കാല് നിലത്തു കുത്താൻ പോലും കഴിയാതെയാണ് ടോമി ആന്റണി എന്ന 75കാരൻ ചികിത്സയ്ക്കെത്തുന്നത്. കാലിന്റെ നീളക്കുറവ് ചെറുപ്പം മുതൽ ബുദ്ധമുട്ടിച്ചിരുന്നെങ്കിൽ ഇടുപ്പിലെ വേദനയും നിർത്താനാവാത്ത ചുമയും ശ്വാസംമുട്ടുമെല്ലാമാണ് ഈ പ്രായത്തിൽ ടോമി ആന്റണിയെ അലട്ടിയത്. ഓര്‍ത്തോ പീഡിയാക് സര്‍ജന്‍ ഡോ. കെ.എം. മാത്യു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാല് നിലത്തു കുത്താൻ പോലും കഴിയാതെയാണ് ടോമി ആന്റണി എന്ന 75കാരൻ ചികിത്സയ്ക്കെത്തുന്നത്. കാലിന്റെ നീളക്കുറവ് ചെറുപ്പം മുതൽ ബുദ്ധമുട്ടിച്ചിരുന്നെങ്കിൽ ഇടുപ്പിലെ വേദനയും നിർത്താനാവാത്ത ചുമയും ശ്വാസംമുട്ടുമെല്ലാമാണ് ഈ പ്രായത്തിൽ ടോമി ആന്റണിയെ അലട്ടിയത്. 

ഓര്‍ത്തോ പീഡിയാക് സര്‍ജന്‍ ഡോ. കെ.എം. മാത്യു പുതിയിടം നടത്തിയ പരിശോധനയില്‍ ഇദേഹത്തിന്റെ വലത്തെ കാലിന്റെ ഇടുപ്പിലെ ബോളും സോക്കറ്റും ജന്മനാല്‍ തന്നെ വളര്‍ച്ചയില്ലാത്തതാണെന്നും ബോളിന്റെ സ്ഥാനം തെറ്റി മുകളിലേക്കു മാറിയിരിക്കുകയാണെന്നും കണ്ടെത്തിയത്. ഇക്കാരണത്താലാണ്  വലതു കാലിനു എഴു സെന്റിമീറ്റര്‍ നീളക്കുറവും നടക്കുമ്പോള്‍ വലതു വശത്തേക്കു ചെരിവുമുണ്ടായിരുന്നതെന്നും കണ്ടെത്തി.  

സർജറിയ്ക്കു മുൻപും ശേഷവും
ADVERTISEMENT

ആശുപത്രിയില്‍ അഡ്മിറ്റായ ടോമിയ്ക്കു നൂതനമായ ടോട്ടല്‍ ഹിപ്പ് ജോയിന്റ്  റിപ്ലെയ്‌സ്‌മെന്റ് ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കൃത്രിമമായി നിര്‍മിച്ച ബോള്‍ ആന്‍സ് സോക്കറ്റ് (ടോട്ടല്‍ ഹിപ്പ് ജോയിന്റ് റിപ്ലേയെസ്‌മെന്റ്) ശസ്ത്രക്രിയയിലുടെ ടോമിയ്ക്കു വച്ചു പിടിപ്പിക്കുകയായിരുന്നു. മൂന്നരമണിക്കൂറോളം സമയമെടുത്താണ് ശസ്ത്രക്രിയ നടത്തിയത്. 75 വയസ് പ്രായമുള്ളതിനാല്‍ ഡോ. കെ.എം. മാത്യു പുതിയിടത്തിന്റെ നേതൃത്വത്തിലുള്ള സംഘം സങ്കീര്‍ണമായ ശസ്ത്രക്രീയ അതീവ സൂക്ഷ്മതയോടെയാണ് പൂര്‍ത്തിയാക്കിയത്. ഇടുപ്പില്‍ ദ്വാരമുണ്ടാക്കിശേഷം കൃത്രിമ ബോള്‍ ആന്‍സ് സോക്കറ്റ് സ്ഥാപിക്കുകയായിരുന്നു. ശസ്ത്രക്രിയ വിജകരമായി പൂര്‍ത്തിയാക്കിയതോടെ വലതു കാലും ഇടതു കാലും ഏറെക്കുറെ ഒരേ നീളത്തിലായി. ശസ്ത്രക്രീയ പൂര്‍ത്തിയാക്കിയപ്പോള്‍ മുതല്‍ ഫിസിയോതെറാപ്പിയും ആരംഭിച്ചു. ഇപ്പോള്‍ ടോമിയ്ക്കു ചെരിവില്ലാതെ നടക്കാന്‍ സാധിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കൂടി ആശുപത്രിയില്‍ കഴിഞ്ഞശേഷം ഫിസിയോതെറാപ്പി പൂര്‍ത്തിയാക്കി അദേഹത്തിനു വീട്ടിലേക്കു മടങ്ങാം. ടോമി വിദേശത്ത് കേറ്ററിംഗ് ജോലിയാണ് ചെയ്തിരുന്നത്.  ടോമിയുടെ ഭാര്യയും കുടുംബാംഗങ്ങളും വിദേശത്താണ്. 

കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിലെ ഓര്‍ത്തോപീഡിയാക് സര്‍ജന്‍ ഡോ. കെ.എം. മാത്യു പുതിയിടത്തിന്റെ നേതൃത്വത്തില്‍ ഡോ. മിഥുന്‍ ജോയി കാട്ടൂര്‍, ഡോ. ജോസ് ജോര്‍ജ്, ഡോ. സന്തോഷ് സക്കറിയ, ഡോ. ക്രിസ്റ്റീന, തിയേറ്റര്‍ നഴ്‌സുമാരായ അലക്‌സ്, ശ്രീജിത്ത്, സൗമ്യ, ആശ്വതി, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് എസ്. മനേഷ്, എസ്എച്ച് മെഡിക്കല്‍ സെന്റര്‍ മാനേജ്‌മെന്റ് അംഗങ്ങളായ ഡയറക്ടര്‍ സിസ്റ്റര്‍ കാതറിന്‍, അസോസിയേറ്റ് ഡയറക്ടര്‍മാരായ സിസ്റ്റര്‍ ജീന, സിസ്റ്റര്‍ സെലിന്‍, സിസ്റ്റര്‍ ഹെലന്‍ എന്നിവരാണ് ശസ്ത്രക്രിയ്ക്കു നേതൃത്വം നല്കിയത്.

English Summary:

75-Year-Old Man's Life Transformed by Successful Hip Replacement Surgery