ലൈംഗികബന്ധവും ആയുസ്സും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടാത്ത സ്ത്രീകളിൽ അകാലമരണത്തിനുള്ള സാധ്യതകളുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. 2005നും 2010നുമിടയിലെ യുഎസ് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈംഗികബന്ധവും ആയുസ്സും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടാത്ത സ്ത്രീകളിൽ അകാലമരണത്തിനുള്ള സാധ്യതകൾ കൂടുതലാണെ പഠനം വെളിപ്പെടുത്തുന്നു. 

2005നും 2010നുമിടയിലെ യുഎസ് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയുടെ (NHANES) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിലാണ്  ഈ കണ്ടെത്തൽ.

ADVERTISEMENT

ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരെ അപേക്ഷിച്ച് അപൂർവമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് മരണസാധ്യത 70 ശതമാനം കൂടുതലാണ്. കൂടാതെ വിഷാദരോഗമുള്ള വ്യക്തികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ അപേക്ഷിച്ച് മരണസാധ്യത 197 ശതമാനമാണ് കൂടുതല്‍. ജേണല്‍ ഓഫ് സൈക്കോസെക്‌ഷ്വൽ ഹെൽത്തിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

Representative image. Photo Credit: OPOLJA/Shutterstock.com

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ഗുണങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഓട്ടം അല്ലെങ്കിൽ ജിമ്മിൽ പോകുന്നത് പോലെ, ശരീരത്തിന്റെ നല്ല ഹോർമോണായ സെറോടോണിന്റെ അളവ് പുറന്തള്ളുന്ന ഒരു എയറോബിക് വ്യായാമം കൂടിയാണ് സെക്‌സ്. ലൈംഗികവേളയിൽ തലച്ചോർ എൻഡോർഫിനുകളും ഓക്സിടോസിനും പുറത്തുവിടുന്നു. അത് നമ്മെ റിലാക്‌സ് ചെയ്യാനും ഉത്കണ്ഠകളിൽ നിന്നും മനസ്സിനെ അകറ്റിനിർത്താനും സഹായിക്കും.ഹൃദയാരാഗ്യം മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും സെക്സ് കാരണമാകും. 

English Summary:

Sex for a Longer Life? The Surprising Link Between Intimacy and Longevity. sex atleast once a week will improve health, says studies