കൗമാരക്കാരിൽ സ്ക്രീൻ ഉപയോഗം ടെക്സ്റ്റ് നെക്കിനു കാരണമാകും; തടയേണ്ടത് എങ്ങനെ?
കൗമാരക്കാരുടെ പഠനം, ഇടപെടൽ, വിനോദം എല്ലാത്തിനെയും ഈ ഡിജിറ്റൽ യുഗം മാറ്റി മറിച്ചു. ഈ മാറ്റം ആരോഗ്യത്തിനു തന്നെ ഭീഷണിയാകാവുന്ന ടെക്സ്റ്റ് നെക്ക് എന്ന അവസ്ഥയിലേക്കു അവരെ എത്തിച്ചു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ അമിതോപയോഗവും തലകുനിച്ചുള്ള ഇരിപ്പും എല്ലാം കൗമാരക്കാരിൽ പ്രത്യേകിച്ച് 14 മുതൽ 24

കൗമാരക്കാരുടെ പഠനം, ഇടപെടൽ, വിനോദം എല്ലാത്തിനെയും ഈ ഡിജിറ്റൽ യുഗം മാറ്റി മറിച്ചു. ഈ മാറ്റം ആരോഗ്യത്തിനു തന്നെ ഭീഷണിയാകാവുന്ന ടെക്സ്റ്റ് നെക്ക് എന്ന അവസ്ഥയിലേക്കു അവരെ എത്തിച്ചു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ അമിതോപയോഗവും തലകുനിച്ചുള്ള ഇരിപ്പും എല്ലാം കൗമാരക്കാരിൽ പ്രത്യേകിച്ച് 14 മുതൽ 24 വയസ്സുവരെ ഉള്ളവരിൽ കഴുത്തുവേദനയ്ക്ക് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. കഴിഞ്ഞവർഷം മാത്രം 10 മുതൽ 15 ശതമാനം വർധനയാണ് ഉണ്ടായത്.
എന്താണ് ടെക്സ്റ്റ് നെക്ക്?
ലാപ്ടോപ്പ്, ഫോൺ, ടാബ്‌ലറ്റ് തുടങ്ങി ഏത് ഡിജിറ്റൽ സ്ക്രീനിലേക്കും ഏറെ നേരം നോക്കിയിരിക്കുന്നത് കഴുത്തിന് സമ്മർദവും അസ്വസ്ഥതയും ഉണ്ടാക്കും. ഇതിനെയാണ് ടെക്സ്റ്റ് നെക്ക് എന്നു പറയുന്നത്. ഒരുപാട് സമയം മുന്നോട്ട് കുനിഞ്ഞിരിക്കുന്നതിലൂടെയാണ് ഇതുണ്ടാകുന്നത്. ഇത് നട്ടെല്ലിന് ഭാരം ഏൽപ്പിക്കുന്നു.
ഉദാഹരണമായി, തല പൂജ്യം ഡിഗ്രിയിൽ ശരിയായ നില (posture)യിൽ ആണെങ്കിൽ സ്ട്രെയ്നിന്റെ ഭാരം 5 കിലോ ആയിരിക്കും. ഇത് സഹിക്കാവുന്നതാണ് എന്നാൽ തല ഓരോ ഡിഗ്രി മുന്നോട്ട് ആയുമ്പോഴും സമ്മർദത്തിന്റെ ഭാരം ഏറുകയാണ്. 60 ഡിഗ്രി ചരിവിൽ കുട്ടികള്‍ ഇരിക്കുമ്പോൾ ഇത് 27 കിലോ ആവും. ഇത്ര ഭാരം ഒരു കൗമാരക്കാരന്റെ കഴുത്തിന് അനുഭവപ്പെടുകയാണെങ്കിൽ സെർവിക്കൽ പ്രശ്നങ്ങൾ ഉണ്ടാകും. ഇത് ഗുരുതരമായ കഴുത്തുവേദന, തോളുകൾക്ക് കനം, നട്ടെല്ലിന് ദീർഘകാലത്തേക്ക് പ്രശ്നങ്ങൾ ഇവയുണ്ടാകും
കൗമാരക്കാരിൽ ടെക്സ്റ്റ് നെക്ക് വർധിപ്പിക്കാൻ കാരണം അവരുടെ വർധിച്ച സ്ക്രീൻ ടൈം ആണ്. മിക്ക സമയവും അവർ സ്മാർട്ട് ഫോൺ, ഗെയിമിങ്ങ് കൺസോളുകൾ, ടാബ‌്‌ലറ്റ് തുടങ്ങിയവയ്ക്ക് മുന്നിലാവും ചെലവിടുന്നത്. ഈ ഉപകരണങ്ങൾക്കൊപ്പം മണിക്കൂറുകൾ ആണ് ചെലവഴിക്കുന്നത്. തല കുനിച്ച് ടെക്സ്റ്റ് ചെയ്യുക, ഗെയിമിങ്ങ് തുടങ്ങിയവ ചെയ്യുമ്പോൾ കഴുത്തിന്റെ ആരോഗ്യത്തെ അത് ബാധിക്കുകയും ടെക്സ്റ്റ് നെക്കിനു കാരണമാവുകയും ചെയ്യും.
അറിവില്ലായ്മയും ഇതിനൊരു കാരണമാണ്. ദൗർഭാഗ്യകരമെന്നു പറയട്ടെ ഡിജിറ്റൽ പഠനം പ്രോത്സാഹിപ്പിക്കുന്ന മിക്ക സ്കൂളുകളിലും, അസ്വസ്ഥത ഉണ്ടാകാതിരിക്കാൻ ശരിയാ നില (posture) കുട്ടികളെ പഠിപ്പിച്ചു കൊടുക്കുന്നില്ല. ജീവിതശൈലീമാറ്റങ്ങളും ഒരു കാരണമാണ്. ചടഞ്ഞു കൂടിയുള്ള ഇരിപ്പും അമിതമായ ഗാഡ്ജറ്റ് ഉപയോഗവും പുറത്തു ചെലവഴിക്കുന്ന സമയം വളരെ കുറഞ്ഞതും ഇന്നത്തെ കുട്ടികളിൽ ടെക്സ്റ്റ് നെക്ക് കൂടാൻ കാരണമായി. ശാരീരികപ്രവർത്തനങ്ങളിൽ ഒന്നും ഏർപ്പെടാത്തത് പേശികളുടെ ശക്തിയും വഴക്കവും കുറയ്ക്കും. ക്രമേണ കഴുത്തിന്റെയും നട്ടെല്ലിന്റെയും പേശികൾക്ക് കൂടുതൽ സമ്മർദവും പരിക്കും ഉണ്ടാകാനും കാരണമാകും.
ടെക്സ്റ്റ് നെക്ക് എങ്ങനെ തടയാം?
∙പഠനസ്ഥലം ക്രമീകരിക്കാം : കംപ്യൂട്ടർ സ്ക്രീൻ ഐ ലെവലിനൊപ്പം വരുന്ന രീതിയിൽ സജ്ജീകരിക്കും. മുന്നോട്ട് വളയുന്നത് കുറയ്ക്കാൻ ഇത് സഹായിക്കാം.
∙ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എങ്ങനെ പിടിക്കണമെന്നും കണ്ണിന്റെ ഏതളവിൽ പിടിക്കണമെന്നും കുട്ടികളെ പഠിപ്പിക്കാം. ഇത് കഴുത്ത് കുനിയുന്ന ശീലം കുറയ്ക്കും.
∙20–20–20 റൂൾ പിന്തുടരാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാം. കഴുത്തിനും കണ്ണുകൾക്കും വിശ്രമം നൽകാൻ ഇത്തരത്തിൽ ഇടവേള എടുക്കാൻ അവരെ പരിശീലിപ്പിക്കാം.
∙സ്ക്രീൻ ഉപയോഗത്തിന് നിയന്ത്രണം വരുത്താം. കൃത്യമായ അതിരുകൾ നിർദേശിക്കണം. ആദ്യം കുട്ടികൾക്ക് അൽപം പ്രയാസമാകുമെങ്കിലും അവർ പുറത്തു കളിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും ഇഷ്ടപ്പെടും.