വണ്ണം കുറയ്ക്കുന്നതു ചിന്തിക്കുമ്പോള്‍തന്നെ മനസ്സില്‍ വരുന്ന സംഭവങ്ങളാണ് അരിയാഹാരവും ചപ്പാത്തിയും. നമ്മുടെ ഇന്ത്യന്‍ ഭക്ഷണരീതിയുടെ രണ്ടു അഭിവാജ്യഘടകങ്ങളെന്ന് ചോറിനെയും ചപ്പാത്തിയെയും വിശേഷിപ്പിക്കാം. ഇതു രണ്ടും ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഭക്ഷണക്രമം നമ്മുക്ക് സാധ്യമല്ല.
വണ്ണം കുറയ്ക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നവര്‍ അരിയാഹാരത്തിനു പകരം ചപ്പാത്തി സ്വീകരിക്കുന്നത് സാധാരണമാണ്. എന്താണ് ഇതിലെ വ്യത്യാസം?
പോഷകാംശങ്ങളെക്കാള്‍ സോഡിയം കണ്ടന്റ് ആണ് ഇവയെ വേര്‍തിരിക്കുന്നത്. അരിയെ അപേക്ഷിച്ചു ചപ്പാത്തിയില്‍ സോഡിയം കണ്ടന്റ് കൂടുതലാണ്. കൂടാതെ ചപ്പാത്തിയെ അപേക്ഷിച്ച് അരിയാഹാരത്തില്‍ ഫൈബര്‍, പ്രോട്ടീന്‍, ഫാറ്റ് എന്നിവ കുറവാണ്. ഇതിനുപുറമേ അരിഭക്ഷണത്തില്‍ കാലറിയും കൂടുതലാണ്.
എന്നാല്‍ അരിയാഹാരം ഒഴിവാക്കി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ എണ്ണം നോക്കാതെ ചപ്പാത്തി കഴിക്കാമെന്നു കരുതരുത്. കാരണം അമിതമായാല്‍ എന്തും തിരിഞ്ഞു കടിക്കുമെന്ന് ഓര്‍ക്കുക. ആരോഗ്യവാനായ ഒരാള്‍ ഏറിയാല്‍ നാലു ചപ്പാത്തി, അതില്‍ കൂടുതല്‍ ഒരു നേരം പതിവാക്കിയാല്‍ പിന്നെ അരിയാഹാരം ഉപേക്ഷിച്ചിട്ട് കാര്യമില്ല എന്നു സാരം.
Read More : Health and Fitness