പ്രമേഹസാധ്യതയുള്ളവർ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കണമെന്നത് എല്ലാവർക്കുമറിയാവുന്ന കാര്യം തന്നെ. പക്ഷേ പഞ്ചസാര മാത്രം നിയന്ത്രിച്ചതുകൊണ്ട് പ്രയോജനമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. നമ്മൾ കഴിക്കുന്ന മറ്റു ചില ഭക്ഷണപദാർഥങ്ങളിൽ പഞ്ചസാര വളരെ കൂടിയ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് നാം തിരിച്ചറിയുന്നില്ല.
1. കാൻഡ് ജ്യൂസ്– കുപ്പിയിലും പാക്കറ്റിലുമാക്കി കിട്ടുന്ന കൃത്രിമ പഴച്ചാറുകളിൽ അനുവദനീയമായ തോതിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത്തരം കാൻഡ് ജ്യൂസ് പൂർണമായും ഒഴിവാക്കുക
2. സിറപ്പുകൾ– പഴങ്ങൾ സിറപ്പുകളുടെ രൂപത്തിൽ വിപണിയിൽ ലഭ്യമാണ്. ഇതിൽ കൃത്രിമമായി മധുരം ചേർത്തിരിക്കും. ഇതും പൂർണമായും ഒഴിവാക്കുക.
3. സാലഡ് ഡ്രസിങ്– സാലഡുകളും മറ്റും അലങ്കരിക്കുന്നതിനു വേണ്ടിയുള്ള സോസുകളിൽ അമിതമായ അളവിൽ ഷുഗർ അടങ്ങിയിട്ടുണ്ട്. ഇത്തരം അലങ്കാരങ്ങൾ സാലഡിൽ ഒഴിവാക്കുക
4. കേക്ക് ടോപ്പിങ്– കേക്കുകൾ വീട്ടിൽ തയാറാക്കിയാലും കടയിൽ നിന്നു വാങ്ങിയാലും ടോപ്പിങ് ക്രീം കഴിക്കാതിരിക്കുക. ഇതിലാണ് ഏറ്റവുമധികം മധുരം അടങ്ങിയിരിക്കുന്നത്.
5. കാർബണേറ്റഡ് ഡ്രിങ്ക്സ്– കാർബണേറ്റഡ് പാനീയങ്ങളിൽ അടങ്ങിയ ഷുഗർ വളരെ കൂടുതലാണ്. രുചി വ്യത്യാസം കൊണ്ട് നാം തിരിച്ചറിയുന്നില്ലെന്നേയുള്ളു. ഇത് ഭക്ഷണക്രമത്തിൽനിന്ന് ഒഴിവാക്കുക.
Read More : Healthy Food