കൊളസ്ട്രോൾ നിയന്ത്രിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

cholesterol
SHARE

പ്രായഭേദമന്യേ എല്ലാവരെയും പിടികൂടുന്ന ഒന്നാണ് കൊളസ്ട്രോള്‍. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടിവരികയാണ്. വേണ്ട അളവില്‍ മാത്രം കൊളസ്ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് ആവശ്യമാണ്.  എന്നാല്‍ കൂടിയാലോ?  

ആവശ്യമായതിലുമധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് പ്രശ്നം സൃഷ്ടിക്കപ്പെടുന്നത്. ഇതാകട്ടെ ഹൃദയപേശികൾക്കു രക്തം നൽകുന്ന ധമനികളിൽ സംഭരിക്കപ്പെടുകയും ഇതുവഴി ഹൃദയാഘാതത്തിലേക്കും സ്ട്രോക്കിലേക്കും നയിക്കുകയും ചെയ്യും.

ഭക്ഷണ, ജീവിത ശീലങ്ങളാണ് പലപ്പോഴും കൊളസ്‌ട്രോളിന് കാരണമാകാറ്. കൊളസ്‌ട്രോള്‍ പരിധികടന്നാല്‍ പിന്നെ നിയന്ത്രിക്കുകയാണ് വഴി. ഈ വില്ലനെ ഒന്ന് നിയന്ത്രിക്കാന്‍ പറ്റുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.

ചോക്ലേറ്റ് 

dark-chocolate-mint-fudge

കേള്‍ക്കുമ്പോള്‍ ഞെട്ടേണ്ട ചോക്ലേറ്റ് തന്നെ, ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് ചോക്ലേറ്റ്. പ്രത്യേകിച്ച് ഡാര്‍ക്ക്‌ ചോക്ലേറ്റ്. ഇതില്‍ ആന്റി ഓക്സിഡന്റ്റ്‌ മൂന്നിരട്ടിയാണ്. എന്നാല്‍ വൈറ്റ് ചോക്ലേറ്റ് ഒഴിവാക്കാം. 

നട്സ് 

nuts

ഇതിലെ മോണോസാച്യുറേറ്റഡ് ഫാറ്റ് ഹൃദയത്തിനും സന്ധികള്‍ക്കും നല്ലതാണ്. ഒപ്പം കൊളസ്‌ട്രോള്‍ ചെറുക്കാനും സഹായിക്കും.

ചായ 

hot-tea

ചായയോ എന്നു പറയാന്‍ വരട്ടെ. ചായയിലെ ആന്റി ഓക്സിഡന്റ് ആണ് ഇവിടെ സഹായി. ഇത് രക്തക്കുഴലില്‍ ക്ലോട്ട് ഉണ്ടാകാതെ സൂക്ഷിക്കും.ഗ്രീന്‍ ടീ ബ്ലാക്ക്‌ ടീ എല്ലാം ആന്റി ഓക്സിഡന്റ് അടങ്ങിയതാണ്. 

മത്സ്യം

fish

മത്സ്യം, പ്രത്യേകിച്ച് സാല്‍മണ്‍, ട്യൂണ എന്നിവ കൊളസ്‌ട്രോള്‍ ചെറുക്കാന്‍ സഹായിക്കും. 

വെളുത്തുള്ളി

Garlic

വെളുത്തുള്ളി കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. ഇത് ചീത്ത കൊഴുപ്പു നീക്കും. എന്നാല്‍ ദിവസം രണ്ടോ മൂന്നോ അല്ലിയില്‍ കൂടുതല്‍ കഴിക്കരുത്. 

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA