പ്ലീഹ ഗ്രന്ഥിയിലെ രണ്ടര കിലോയോളം തൂക്കവുമുള്ള മുഴ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നീക്കി
കോട്ടയം ∙ എസ്എച്ച് മെഡിക്കൽ സെന്ററിൽ, 21 വയസ്സുള്ള യുവാവിന്റെ പ്ലീഹ ഗ്രന്ഥിയിലെ 20 സെന്റിമീറ്റർ വലുപ്പവും രണ്ടര കിലോയോളം തൂക്കവുമുള്ള മുഴ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കുഴിമറ്റം സ്വദേശിയായ യുവാവ് വയറിന്റെ മുകൾഭാഗത്തു തടിപ്പും കലശലായ വയറുവേദനയുമായാണ് ആശുപത്രിയിൽ എത്തിയത്. സിടി സ്കാൻ

കോട്ടയം ∙ എസ്എച്ച് മെഡിക്കൽ സെന്ററിൽ, 21 വയസ്സുള്ള യുവാവിന്റെ പ്ലീഹ ഗ്രന്ഥിയിലെ 20 സെന്റിമീറ്റർ വലുപ്പവും രണ്ടര കിലോയോളം തൂക്കവുമുള്ള മുഴ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കുഴിമറ്റം സ്വദേശിയായ യുവാവ് വയറിന്റെ മുകൾഭാഗത്തു തടിപ്പും കലശലായ വയറുവേദനയുമായാണ് ആശുപത്രിയിൽ എത്തിയത്. സിടി സ്കാൻ പരിശോധനയിൽ പ്ലീഹ ഗ്രന്ഥിയിൽ നിന്നാണു മുഴ എന്നു സ്ഥിരീകരിച്ചു. പ്ലീഹ ഗ്രന്ഥി നീക്കം ചെയ്യാതെ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ മുഴ പൂർണമായും പുറത്തെടുക്കാൻ കഴിഞ്ഞു. ലാപ്രോസ്‌കോപിക് സർജൻമാരായ ഡോ. കെ. കിരൺ, ഡോ. ബിബിൻ പി. മാത്യു എന്നിവരുടെ നേതൃത്വത്തിൽ അനസ്തെറ്റിസ്റ്റ് ഡോ. സന്തോഷ് സക്കറിയ, ഡോ. ആനി വിനയ, റേഡിയോളജിസ്റ്റ് ഡോ.ജേക്കബ് ജോസ്,സ്റ്റാഫ് നഴ്‌സ് റീജ, ടിന്റു തുടങ്ങിയവർ അടങ്ങിയ സംഘമാണ് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയത്.പൂർണമായും താക്കോൽദ്വാര ശസ്ത്രക്രിയ ആയതിനാലും പ്ലീഹ ഗ്രന്ഥി നീക്കം ചെയ്യാത്തതിനാലുമാണു രോഗിക്കു വളരെ നേരത്തേ ആശുപത്രി വിടാൻ സാധിച്ചതെന്നു ഡയറക്ടർ സിസ്റ്റർ കാതറിൻ നെടുമ്പുറം അറിയിച്ചു.