തണുപ്പുകാലത്ത് എന്തൊക്കെ കഴിക്കാം; എന്തൊക്കെ ഒഴിവാക്കണം

ബീഫ് പോലുള്ള ചുവന്ന മാംസവും പാലുത്പന്നങ്ങളും തണുപ്പുകാലത്ത് കഴിക്കാൻ പാടില്ലെന്ന് വിദഗ്ധർ. തണുപ്പു കാലത്ത് ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നാണ് കണ്ടെത്തൽ. പകരം ഡ്രൈ ഫ്രൂട്ട്സ്, നട്സ്, ഇഞ്ചിയടങ്ങിയ ഭക്ഷണങ്ങള്‍, ഇലക്കറികൾ എന്നിവയാണ് ഡിസംബർ മാസങ്ങളിൽ കഴിക്കാൻ ഉത്തമം. തണുപ്പുകാലത്ത് പാലുത്പന്നങ്ങൾ കഴിക്കുന്നത് തൊണ്ടയിൽ അസ്വസ്ഥതകളുണ്ടാക്കും. ഇതിനു പുറമെ പഞ്ചസാരയുടെ അംശം ഏറെയുള്ള ഭക്ഷണങ്ങളും തണുപ്പുകാലത്ത് ഒഴിവാക്കേണ്ടതാണ്.

തണുപ്പ് കാലത്ത് ഭക്ഷണ ശീലങ്ങളിലുൾപ്പെടുത്താൻ പാടില്ലാത്ത ഭക്ഷണ പദാർത്ഥങ്ങളാണ് ചുവടെ.

∙ചൂടുള്ളതോ തണുപ്പിച്ചതോ ആയ പാനീയങ്ങൾ–  ചൂടു ചായയും കാപ്പിയും തണുപ്പുകാലത്ത് കുടിക്കുന്നത് മിക്കവരുടെയും ശീലമാണ്. എന്നാൽ ഈ പാനീയങ്ങളിലുള്ള കൊഴുപ്പും കഫീനും ശരീരത്തെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ചൂടു ചായ പോലുള്ള പാനീയങ്ങൾ തണുപ്പ് കാലത്ത് ഉപയോഗിക്കുന്നത് നിർജലീകരണം വരെയുണ്ടാക്കും.

∙വറുത്ത ഭക്ഷണങ്ങൾ– ട്രാന്‍സ് ഫാറ്റിന്റെ പ്രധാന സ്രോതസായ എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഡിസംബർ മാസങ്ങളിൽ ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ വയറ്റില്‍ അസ്വസ്ഥതകളുണ്ടാകാനും സാധ്യതയുണ്ട്.

∙സീസൺ അനുസരിച്ചല്ലാത്ത പഴങ്ങൾ– സീസൺ തെറ്റി ലഭിക്കുന്ന പഴങ്ങൾ തണുപ്പുകാലത്ത് പരമാവധി ഒഴിവാക്കണം. മധുര നാരങ്ങ, മുസംബി പോലുള്ള പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

Read More : Healthy Food