വയറിൽ ആകെ അസ്വസ്ഥതയെന്നാണു പലരുടെയും സ്ഥിരം പരാതി. ഉറങ്ങുമ്പോൾ വിവിധതരം ഗ്യാസ്ട്രിക് ആസിഡുകൾ വയറിൽ നിറയും. അതുകൊണ്ടു തന്നെ രാവിലെ എഴുന്നേറ്റയുടൻ പാൽചായ കുടിച്ചാൽ പ്രശ്നമാകും. പാലും പാൽ ഉൽപന്നങ്ങളും അസിഡിക് ആയതാണു കാരണം. അതു കൊണ്ട്, വയറിലെ ആസിഡ് ഘടകങ്ങളെ ശാന്തമാക്കാൻ ആദ്യം രണ്ടു ഗ്ലാസ് വെള്ളം കുടിക്കാം. പിന്നീട് ആൽക്കലൈന്‍ ഡ്രിങ്ക് കുടിക്കാം. ആസിഡിന്റെ ശക്തി കുറയ്ക്കുന്നതിനാണിത്. ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം അരിച്ചെടുത്ത്, അതിലേക്കു ഗ്രീൻ ടീ ഇടാം. രണ്ട്–മൂന്നു മിനിറ്റ് കഴിഞ്ഞ് തേനും നാരങ്ങാ നീരും ചേർത്തു കുടിക്കാം.
കരുപ്പെട്ടിച്ചായയും നല്ലതാണ്. കാപ്പി വേണ്ടെന്നോർക്കണേ. ചായയിൽ പാലിനു പുറമെ പഞ്ചസാരയും ഒഴിവാക്കാം. അൽപസമയം കഴിഞ്ഞ് ഏതെങ്കിലും പഴം കഴിക്കാം. ഏത്തപ്പഴമാണു തിരഞ്ഞെടുക്കുന്നതെങ്കിൽ നന്നായി പഴുത്ത്, തൊലിപ്പുറത്തു പുള്ളി വീണതു വേണം കഴിക്കാൻ. ഏതു പഴവും നന്നായി ചവച്ചു കഴിക്കാം.
ഡോ. ലളിത അപ്പുക്കുട്ടൻ
നാച്ചുറോപ്പതി വിഭാഗം മേധാവി,
നിംസ് മെഡിസിറ്റി, തിരുവനന്തപുരം
Read More : Healthy Food