ഇതെഴുതുമ്പോൾ മനസിലേക്ക് തെളിഞ്ഞ വരുന്ന മുഖം സുനിതയുടെതാണ്. സർക്കാർ സർവീസിൽ നിന്നും വിരമിച്ചതിനു ശേഷം സൗഹൃദക്കൂട്ടായ്മകളിൽ സജീവമായിരുന്നവൾ പതുക്കെ ഒഴിഞ്ഞു മാറാൻ തുടങ്ങി. ആദ്യം സുഹൃത്തുക്കളും വീട്ടുകാരും കാര്യമാക്കിയില്ലെങ്കിലും അടുത്ത ബന്ധുക്കളുടെ വിവാഹത്തിനു പോലും പങ്കെടുക്കാതെ വന്നപ്പോഴാണ് വീട്ടുകാർ സുനിതയുടെ സ്വഭാവം നിരീക്ഷിക്കാൻ തുടങ്ങിയത്.

ഇതെഴുതുമ്പോൾ മനസിലേക്ക് തെളിഞ്ഞ വരുന്ന മുഖം സുനിതയുടെതാണ്. സർക്കാർ സർവീസിൽ നിന്നും വിരമിച്ചതിനു ശേഷം സൗഹൃദക്കൂട്ടായ്മകളിൽ സജീവമായിരുന്നവൾ പതുക്കെ ഒഴിഞ്ഞു മാറാൻ തുടങ്ങി. ആദ്യം സുഹൃത്തുക്കളും വീട്ടുകാരും കാര്യമാക്കിയില്ലെങ്കിലും അടുത്ത ബന്ധുക്കളുടെ വിവാഹത്തിനു പോലും പങ്കെടുക്കാതെ വന്നപ്പോഴാണ് വീട്ടുകാർ സുനിതയുടെ സ്വഭാവം നിരീക്ഷിക്കാൻ തുടങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതെഴുതുമ്പോൾ മനസിലേക്ക് തെളിഞ്ഞ വരുന്ന മുഖം സുനിതയുടെതാണ്. സർക്കാർ സർവീസിൽ നിന്നും വിരമിച്ചതിനു ശേഷം സൗഹൃദക്കൂട്ടായ്മകളിൽ സജീവമായിരുന്നവൾ പതുക്കെ ഒഴിഞ്ഞു മാറാൻ തുടങ്ങി. ആദ്യം സുഹൃത്തുക്കളും വീട്ടുകാരും കാര്യമാക്കിയില്ലെങ്കിലും അടുത്ത ബന്ധുക്കളുടെ വിവാഹത്തിനു പോലും പങ്കെടുക്കാതെ വന്നപ്പോഴാണ് വീട്ടുകാർ സുനിതയുടെ സ്വഭാവം നിരീക്ഷിക്കാൻ തുടങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതെഴുതുമ്പോൾ മനസിലേക്ക് തെളിഞ്ഞ വരുന്ന മുഖം സുനിതയുടെതാണ്. സർക്കാർ സർവീസിൽ നിന്നും വിരമിച്ചതിനു ശേഷം സൗഹൃദക്കൂട്ടായ്മകളിൽ സജീവമായിരുന്നവൾ പതുക്കെ ഒഴിഞ്ഞു മാറാൻ തുടങ്ങി. ആദ്യം സുഹൃത്തുക്കളും വീട്ടുകാരും കാര്യമാക്കിയില്ലെങ്കിലും അടുത്ത ബന്ധുക്കളുടെ വിവാഹത്തിനു പോലും പങ്കെടുക്കാതെ വന്നപ്പോഴാണ് വീട്ടുകാർ സുനിതയുടെ സ്വഭാവം നിരീക്ഷിക്കാൻ തുടങ്ങിയത്. ഭർത്താവും മകനും മരുമകളും കൊച്ചുമക്കളും ചേർന്ന കുടുംബത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. സാമ്പത്തികമായി ഉയർന്ന നിലയിൽ ജീവിക്കുന്ന സുനിയ്ക്ക് പെൻഷനായി തന്നെ നല്ലൊരു തുക പ്രതിമാസം ലഭിക്കുന്നുണ്ട്. ദീർഘമായ യാത്രകൾക്ക് പോലും മടി കാണിക്കാൻ സുനിത തുടങ്ങിയപ്പോളാണ് മരുമകൾ എന്റെ അടുത്ത് പരിശോധനയ്ക്കായി കൊണ്ടു വന്നത്. സംസാരിച്ചു തുടങ്ങിയപ്പോൾ സുനിത എന്നോട് തുറന്നു പറഞ്ഞത്. ‘എനിക്കു കുറിച്ചു നാളുകളായി മൂത്ര സംബന്ധമായി ചില പ്രശ്നങ്ങളുണ്ട്. പെട്ടെന്ന് മൂത്രം ഒഴിച്ച് പോകുന്ന അവസ്ഥ. അതു കൊണ്ട് കുറച്ചു നാളുകളായി പൊതുചടങ്ങിലൊന്നും ഞാൻ പങ്കെടുക്കാറില്ല. എങ്ങാനും പെട്ടെന്ന് മൂത്രം ഒഴിച്ചു പോയാൽ ആകെ നാണക്കേടാവില്ലേ..’. ഇത് പറയുമ്പോഴും സുനിയുടെ മുഖത്ത് വല്ലാത്ത ശങ്കയുണ്ടായിരുന്നു. പ്രായമാകുമ്പോൾ സാധാരണയായി എല്ലാവരിലും കാണുന്ന രോഗാസ്ഥയാണെന്നും ഇത് ചികിൽസിച്ചു ഭേതമാക്കാൻ സാധിക്കുമെന്നും ബോധ്യപ്പെടുത്തുന്നത് വരെ സുനിതയുടെ മുഖത്ത് നിന്നും ആശങ്ക ഒഴിഞ്ഞില്ല. സത്യത്തിൽ എത്ര സുനിതമാർ ഇങ്ങനെ മൂത്രവാർച്ച എന്ന രോഗാവസ്ഥ രഹസ്യമായി സഹിക്കുന്നുണ്ടാകും? 

Representative Image. Photo Credit : Tharakorn / iStockPhoto,com

മടിക്കാതെ പറയാം ആ‘ശങ്ക’, നേരത്തേ ചികിൽസ തേടാം
പ്രായമാകുമ്പോൾ ശരീരത്തിനു സ്വഭാവികമായും മാറ്റങ്ങൾ വരാം. ശരീരത്തിനു ക്ഷീണവും ദഹനവ്യവസ്ഥകളിൽ വരുന്ന മാറ്റങ്ങളും പലരും ആശങ്കയോടെയാണ് കാണുക. മല–മൂത്ര വിസർജനത്തിൽ കാണുന്ന ചെറിയ മാറ്റങ്ങൾ ആദ്യം ശ്രദ്ധിക്കാറില്ലെങ്കിലും പിന്നീട് തിരിച്ചറിയുമ്പോഴേക്കും രോഗാവസ്ഥ മൂര്‍ച്ഛിച്ചേയ്ക്കാം. പലരും രോഗാവ്സഥ തുറന്നു പറയാൻ മടികാണിക്കുന്നതാണ് സാധാരണയായി കാണുന്നത്. വളരെ ലളിതമായ ചികിൽസയിലൂടെ ഭേതമാക്കാനാകുന്ന രോഗാവസ്ഥയാണ് മൂത്രവാർച്ച (Urinary Incontinence – യുറിനറി ഇൻകൺറ്റിനൻസ്). പുരുഷന്മാരെക്കാളും സ്ത്രീകൾക്കാണ് മൂത്രവാർച്ച ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. പുരുഷന്മാർക്ക് എവിടെയും കാര്യം സാധിക്കാമെന്നിരിക്കേ സ്ത്രീകൾക്ക് ശുചിമുറി സൗകര്യങ്ങൾ എപ്പോഴും ലഭ്യമാകണമെന്നില്ല. മൂത്രവാർച്ച എന്ന രോഗാവ്സഥയെ മൂന്നായി തരം തിരിക്കാം.

Representative Image. Photo Credit : mi-viri / iStockPhoto,com
ADVERTISEMENT

സട്രെസ് ഇൻകൺറ്റിനൻസ് (Stress Incontinence)
ചുമയ്ക്കുകയോ ചിരിക്കുകയോ കഠിനമായി വ്യായാമം ചെയ്യുകയോ പടികൾ കയറുമ്പോഴോ നിലത്തു നിന്നും എഴുന്നേൽക്കുമ്പോഴോ ചെറിയ തോതിൽ മൂത്രം പോകുന്ന അവസ്ഥ. ഇതു മൂത്ര നാളിക്കു ചുറ്റുമുള്ള പേശികളുടെ ബലക്കുറവുമൂലമാണ് സംഭവിക്കുന്നത്. പ്രായമായ സ്ത്രീകളിലാണ് സട്രെസ് ഇൻകൺറ്റിനൻസ് സാധാരണയായി കാണുന്നത്.

അർജൻസി ഇൻകൺറ്റിനൻസ് (Urgency Incontinence)

മൂത്രം ഒഴിക്കാൻ തോന്നുകയും ശുചിമുറിയിലേക്ക് പോകുന്ന വഴിക്ക് തന്നെ മൂത്രം അറിയാതെ പോകുന്ന അവസ്ഥ. നാഡീ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടതായതു കൊണ്ട് അതിനു യഥാവിധി ചികിത്സ തേടണം.

Representative Image. Photo Credit : mi-viri / iStockPhoto,com

മികസ്ഡ് ഇൻകൺറ്റിനൻസ് (Mixed Incontinence)
സട്രെസ് ഇൻകൺറ്റിനൻസിന്റെയും അർജൻസി ഇൻകൺറ്റിനൻസിന്റെയും രോഗലക്ഷണങ്ങളുടെ സമ്മിശ്രമാണ് മികസ്ഡ് ഇൻകൺറ്റിനൻസ് എന്ന രോഗാവസ്ഥ. മികസ്ഡ് ഇൻകൺറ്റിനൻസ് രോഗാവസ്ഥയിൽ പലപ്പോഴും മരുന്നുകളോ വ്യായാമമോ ഫലവത്താകണമെന്നില്ല. അങ്ങനെയുള്ള അവസ്ഥയിൽ ശസ്ത്രക്രിയ അനിവാര്യമാകും. 

ADVERTISEMENT

മൂത്രവാർച്ച ചികിൽസിച്ച് ഭേദമാക്കാമോ?
രോഗവാസ്ഥ അനുസരിച്ചാണ് മൂത്രവാർച്ചയ്ക്കുള്ള ചികിൽസ തീരുമാനിക്കുന്നത്. രോഗാവസ്ഥ ആദ്യമേ കണ്ടെത്തിയാൽ വീട്ടിലിരുന്നു ചെയ്യാവുന്ന ലഘുവായ കെഗൽ വ്യായാമത്തിലൂടെ (Kegel Exercises) മൂത്രവാർച്ച ഭേദമാക്കാം. കസേരയിൽ ഇരുന്ന ശേഷം സ്ത്രീകൾക്ക് ഇങ്ങനെ വ്യായാമം ചെയ്യാം.

വ്യായാമം ചെയ്യുന്ന വിധം
സ്റ്റെപ്പ് 1 – കസേരയിൽ ദൃഢമായി ഇരുന്നു മുന്നോട്ടാഞ്ഞ് മൂത്രനാളിയുടെ ഭാഗം ഒന്ന് ചുരുക്കി പിടിക്കുക.
സ്റ്റെപ്പ് 2 – മലദ്വാരത്തിന്റെ ഭാഗത്തുള്ള പേശികളെ അകത്തേയ്ക്ക് അകത്തേയ്ക്ക് ചുരിക്കു പിടിക്കുക. കീഴ്‌വായു പോകാൻ തോന്നുന്ന അവസ്ഥയിൽ ചുരുക്കി പിടിക്കുന്നതു പോലെ മൂന്നു സെക്കന്റ് ചുരുക്കി പിടിക്കുക. 
സ്റ്റെപ്പ് 3 – അതിനു ശേഷം പൂർവ സ്ഥിതിയിലാക്കുക. പത്തു പ്രാവശ്യം ആവർത്തിക്കുക.
സ്റ്റെപ്പ് 4 – മുൻപ് വിവരിച്ചത് പോലെ യോനീഭാഗം ഇതേ പോലെ ഒന്നു ചുരുക്കി പിടിക്കുക. 
സ്റ്റെപ്പ് 5 – അതിനു ശേഷം പൂർവ സ്ഥിതിയിലാക്കുക. പത്തു പ്രാവശ്യം ആവർത്തിക്കുക.

ADVERTISEMENT

മികസ്ഡ് ഇൻകൺറ്റിനൻസ് രോഗാവസ്ഥയിൽ പലപ്പോഴും ലളിതമായ ശസ്ത്രക്രിയ അനിവാര്യമായി വരും. ദീർഘനാളുകൾ ആശുപത്രിയിൽ കഴിയേണ്ട ശസ്ത്രക്രിയ എന്നു കരുതേണ്ട. മൂത്രനാളിക്കു ചുറ്റുമുള്ള പേശികൾ ബലപ്പെടുത്താനായിട്ട് ടേപ്പ് ഒട്ടിച്ചു ബലപ്പെടുത്തുന്ന പ്രക്രിയയാണ്. രാവിലെ വന്നാൽ വൈകിട്ട് വീട്ടിൽ പോകാവുന്ന ലളിതമായ ശസ്ത്രക്രിയയാണിത്. ഒരോരുത്തരുടെയും രോഗാവസ്ഥ അനുസരിച്ച് ചികിൽസ രീതികളിൽ മാറ്റം വരാം. രോഗാവസ്ഥ കൃത്യമായി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ രോഗം മൂർഛ്ചിക്കാൻ സാധ്യതയേറയുള്ളതിനാൽ വിദഗ്ധ വൈദ്യസഹായം എത്രയും പെട്ടെന്ന് തേടുന്നതാണ് നല്ലത്. ഒറ്റ ദിവസം കൊണ്ട് സുഖപ്പെടുത്താവുന്ന മൂത്രവാർച്ചയ്ക്ക് ചികിൽസ തേടാൻ വൈകിയാൽ രോഗാവസ്ഥ കൂടുതൽ സങ്കീർണമാകും. ഒറ്റദിവസം കൊണ്ട് രോഗാവസ്ഥയ്ക്ക് ചികിൽസ ലഭ്യമായിരിക്കെ എന്തിനു വെറുതേ സഹിക്കണം? 

സർജറി വലിയ സർജറിയൊന്നുമല്ല. വളരെ ഡേ കെയറായിട്ട് ചെയ്യാൻ പറ്റുന്ന ലളിതമായ ഒരു സർജറി ആണ്. മൂത്രനാളിക്കു ചുറ്റുമുള്ള പേശികൾ ഒന്ന് ബലപ്പെടുത്താനായിട്ട് ടേപ്പ് പോലെയുള്ള ഒരു സംഗതി ഇട്ടു കൊടുക്കുന്നതാണ് ഇന്ന് തന്നെ ചെയ്ത് ഇന്നു തന്നെ വീട്ടിൽ പോകാൻ പറ്റുന്ന സർജറിയാണ്. മൂന്നാമത്തെ Urgency Incontinence എന്നത് നാഡീ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടതായതു കൊണ്ട് അതിന് യഥാവിധി ചികിത്സ തന്നെ വേണം. എന്തിനാണ് ഈ മൂന്നു കാര്യത്തിൽ വിഭജിച്ചിരിക്കുന്നതെന്നു വച്ചാൽ അതിന്റെ മൂന്നിന്റെയും ചികിത്സ വ്യത്യാസമാണ്. സ്ട്രെസ്സിനുള്ളത് ഒരു തരം ചികിത്സയാണ്. urge നുള്ളത് വേറെ തരം ചികിത്സയാണ് ഇത് ശരിക്ക് കണ്ടുപിടിച്ചില്ലെങ്കിൽ ഒരു ഡോക്ടറുടെ അടുത്ത് ചെന്ന് എന്താണ് ശരിക്കുള്ള അസുഖം എന്നു കണ്ടുപിടിച്ചില്ലെങ്കിൽ ഒരെണ്ണത്തിന് ചെയ്യുന്ന ചികിത്സ കൊണ്ട് മറ്റേത് വളരെ മോശമായി പോകാനുള്ള അവസ്ഥയിലേക്ക് എത്താറുണ്ട്. അതുകൊണ്ടു തന്നെ അതിന്റെ ഡോക്ടേഴ്സിനെയും സ്പെഷലിസ്റ്റ് ഡോക്ടേഴ്സിനെയും കണ്ട് ചികിത്സ തേടുക. നേരത്തെ പറഞ്ഞതു പോലെ ഇത് വളരെ ലളിതമായ രീതിയിൽ  ഒറ്റ ദിവസം കൊണ്ട് സുഖപ്പെടുത്താവുന്ന ഒരസുഖമാണ്. നമ്മൾ പലപ്പോഴും പറയാൻ മടിച്ചുകൊണ്ട് കാലാകാലം അതു സഹിച്ച് ജീവിക്കുന്നു.

Starcare Hospital
NH Bypass, Near Thondayad Jn.
Kozhikode
Mobile: 8606945517
(ലേഖിക കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിൽ സീനിയർ കൺസൽട്ടന്റാണ്)

English Summary:

Urinary Incontinence: Breaking the Silence and Seeking Treatment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT