പേരയ്ക്കയോ നെല്ലിക്കയോ മാമ്പഴമോ അരിഞ്ഞെടുക്കാം. അല്ലെങ്കിൽ മാതള അല്ലികളാകാം. സാലഡ് വെള്ളരിയും കുറച്ച് എള്ളും മുരിങ്ങയിലയും (അല്ലെങ്കിൽ പാലക് ഇല) ചേർക്കാം. അഞ്ചോ ആറോ തുള്ളി എക്സ്ട്ര വെർജിൻ കോക്കനട്ട് ഓയിൽ (വെന്ത വെളിച്ചെണ്ണ)യോ എക്സ്ട്ര വെർജിൻ ഒലിവ് ഓയിലോ തൂകിക്കോളൂ. കപ്പലണ്ടിയോ ഫിഗ് പോലെയുള്ള ഡ്രൈ ഫ്രൂട്ട്സോ ഇതിലേക്കു മിക്സ് ചെയ്യാം. മേമ്പൊടിക്കു പച്ചമുളകോ കുരുമുളകോ അല്ലെങ്കിൽ അൽപം മസാലയോ രുചിപോലെ.
ഇനി, ഒരു നേരത്തെ ഭക്ഷണത്തിനു പകരം ഇതാക്കിയാലോ...ഭാരം കുറയ്ക്കുന്നതിലേക്കുള്ള ആദ്യ പടിയായി. ഒപ്പം, ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള മുൻകരുതലും.
അതാണു പുതിയ ട്രെൻഡ്– നല്ല ഭക്ഷണം, നല്ല രീതിയിൽ കഴിച്ച് ആരോഗ്യം സ്വന്തമാക്കുന്ന ഫൂഡ് തെറപ്പി. അതിൽ തന്നെ Raw diet (വേവിക്കാതെ കഴിക്കുന്നത്) ആണു സ്പെഷൽ. എല്ലാ നേരവും നാവിനു രുചിയില്ലാതെ ഇതു തന്നെ കഴിക്കണമെന്നല്ല, ഇതും കൂടി ഉൾപ്പെടുത്തണമെന്നു മാത്രം.
ഡോ. ലളിത അപ്പുക്കുട്ടൻ,
നാച്ചുറോപ്പതി വിഭാഗം മേധാവി,
നിംസ് മെഡിസിറ്റി, തിരുവനന്തപുരം