാക്സീന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ട് എന്ന് കമ്പനി സമ്മതിച്ചിരിക്കുന്നു എന്ന വാർത്തകളാണ് നമുക്ക് ചുറ്റും കേൾക്കുന്നത്. ഇതിൽ എന്താണ് വാസ്തവം എന്ന് പരിശോധിക്കാം. അടിസ്ഥാനപരമായി നമ്മൾ മനസ്സിലാക്കേണ്ട ചില വസ്തുതകൾ ഉണ്ട്. ഏതു മരുന്നിനും പാർശ്വഫലങ്ങൾ ഉണ്ടാകാം, ഏത് വാക്സീനുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടാകാം. Every drug has got effects and side effects. തൊണ്ണൂറ് കാലഘട്ടത്തിൽ ഞാൻ എംബിബിഎസിന് പഠിക്കുമ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒപി ബ്ലോക്കിനു മുന്നിൽ വലിയ അക്ഷരത്തിൽ ഇങ്ങനെ എഴുതിയിരുന്നു. "Every drug is a poison unless otherwise indicated". ഇതിന്റെ അർഥം ശ്രീനിവാസൻ പറഞ്ഞതു പോലെ മോഡേൺ മെഡിസിൻ മരുന്നുകളെല്ലാം വിഷമാണ്, അറബിക്കടലിൽ കളയണം എന്നുള്ളതല്ല, അനാവശ്യമായി കഴിക്കുന്ന ഏത് മരുന്നും വിഷമാണ് എന്നതാണ്. 

കോവിഡ് വാക്സീനുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണം റ്റിറ്റിഎസ് അഥവാ ത്രോമ്പോസിസ് വിത്ത് ത്രോമ്പോസൈറ്റോപീനിയ സിൻഡ്രോം ഉണ്ടാക്കുന്നു എന്നതാണ്. തത്ഫലമായി മസ്തിഷ്കത്തിലും ഹൃദയത്തിലും രക്തം കട്ടപിടിക്കുകയും ഹൃദയസ്തംഭനം, മസ്തിഷ്കാഘാതം തുടങ്ങിയവ ഉണ്ടാകുകയും ചെയ്യുന്നു. എന്നാൽ ഇവയുണ്ടാകാനുള്ള സാധ്യത ആദ്യത്തെ 21 ദിവസത്തിനുള്ളിൽ ആണ് എന്നതാണ് വാസ്തവം. അതായത് ഇപ്പോൾ കാണുന്ന ഹാർട്ട്അറ്റാക്കുകൾക്കും, മസ്തിഷ്കാഘാതങ്ങൾക്കും, മൂന്നുവർഷം മുമ്പ് എടുത്ത കോവിഷീൽഡ് വാക്സീനെ പഴിക്കേണ്ടതില്ല എന്ന് സാരം. ടിടിഎസ് പോലുള്ള പ്രതിഭാസം, കോവിഡ് വാക്‌സിൻ എടുത്തിട്ടില്ലാത്തവർക്കും, മറ്റു വാക്സിൻ എടുത്തവർക്കും, കോവിഡ് രോഗം വന്നവർക്കും, എന്തിനേറെ സാധാരണ വൈറൽ പനി ബാധിച്ചാൽ പോലും ഉണ്ടാകാവുന്ന കാര്യമാണ്. കോവിഡ് അസുഖം വന്നവർക്കും പോസ്റ്റ് കോവിഡ് സിൻഡ്രോമിന്റെ ഫലമായി ഇവ ഉണ്ടാകാം. വാക്സീന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള എല്ലാ അറിയിപ്പും ഇതിന്റെ കൂടെയുള്ള ലഘുലേഖയിൽ ഉണ്ടായിരുന്നു എന്നുള്ളത് ഓർക്കേണ്ടതുണ്ട്. 

കോവിഷീൽഡ് വാക്സിൻ (Photo by Arun SANKAR / AFP)
ADVERTISEMENT

വാക്സിൻ എടുത്തത് മൂലം ഈ പകർച്ചവ്യാധിയെ എത്ര വേഗമാണ് നമ്മൾ കീഴ്പ്പെടുത്തിയത് എന്ന് ഓർക്കുക. ദശലക്ഷക്കണക്കിനു ജീവനുകൾ രക്ഷിക്കാൻ സാധിച്ചപ്പോൾ, ഇവയുടെ പാർശ്വഫലങ്ങൾ മൂലം കുറച്ചുപേർക്ക് ജീവഹാനി ഉണ്ടായിട്ടുണ്ട്. കോവിഡ് വാക്സീന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ആയത് ഇന്ത്യ ആണ്. ശരിയായ സമയത്ത് വാക്സീൻ ഇന്ത്യൻ ജനതയ്ക്ക് ലഭ്യമാക്കിയില്ലായിരുന്നുവെങ്കിൽ, നമുക്ക് പ്രിയപ്പെട്ടവരുടെ എത്രയോ ജീവനുകൾ പൊലിയുമായിരുന്നു. ഈ വസ്തുതകളൊന്നും മനസ്സിലാക്കാതെ ഇത്തരം ദുഷ്പ്രചരണങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നത് നന്നല്ല. ആൻ്റി വാക്സീൻ ലോബി എന്നത് വാക്സീനുകൾക്കെതിരെ പ്രവർത്തിക്കുന്ന വളരെ ശക്തമായ ഒരു ലോബിയാണ്. Anti Vaxxers അഥവാ Anti - vax എന്ന പേരിൽ ലോകമെമ്പാടും ഇവർ അറിയപ്പെടുന്നു. പലപ്പോഴും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് വാക്സീൻ മടി വർധിപ്പിക്കാൻ ഇവരുടെ ഇടപെടലുകൾ സഹായകരമാകുന്നു. മിഥ്യാധാരണകളും ഗൂഢാലോചന സിദ്ധാന്തങ്ങളും ആണ് ഇവരുടെ കൈമുതൽ.

A nurse prepares a dose of the AstraZeneca vaccine against COVID-19 at a vaccination center inoculating the third dose in people over 50 years old set up at the Sport City, in Mexico City, on January 18, 2022. (Photo by PEDRO PARDO / AFP)

പതിനെട്ടാം നൂറ്റാണ്ടിൽ എഡ്വേർഡ് ജെന്നർ വസൂരിക്ക് വാക്സീൻ കണ്ടുപിടിച്ചത് മുതൽ (1796) എല്ലാ കാലവും ഇത്തരം വാക്സിൻ വിരുദ്ധ ലോബികൾ പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ നിർബന്ധിത വാക്സിനേഷൻ വിരുദ്ധ ലീഗ്, അമേരിക്കയിലെ ആൻ്റി വാക്സിനേഷൻ സൊസൈറ്റി, തുടങ്ങിയ പ്രസ്ഥാനങ്ങളൊക്കെ പത്തൊമ്പതാം നൂറ്റാണ്ടിൽ വാക്സിനേഷനെ നിശിതമായി വിമർശിച്ചു കൊണ്ടുള്ള പ്രസ്ഥാനങ്ങൾ ആയിരുന്നു. 2011-ലെ ഒരു ജേർണൽ ലേഖനം വാക്സിൻ-ഓട്ടിസം ബന്ധത്തെ "കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും ദോഷകരമായ മെഡിക്കൽ തട്ടിപ്പ്" എന്ന് വിശേഷിപ്പിച്ചു. എംഎം ആർ വാക്സിൻ എടുത്തവരിൽ ഓട്ടിസം കാണപ്പെടുന്നു എന്നുള്ളതാണ് ഇവർ ചർച്ചയാക്കിയത്. ഇതുമൂലം അമേരിക്കയിൽ അഞ്ചാംപനി പടർന്നു പിടിച്ചു. ഇത്തരം വാക്സിൻ വിരുദ്ധ ലോബികളുടെ ഒടുവിലത്തെ പ്രചരണമാണ് കോവിഡ് വാക്സിന് - ടിടിഎസ് തമ്മിലുള്ള ബന്ധം. 

ADVERTISEMENT

1930 കളിൽ ഇന്ത്യയിലെ ശരാശരി മനുഷ്യായുസ്സ് 35 വയസ്സായിരുന്നു, അത് ഇന്ന് 72 വയസ്സിൽ നിൽക്കുന്നുണ്ടെങ്കിൽ വാക്സിനേഷന്റെ ഗുണഫലം കൂടിയാണ് എന്ന് നമ്മൾ മറക്കരുത്. വ്യാജ പരസ്യങ്ങൾ നൽകി എത്രയോ കമ്പനികൾ ഇന്ത്യയിൽ അവരുടെ മരുന്നുകൾ വിറ്റഴിക്കാൻ ശ്രമിക്കുന്ന കാലഘട്ടമാണിത്. സുപ്രീംകോടതി പോലും അത് മനസ്സിലാക്കി നീതിയുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമയം. നാം ഇന്ന് ചർച്ച ചെയ്യേണ്ടതും ഇത്തരം അവാസ്തവമായ പ്രസ്ഥാനങ്ങളെ കുറിച്ചും ഇവരുടെ ന്യായയുക്തം അല്ലാത്ത അവകാശവാദങ്ങളെ കുറിച്ചുമാണ്. ആധുനിക മനുഷ്യന് കിട്ടിയ വരദാനമാണ് ഇന്നത്തെ വാക്സrനുകൾ. മറ്റുള്ള എല്ലാ വാദങ്ങളെയും അർഹിക്കുന്ന അവജ്ഞയോടെ കൂടി പുച്ഛിച്ചു കളയുക. 

(ലേഖകൻ പൊറ്റമ്മൽ ഡോ. ശങ്കേർസ് ഇഎൻറ്റി സെന്ററിലെ സീനിയർ ഇഎൻറ്റി സ്പെഷലിസ്റ്റ് ആണ്. അഭിപ്രായം വ്യക്തിപരം )

English Summary:

Know about Covishield Vaccine