മഴക്കാല േരാഗങ്ങളെ അകറ്റാൻ

ഡെങ്കിപ്പനി ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് രോഗം പരത്തുന്നു ശക്തമായ പനി, തലവേദന, തൊലിയുടെ നിറമാറ്റം എന്നിവയാണ് ലക്ഷണങ്ങൾ. രക്തത്തിൽ പ്ലേറ്റ്ലെറ്റുകളുടെ അളവ് ക്രമാതീതമായി കുറയുകയും ചെയ്യും.

എലിപ്പനി എലി മൂത്രത്തിലൂടെ പുറത്തു വരുന്ന രോഗാണുക്കൾ ജലസ്രോതസ്സുകളിലെത്തുന്നു. അവിടെ നിന്നും മനുഷ്യരുടെ ത്വക്കിലുള്ള മുറിവുകളുടെ ശരീരത്തിൽ കടക്കും. പനി, ശരീരവേദന, കണ്ണിനു ചുവപ്പു നിറം എന്നിവയാണ് ലക്ഷണങ്ങൾ.

കോളറ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പനി, ഛർദി, വയറിളക്കം എന്നിവയാണ് ചർമത്തിനു തണുപ്പും ഒപ്പം മുഖവും ചുണ്ടും വിളറുകയും ചെയ്യും.

മഞ്ഞപ്പിത്തം മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പകരുന്നത്. മൂത്രത്തിനു നിറവ്യത്യാസം, കണ്ണിനു മഞ്ഞനിറം എന്നിവ കണ്ടാൽ എത്രയും വേഗം വൈദ്യസഹായം തേടുക

ജപ്പാൻ ജ്വരം ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പനിയോടൊപ്പം ശക്തിയായ തലവേദന, ഓർമക്കുറവ്, കൈകാൽ തളർച്ച എന്നിവയാണ്.

എച്ച് 1 എൻ 1 ശക്തിയായ ശരീരവേദന, തൊണ്ട വേദന, ചുമ എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ . ഈ രോഗത്തിനു പ്രതിരോധ മരുന്നുകൾ ലഭ്യമാണ്.

വൈറൽ പനി പനി, ജലദോഷം, ശരീരവേദന, എന്നിവയാണ് വായുവിൽകൂടി പകരുന്ന ഈ പനിയുടെ ലക്ഷണങ്ങൾ. എളുപ്പം പടർന്നു പിടിക്കും.

ചിക്കൻഗുനിയ പനി, സന്ധികളിൽ വേദന, നീര് , ചുവന്നതടിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗം മാറിയാലും വേദന നിലനിൽക്കും.

ടോൺസിലൈറ്റിസ് തൊണ്ടവേദനയും പനിയുമാണ് ലക്ഷണങ്ങൾ. ആഹാരമിറക്കാൻ പ്രയാസമായിരിക്കും ചുമയും ഉണ്ടാകും.

ടൈഫോയ്ഡ് രോഗികളുടെ വിസർജ്യങ്ങൾ കലർന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയും പകരും. ഇടവിട്ട പനി , വിശപ്പിലായ്മ എന്നിവ ലക്ഷണങ്ങൾ.

ബ്രോങ്കൈറ്റിസ് വൈറൽ പനിയുടെ അതേ ലക്ഷണങ്ങൾ, രോഗം മൂർച്ഛിച്ചാൽ ചുമയും ശ്വാസംമുട്ടലും ഉണ്ടാകും

പ്രതിരോധിക്കാൻ ഈ മാർഗങ്ങൾ

നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെള്ളം അഞ്ച് മിനിറ്റെങ്കിലും വെട്ടിതിളച്ചാൽ മാത്രമേ മഞ്ഞപ്പിത്തത്തിനു കാരണമായ ഹെപ്പറ്റൈറ്റിസ് എ വൈറസുകൾ ഉൾപ്പെടെയുള്ള രോഗാണുക്കൾ നശിക്കൂ.

ആഹാരപദാർഥങ്ങൾ വേവിച്ച് ചൂടോടെ മാത്രം കഴിക്കുക.

ഭക്ഷണസാധനങ്ങൾ വൃത്തിയുള്ള പാത്രങ്ങളിൽ അടച്ചു സൂക്ഷിക്കുക.

പഴങ്ങൾ , പച്ചക്കറികൾ എന്നിവ കഴുകി ഉപയോഗിക്കുക.

പഴകിയതും തുറന്നുവച്ചതും എസെിട്ടതുമായ ഭക്ഷണം ഉപയോഗിക്കരുത്.

ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ നന്നായി കഴുകുക.

മലവിസർജനത്തിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

പൊതുസ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്തരുത്.

രോഗികളെ ശുശ്രൂഷിക്കുന്നവർ ശുചിത്വം പാലിക്കണം.

മുറിവുകൾ ഉള്ളവർ അഴുക്ക് വെള്ളത്തിൽ ജോലി ചെയ്യരുത്.

പനി അവഗണിക്കരുത്. സ്വയം ചികിത്സയും ചെയ്യരുത്. എത്രയും വേഗം വൈദ്യസഹായം തേടണം.