പാൽക്കട്ടിയുടെ ആരാധനകനാണോ നിങ്ങൾ. പക്ഷേ ദിവസവും അത് ഭക്ഷണത്തിൽ ഉൾപ്പെടുത്താമോ എന്ന സംശയം ഉണ്ടാകും അല്ലേ എങ്കിൽ സംശയം വേണ്ട. ദിവസവും നിങ്ങൾക്കിഷ്ടപ്പെട്ട ചീസ് ഭക്ഷണമാക്കിക്കൊള്ളൂ
പാലുൽപ്പന്നമായതിനാൽ പാലിലും തൈരിലും അടങ്ങിയ പോഷകങ്ങൾ എല്ലാം പാൽക്കട്ടിയിലും ഉണ്ട്. ഏറ്റവും പ്രധാനം കാൽസ്യം തന്നെ. ഒരൗൺസ് മൊസറെല്ല ചീസിൽ 200 മി.ഗ്രാം കാൽസ്യം ഉണ്ട്. പ്രോട്ടീനുകളും ചീസിൽ ഉണ്ട് കൂടാതെ ജീവകം ബി12, സിങ്ക്, സെലെനിയം, ജീവകം എ, ജീവകം K2, ഫോസ്ഫറസ്, സോഡിയം, റൈബോഫ്ലേവിൻ ഇവയും ധാരാളം അടങ്ങിയിട്ടുണ്ട്.
പാൽക്കട്ടി ഒരു പ്രൊബയോട്ടിക്സ് ആണ്. ഉദരത്തിന്റെ ആരോഗ്യത്തിനു സഹായകതമായ നല്ല ബാക്ടീരിയ ഇവയിലുണ്ട്. ചീസിൽ കൊഴുപ്പ് ഉണ്ട്. എന്നാൽ ഇവ ആരോഗ്യത്തിനു ദോഷകരമല്ല. ചീസിൽ കാൽസ്യം ധാരാളം ഉള്ളതിനാൽ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് പാൽക്കട്ടി ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കും എന്നാണ്. ചൈനയിലെ സൂചന സർവകലാശാല ഗവേഷകർ നടത്തിയ ഈ പഠനത്തിൽ ദിവസം 40 ഗ്രാം ചീസ് കഴിച്ചവരിൽഡ രോഗ സാധ്യത വളരെയധികം കുറഞ്ഞതായി കണ്ടു. നല്ല കൊളസ്ട്രോളിന്റെ അളവ് കൂടിയതായും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറഞ്ഞതായും കണ്ടു.
ചീസുൾപ്പെടെയുള്ള പാലുൽപ്പന്നങ്ങളിലടങ്ങിയ കാൽസ്യം ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും എന്ന റീഡിങ് സർവകലാശാല ഫുഡ് ചെയിൻ ന്യൂട്രീഷൻ ഫ്രൊഫസറായ ഇവാൻ ഗിവൻസ് പറയുന്നു. ഇത് ഹൃദയസംബന്ധമായ രോഗങ്ങളെയും ടൈപ്പ് 2 പ്രമേഹത്തെയും കുറയ്ക്കുന്നു. പാൽക്കട്ടിയിലെ കാൽസ്യം കൊഴുപ്പിനെ കുറച്ചു മാത്രം ദഹിപ്പിക്കുന്നു. ഹൃദയധമനികളിൽ രക്തം കട്ടപിടിക്കാതെ തടയാൻ പാൽക്കട്ടിയിലടങ്ങിയ ചില ആസിഡുകൾ സഹായിക്കുന്നു
പാൽക്കട്ടിയിൽ അടങ്ങിയ പൂരിത കൊഴുപ്പുകൾ ഹൃദ്രോഗ സാധ്യത കൂട്ടും എന്നത് തെറ്റായ പ്രമാണമാണെന്ന് ഗവേഷകർ പറയുന്നു. എന്നാൽ പാൽക്കട്ടിയിൽ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്. കലോറിയുടെ അളള് മാത്രം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള പാൽക്കട്ടി ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മടിക്കേണ്ട.
Read More : Healthy Food