എച്ച്പിവി വാക്സീൻ സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാരിലും അര്‍ബുദം നിയന്ത്രിക്കുമെന്ന് പഠനം
സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലും അര്‍ബുദത്തെ നിയന്ത്രിക്കാന്‍ ഹ്യൂമന്‍ പാപ്പിലോമവൈറസ് (എച്ച്പിവി) വാക്സീന് സഹായകമാണെന്ന് പഠനം. എച്ച്പിവി വൈറസ് മൂലം മലദ്വാരം, പുരുഷലിംഗം, വായ്, തൊണ്ട എന്നിവിടങ്ങളില്‍ വരുന്ന അര്‍ബുദത്തെ തടയാന്‍ വാക്സീന് സഹായകമാണെന്നും അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍

സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലും അര്‍ബുദത്തെ നിയന്ത്രിക്കാന്‍ ഹ്യൂമന്‍ പാപ്പിലോമവൈറസ് (എച്ച്പിവി) വാക്സീന് സഹായകമാണെന്ന് പഠനം. എച്ച്പിവി വൈറസ് മൂലം മലദ്വാരം, പുരുഷലിംഗം, വായ്, തൊണ്ട എന്നിവിടങ്ങളില്‍ വരുന്ന അര്‍ബുദത്തെ തടയാന്‍ വാക്സീന് സഹായകമാണെന്നും അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.
വിവിധ പ്രായത്തില്‍പ്പെട്ട 34 ലക്ഷം പേരെ ഉള്‍പ്പെടുത്തി ഫിലാഡല്‍ഫിയയിലെ സിഡ്നി കിമ്മര്‍ കാന്‍സര്‍ സെന്ററിലെ ഗവേഷകരാണ് പഠനം നടത്തിയത്. വാക്സീന് എടുത്ത സ്ത്രീകള്‍ക്ക് ഗര്‍ഭാശയമുഖ അര്‍ബുദം വരാനുള്ള സാധ്യത കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി.
2011നും 2020നും ഇടയില്‍ അമേരിക്കയിലെ എച്ച്പിവി വാക്സീന് നിരക്ക് സ്ത്രീകളില്‍ 38 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. പുരുഷന്മാരില് ഇത് എട്ട് ശതമാനത്തില്‍ നിന്ന് 36 ശതമാനമായാണ് വര്‍ധിച്ചത്. പുരുഷന്മാരിലെ എച്ച്പിവി വാക്സീന് നിരക്ക് ഒരു ദശാബ്ദത്തില്‍ നാലു മടങ്ങായി വര്‍ധിച്ചിട്ടുണ്ടെങ്കിലും സ്ത്രീകളുടേതിനെ അപേക്ഷിച്ച് ഇനിയും പിന്നിലാണെന്ന് വിദഗ്ധര്‍ പറയുന്നു.
ഗര്‍ഭാശയമുഖ അര്‍ബുദത്തെ തടയുന്നതിന് തദ്ദേശീയമായി നിര്‍മ്മിച്ച എച്ച്പിവി വാക്സീന് രാജ്യമെങ്ങും വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ ഗവണ്മെന്റ്. 9നും 14നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് വാക്സീന് നല്‍കാനാണ് പദ്ധതി. സെര്‍വാവാക്സ് എന്ന വിളിക്കുന്ന വാക്സീന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വികസിപ്പിച്ചത്. ഹ്യൂമന്‍ പാപ്പിലോമ വൈറസിന്റെ 16, 18, 6, 11 എന്നീ ശ്രേണികള്‍ക്കെതിരെ വാക്സീന് സംരക്ഷണം നല്‍കും. നിലവില്‍ ലഭ്യമായ എച്ച്പിവി വാക്സീനുകള്‍ക്ക് ഡോസ് ഒന്നിന് 2000 രൂപയാണ് വില.