രാത്രിയിൽ പാലു കുടിച്ചാൽ?

പാലിന്റെ പോഷകഗുണങ്ങളെക്കുറിച്ച് ആരും പറയേണ്ട ആവശ്യമില്ല. കുട്ടികളുടെ വളർച്ചയ്ക്കാവശ്യമായ കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയഡിൻ, വൈറ്റമിനുകളായ ബി2, ബി 12 എന്നീ ഘടകങ്ങളെല്ലാം ലഭിക്കുന്നത് പാലിൽ നിന്നാണ്. രാവിലെ ഒരു ഗ്ലാസ്സ് പാലു കുടിച്ചാൽ ഉൻമേഷവും ഊർജ്ജവും നിലനിൽക്കും. എന്നാൽ രാത്രിയിൽ പാലു കുടിച്ചാലോ?

ചെറുചൂടുള്ള ഒരു ഗ്ലാസ്സ് പാൽ രാത്രിയിൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. വയർ എത്ര നിറഞ്ഞിരുന്നാലും ശരി, പാൽ കുടിച്ചു നോക്കൂ... ദഹനം ശരിയായ രീതിയിൽ നടക്കാൻ ഈ പാൽകുടി സഹായിക്കും. മാത്രമല്ല മലബന്ധം എന്ന പ്രശ്നമേ ഉണ്ടാകില്ല. രാവിലെ നന്നായി മലശോധനയും ഉണ്ടാകും.

Read More : ആദ്യരാത്രിയിൽ പാൽ കുടിക്കുന്നതെന്തിന്?

ഉറക്കപ്രശ്നങ്ങൾ പരിഹരിക്കാനും പാൽ മികച്ചതുതന്നെ. പാലിലുള്ള അമിനോആസിഡായ ട്രൈപ്റ്റോഫാൻ ഉറക്കം സുഗമമാക്കാൻ സഹായിക്കും. ട്രൈപ്റ്റോഫാൻ സെറോടോണിൻ ആയി മാറി സന്തോഷവും ഉൻമേഷവും പ്രദാനം ചെയ്യുന്നുമുണ്ട്. ഈ സെറോടോണിൻ ഉറക്കത്തിനു സഹായിക്കുന്ന മെലാടോണിൻ ആയി മാറിയാണ് സുഖനിദ്ര പ്രദാനം ചെയ്യുന്നത്.

ശരീരഭാരം കുറയ്ക്കാനും പാൽ മുൻപന്തിയിൽ തന്നെയുണ്ട്. പാലിൽ കൂടിയ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാൻ തയാറെടുക്കുന്നതിനു മുൻപ് ശരീരത്തിൽ അത്യാവശ്യം ഉണ്ടായിരിക്കേണ്ട രണ്ടു കാര്യങ്ങളാണ് പ്രോട്ടീനും ഫൈബറും. ക്ഷീണമോ വിശപ്പോ തോന്നാതെ ശരീരത്തിലെ ഷുഗർനില ക്രമീകരിച്ചു നിർത്താൻ പാൽ കുടിക്കുന്നതിലൂടെ സാധിക്കും. ഇപ്പോൾ മനസ്സിലായില്ലേ പാൽ അത്ര നിസ്സാരക്കാരനല്ലെന്ന്. 

Read More : Health Magazine