ഉള്ളുതുറന്നു ചിരിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാരാണ്. കാരണം സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം അവർക്കുള്ളതാകുന്നു. വെറുതെ പറയുന്നതല്ല, നിരവധി പഠനങ്ങളാണ് ചിരി മൂഡ് ആകെ മാറ്റിമറിക്കുന്നതിനെക്കുറിച്ചും മാനസിക സമ്മർദം ലഘൂകരിക്കുമെന്നതിനെയും ശരിവച്ച് നടന്നിട്ടുള്ളത്.
വിഷമകരമായ സന്ദർഭങ്ങളിൽ നമുക്ക് ചിരിക്കാൻ കഴിയില്ല. എന്നാൽ അതികഠിനമായ സമ്മർദങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഒന്നു ചിരിക്കാൻ കഴിഞ്ഞാൽ നിങ്ങളുടെ മാനസിക സമ്മർദത്തിൽ കുറവുവരും. ഹൃദയമിടിപ്പ് സാധാരണ ഗതിയിലാകും. മനസ്സില്‍ സന്തോഷം നിലനിര്‍ത്തുന്നത് എന്‍ട്രോഫിന്‍ എന്ന രാസവസ്തുവാണ്. ചിരിക്കുമ്പോൾ ഈ രാസവസ്തു ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ ശരീരത്തിന് ഉന്മേഷം തോന്നും.
മുഖത്ത് സദാഗൗരവത്തിലുള്ള ആളേക്കാള്‍ നമ്മെ ആകർഷിക്കുക ഒരു പുഞ്ചിരു മുഖത്തുള്ള ആളെയാണ്. ഇത്തരക്കാരുടെ സാമൂഹിക ബന്ധങ്ങൾ വളരെ ആഹ്ളാദകരമാകുമെന്നതിനാൽ രക്തസമ്മർദവും പ്രമേഹവും പോലുള്ളവ അകന്നു നിൽക്കും. രക്തത്തിലെ വെളുത്ത രക്താണുക്കള്‍ വര്‍ധിക്കാൻ ചിരി സഹായകമാണത്രെ. അതിനാൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ചിരിക്ക് കഴിയും.
പുഞ്ചിരി തൂകുന്ന ആളുകൾക്ക് മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കാൻ എളുപ്പം കഴിയുമത്രെ. യൂണിവേഴ്സിറ്റി ഓഫ് പിറ്റ്ബർഗിമന്റെ പഠനമാണ് വിശ്വസ്തനാകാനുള്ള എളുപ്പവഴിയെക്കുറിച്ച് പറയുന്നത്. ഇനിയെങ്കിലും ഒന്നു പുഞ്ചിരിക്കൂ....