കണ്ണിൽ അസഹ്യമായ ചൊറിച്ചിൽ; ഡോക്ടർ പുറത്തെടുത്തത് ജീവനുള്ള വിര, നീളം 16 സെന്റീമീറ്റർ: വിഡിയോ
Mail This Article
കണ്ണിൽ കടുത്ത ചൊറിച്ചിലുമായാണ് ഇരുപതുകാരിയായ പെൺകുട്ടി ചികിത്സ തേടുന്നത്. പല ആശുപത്രികളിൽ കാണിച്ചിട്ടും, മരുന്നുകൾ മാറി മാറി ഉപയോഗിച്ചിട്ടും പ്രശ്നം എന്താണെന്ന് കണ്ടെത്താനായില്ല. ചൊറിച്ചിലിനും മാറ്റമില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഡോ.അനൂപ് രവി ജീവനുള്ള വിരയെ കണ്ടെത്തിയത്. ഇടതു കൺ പോളയിലും തൊലിക്കടിയിലൂടെ സഞ്ചരിച്ച് വലത് കൺപോളക്കടിയിലും വിരയെ കണ്ടെത്തി.
കൺപോളയിൽ ചെറിയ മുറിവുണ്ടാക്കി അതിലൂടെയാണ് 16 സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ പുറത്തെടുത്തത്. ഏത് തരം വിരയാണെന്നറിയാൻ പരിശോധനക്കയച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയും കണ്ണിൽ ചൊറിച്ചിലുമായി എത്തിയ 60 വയസിനോടടുത്ത മറ്റൊരു സ്ത്രീയുടെ കണ്ണിൽ നിന്നും ഡൈറോഫൈലേറിയ വിഭാഗത്തിൽ പെട്ട 12 സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ ഡോ.അനൂപിന്റെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും നീക്കം ചെയ്യ്‌തിരുന്നു