പേരയ്ക്ക കഴിച്ചാൽ ശരീരഭാരം കുറയുമോ?

guava
SHARE

പോഷകങ്ങൾ ഒരുപാടു നിറഞ്ഞ ഫലമാണ് പേരയ്ക്ക. നാരുകൾ കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ പലരും ഇതിനെ വെയ്റ്റ്ലോസ് ഡയറ്റിൽ ഉൾപ്പെടുത്താറുമുണ്ട്. ആപ്പിൾ, ഓറഞ്ച്, മുന്തിരി, തുടങ്ങിയ പഴങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പേരയ്ക്കയിൽ കുറഞ്ഞ അളവിലേ ഷുഗർ ഉള്ളു. ഉച്ചഭക്ഷണത്തിനൊപ്പം ഒരു പേരയ്ക്ക കൂടി കഴിക്കുകയാണെങ്കിൽ ഇടനേരത്തെ സ്നാക്സ് ഒഴിവാക്കാമത്രേ. ഇതിന്റെ ഇലകളും ഔഷധമൂല്യമുള്ളതാണ്.

പേരയ്ക്കയിലുള്ള വൈറ്റമിൻB3 രക്തപ്രവാഹം വർധിപ്പിക്കും. ഇതിലെ B6 ആകട്ടെ തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും അത്യാവശ്യം വേണ്ടതുമാണ്. ടെൻഷൻ അകറ്റാനും പേരയ്ക്ക ഉത്തമമാണ്.

ഇതിലുള്ള ആന്റിഓക്സിഡന്റുകൾ അകാലവാർധക്യം തടയുകയും അർബുദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കുകയും ചെയ്യും. കോശങ്ങളുടെ നാശം തടയാൻ ഇതിലുള്ള വൈറ്റമിൻ സി സഹായിക്കും. 

പ്രമേഹരോഗികൾ തൊലി ഒഴിവാക്കി ദിവസവും പേരയ്ക്ക കഴിക്കുന്നതു നല്ലതാണ്. രക്തത്തിൽ നിന്ന് പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാൻ ഇതു സഹായിക്കും. ഉയർന്ന അളവിലുള്ള ഡയറ്ററി ഫൈബർ ശരീരത്തിലെ ബ്ലഡ് ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കും. അങ്ങനെ ടൈപ്പ് 2  ഡയബറ്റിസിനെ അകറ്റിനിർത്താനാകും.

Read More : Fitness Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA