ശരീരഭാരം കുറയ്ക്കണോ, കുടിക്കാം ഡീറ്റോക്സ് ടീ

ശരീരത്തെ ആന്തരികമായി ശുദ്ധിചെയ്യുന്നതാണ് ഡിറ്റോക്സിഫിക്കേഷൻ. ആരോഗ്യം നിലനിർത്തുന്നതിനും ശരീരഭാരം സ്ഥിരമായി കുറച്ചുനിർത്തുന്നതിനും ഇതു പ്രയോജനകരമാണ്. ഡിറ്റോക്സ് ചായ അല്ലെങ്കിൽ ഗ്രീൻ ടീ ഇവയുടെ സ്ഥിരമായ ഉപയോഗത്തിലൂടെ ശരീരത്തെ ശുദ്ധീകരിക്കാൻ സാധിക്കും.

ഒരു ദിവസത്തിന്റെ പകുതി ആകുമ്പോഴേ ക്ഷീണം അനുഭവപ്പെടുകയും ഇനി ഒന്നും ചെയ്യാൻ കഴിയില്ലന്ന് തോന്നുകയും ചെയ്യുന്നവർ കുറവല്ല. ഇതിന്റെ പ്രധാന കാരണം ശരീരത്തിലടങ്ങിയിരിക്കുന്ന മാലിന്യമാണ്. ഈ വിഷാംശങ്ങൾ അർബുദം, മാനസിക രോഗങ്ങൾ എന്നിവയ്ക്കു കാരണമാകുന്നുണ്ട്. 

നല്ല ഡിറ്റോക്സ് ടീ സാധാരണ ഗതിയിൽ ഗ്രീൻ ടീ അല്ലെങ്കിൽ മറ്റു ചായപ്പൊടകളുടെ കൂടെ പച്ചമരുന്നുകളായ ഇഞ്ചി, കറുവാപ്പട്ട എന്നിവയുടെ മിശ്രിതമാണ്. ഇതു ശരീരത്തിൽ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളെ സ്വാഭാവികമായി ശുദ്ധീകരിച്ച് ശരീരത്തെ ശക്തിപ്പെടുത്തുന്നു.

 

ഡിറ്റോക്സ് ടീ യുടെ പ്രധാന പത്തു ഗുണങ്ങൾ

1. വിവിധ സുഗന്ധങ്ങളിലുള്ളതും പച്ചമരുന്നുകൾ അടങ്ങിയതുമായ ഡിറ്റോക്സ് ടീ ലഭ്യമാണ്. ചായപ്പൊടിയുടെ  സുഗന്ധം നമ്മെ ഉത്തേജിപ്പിക്കും

2. വിഷപദാർഥങ്ങൾ പുറന്തള്ളുന്നു. ഖരലോഹങ്ങൾ, രാസപദാർഥങ്ങൾ,അന്തരീക്ഷമാലിന്യങ്ങൾ കോശങ്ങളിലും രക്തത്തിലും അടിഞ്ഞ് ശരീരത്തെ മലിനമാക്കുന്നു. ഡിറ്റോക്സ് ടീ യിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻ്റ്സ് ഇവയെ നിർവീര്യമാക്കി ശരീരത്തിന് ശക്തി പകരുന്നു.

3. ശരീരഭാരം കുറയ്ക്കുന്നു. ഫ്ലവനോയ്ഡുകൾ, വൈറ്റമിൻ, മിനറൽ എന്നിവ ഡിറ്റോക്സ് പാനീയങ്ങളിൽ അടങ്ങിയിരിക്കുന്നു. ഡിറ്റോക്സ് ആദ്യ കവിൾ കുടിക്കുന്നതോടെ ശരീരത്തിലെ മെറ്റബോളിസം വർധിച്ച് ഊർജ്ജത്തിന്റെ അളവ് ഉയരുന്നു.ശരീരത്തിന് ഉൻമേഷവും ലഘുത്വവും അനുഭവപ്പെടുന്നു. ഇതിലുള്ള HCL സപ്ലിമെന്റ് വിശപ്പ് കുറയ്ക്കുന്നു. അതിനാൽ പാർശ്വഫലമില്ലാതെ ശരീരഭാരം കുറയുന്നു.

4. ദഹനം വർധിക്കുന്നു. വായുപ്രശ്നങ്ങൾ, വയർ പെരുപ്പ്, മലബന്ധം, ഛർദ്ദി എന്നിവ പലരിലും കാണുന്നുണ്ട്. ദഹനം ശരിയായി നടക്കാത്തതാണ് ഇതിനു കാരണം. ഡിറ്റോക്സ് ടീ കുടലിലെ മാലിന്യം പുറന്തള്ളി ദഹനം എളുപ്പമാക്കി തീർക്കുന്നു. വായുപ്രശ്നങ്ങൾ പരിഹരിക്കുന്നു. ശരീരത്തിൽ നിന്നുള്ള മാലിന്യം പുറന്തള്ളപ്പെടുന്നതുവഴി ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ എളുപ്പമുള്ളതാകുന്നു.

5. മാനസികമായ ജാഗ്രത ഉണ്ടാകുന്നു. ഡിറ്റോക്സ് ടീ യിലെ ഘടകങ്ങൾ മാലിന്യങ്ങളെയും നീർക്കെട്ടിനെയും ഇല്ലാതാക്കുന്നതോടെ ശരീരത്തിന് ലഘുത്വവും മാനസികമായ  ഉണർവും അനുഭവപ്പെടുന്നു. 

6. കരളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നു. ശരീരത്തിന്റെ ശുദ്ധീകരണ പ്രവർത്തനത്തിന് കരൾ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ കരളിനെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിൽ പ്രവേശിച്ചിട്ടുള്ള ലോഹങ്ങൾ, മദ്യം, മരുന്നുകളുടെ       മാലിന്യങ്ങൾ, പരിസ്ഥിതി മാലിന്യങ്ങൾ എന്നിവയെ ഡിറ്റോക്സ് ടീയിലെ സംയുക്തങ്ങൾ പുറന്തള്ളുന്നു. 

7. ഭക്ഷണാസക്തി കുറക്കുന്നു. ഡിറ്റോക്സ് ടീയിലെ Garnica combogia മുതലായ ഘടകങ്ങൾ ഭക്ഷണത്തോടുള്ള അനാരോഗ്യകരമായ ആസക്തിയും വിശപ്പും കുറയ്ക്കുകയും വയർ നിറയുന്ന അനുഭവം നൽകുകയും ചെയ്യുന്നു.

8. പ്രതിരോധശക്തി വർധിപ്പിക്കുന്നു. ചായയും പച്ചമരുന്നുകളും ക്രമീകൃതമായ രീതിയിൽ അടങ്ങിയ ഡിറ്റോക്സ് ടീ കുടിക്കുമ്പോൾ മാലിന്യ മുക്തമാകുന്ന ശരീരം രോഗപ്രതിരോധ ശക്തി നേടുന്നു. ഇത് ശരീരത്തെ ശുദ്ധീകരിക്കുകയും ശരീര കോശങ്ങളെ ഊർജ്ജസ്വലമാക്കുകയും ചെയ്യുന്നു.

9. തിളങ്ങുന്ന ചർമവും കരുത്തുള്ള മുടിയും. ശരീരത്തിനുള്ളിലെ മാലിന്യം ആന്തരിക അവയവങ്ങളെ എന്നപോലെ ബാഹ്യമായ അവയവങ്ങളെയും ഉപദ്രവിക്കുന്നു. നമ്മുടെ ത്വക്കും മുടിയും മാലിന്യങ്ങളെ ആഗീരണം ചെയ്യുകയും അങ്ങനെ ചർമം വരളുകയും തലയോട്ടിയുടെയും മുടിയുടെയും രൂപം മോശമാവുകയും ചെയ്യുന്നു.ഡിറ്റോക്സ് ടീ ശരീരമാലിന്യങ്ങളെ പുറന്തള്ളുന്നതുവഴി നമ്മുടെ അകവും പുറവും ഒന്നുപോലെ ശുദ്ധീകരിക്കപ്പെടുന്നു.

10. ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം വർധിക്കുന്നു. ഡിറ്റോക്സ് ടീയുടെ ഉപയോഗം പ്രതിരോധശക്തി, ദഹനപ്രക്രിയ, രക്തയോട്ടം എന്നിവ നേരെ ആക്കുകയും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ത്വക്കിന്റെയും മുടിയുടെയും അഴക് സംരക്ഷിക്കുന്നു. നമ്മുടെ മൂഡ് നല്ലരീതിയിൽ നിലനിർത്താൻ സഹായിക്കുന്നു. തലവേദന ഇല്ലാതാക്കുകയും ഊർജ്ജനില വർധിപ്പിക്കുകയും ചെയ്യുന്നു.

Read More : Healthy Food, Health and Fitness