സോയാസോസ് ആരോഗ്യകരമാണ് എന്നാണ് പൊതുവെയുള്ള വിശ്വാസം. ആന്റിഓക്സിഡന്റുകൾ ധാരാളം ഉള്ളതും കൊഴുപ്പ് ഇല്ലാത്തതും സ്വാദേറിയതുമാണ് ഇത് എന്നു നമ്മൾ കരുതുന്നു. ഫെർമെന്റ് ചെയ്ത സോയാബീനിൽ നിന്നും ബീൻസിൽ നിന്നും ഉണ്ടാക്കുന്ന സോയാസോസ് ഇപ്പോൾ നമ്മുടെ ഭക്ഷണത്തിലെ ഒരു ചേരുവ ആയിരിക്കുന്നു. സോയാസോസിന്റെ നിർമeണത്തിന് സ്വാഭാവികമായും ഒന്നരവർഷം എടുക്കും. ഈ രീതിയിൽ ഉണ്ടാക്കുന്നവ ആരോഗ്യകരവും പോഷകപ്രദവുമാണ്. പക്ഷേ, വ്യാവസായികമായി സോയാസോസ് ഉണ്ടാക്കുന്നത് രണ്ടോ മൂന്നോ ദിവസം കൊണ്ടാണ്. ഈ രീതിയിൽ ഇത് ആരോഗ്യത്തിന് ഹാനികരമാണ്.
സോയാസോസിൽ കൂടുതൽ അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് പിന്നീട് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. നിങ്ങളുടെ രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്താനായി ആരോഗ്യം നശിപ്പിക്കരുതേ...
സോയാസോസ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് എങ്ങനെയെന്നു നോക്കാം.
1. സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു
സോയാ ഉൽപ്പന്നങ്ങളിൽ അടങ്ങിയ ഐസോഫ്ലേവനുകൾ സ്തനാർബുദ കോശങ്ങൾ പെരുകാൻ കാരണമാകുന്നു. സ്ത്രീകളിലെ ആർത്തവചക്രത്തെ ഇത് ബാധിക്കുന്നു.
2. തൈറോയ്ഡ്
സോയാസോസിൽ ഗോയിട്രോജനുകൾ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഹോർമോണുകളെ ബാധിക്കുന്ന ഒരുതരം ഐസോഫ്ലേവനുകൾ ആണ്. ഇത് ഹൈപ്പർതൈറോയ്ഡിസത്തിനു കാരണമാകുന്നു.
3. സ്പേം കൗണ്ടിനെ ബാധിക്കുന്നു
സോയാസോസിന്റെ പതിവായ ഉപയോഗം ബീജത്തിന്റെ എണ്ണത്തെ ബാധിക്കുന്നു. ഈസ്ട്രജൻ ഹോർമോണിനെയും ബാധിക്കുന്നു. പുരുഷന്മാരിലെ പ്രത്യുല്പാദനത്തെ ഇത് ദോഷകരമായി ബാധിക്കുന്നു.
4 എംഎസ്ജി (അജിനോമോട്ടോ)
സോയാസോസിലടങ്ങിയ ചേരുവകൾ നാഡികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. സോയാസോസിൽ കൂടിയ അളവിൽ അടങ്ങിയ ഗ്ലൂട്ടമിക് ആസിഡ് വളരെയധികം വിഷാംശം അടങ്ങിയതാണ്. രുചി കൂട്ടാൻ മോണോ സോഡിയം ഗ്ലൂട്ടമേറ്റ് (MSG) എന്ന അജിനോമോട്ടോയും സോയാസോസിൽ ചേർക്കുന്നുണ്ട്.
5. മാംസ്യത്തിന്റെ ദഹനം തടസ്സപ്പെടുന്നു
ദഹനപ്രശ്നങ്ങൾക്കും സോയാസോസ് കാരണമാകുന്നു. പാൻക്രിയാസിന്റെ പ്രവർത്തനത്തെയും ബാധിക്കുന്നു. ശരീരത്തിലെ ദഹനേന്ദ്രിയവ്യവസ്ഥയിലെ ട്രിപ്സിൻ ഇൻഹിബിറ്റേഴ്സിന്റെ ഫലമായാണ് ഇതുണ്ടാകുന്നത്.
7. ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു
സോയാസോസിൽ കൂടിയ അളവിൽ അടങ്ങിയ ഉപ്പ് ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. രക്തസമ്മർദം പെട്ടെന്ന് ഉയരാനും ഇത് കാരണമാകുന്നു.
8. ഗർഭിണികളിൽ
സോയാസോസിൽ അടങ്ങിയ ചേരുവകൾ ഗർഭിണികള്‍ക്ക് ദോഷം ചെയ്യും. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കും.
9. വൃക്കതകരാറ്
സോയാസോസിലടങ്ങിയ ഓക്സലേറ്റുകൾ കിഡ്നി സ്റ്റോണിനു കാരണമാകുന്നു. കൂടാതെ ഫൈറ്റോ ഈസ്ട്രജൻ വൃക്കകളുടെ പ്രവർത്തനത്തകരാറിനു കാരണമാകുന്നു.
10. ആസ്മ
സോയാസോസിന്റെ ഉപയോഗം ആസ്മയ്ക്കു കാരണമാകുന്നു. ചൈനീസ് രുചികൾ വീട്ടിൽ ഉണ്ടാക്കുമ്പോൾ സോയാ സോസ് ചേർക്കും മുൻപ് ഒന്നുകൂടി ആലോചിക്കൂ....ഇത് വേണോ എന്ന്.
Read More : Healthy Food