ഉള്ളി തൊലി കളഞ്ഞു സൂക്ഷിക്കല്ലേ...

onion
SHARE

ഉള്ളി ആവശ്യം വരാത്ത ഒരു ദിവസവും മലയാളി വീട്ടമ്മയ്ക്കുണ്ടാവില്ല. പലർക്കും ഉള്ളി തൊലി കളയുന്നത് ഒരു ‘മെനക്കട്ട’ പണി ആണുതാനും. ഇഞ്ചി, വെളുത്തുള്ളി, സവാള അഥവാ വലിയ ഉള്ളി, ചെറിയ ഉള്ളി ഇവയെല്ലാം തൊലികളഞ്ഞ് ഫ്രിഡ്ജിൽ വച്ച് പണി എളുപ്പമാക്കുന്നവരും കുറവല്ല.

ദിവസവും കറിക്കാവശ്യമായ ഉള്ളി ആരോഗ്യത്തിനും ഏറെ നല്ലതാണ്. ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഉള്ളി ഹൃദയാരോഗ്യത്തിനും ഉദരത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതുമാണ്. ഉള്ളിയിലടങ്ങിയ നാരുകൾ ദഹനത്തിനും സഹായിക്കും.  സൾഫർ, ക്രോമിയം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇനിയും ഏറെ ഗുണങ്ങൾ ഉള്ളിക്കുണ്ട്.

കുഴപ്പം ഒന്നേയുള്ളൂ ഉള്ളി നേരത്തെ തൊലികളഞ്ഞോ മുറിച്ചോ പുറത്തു വയ്ക്കുകയോ ചെയ്യാൻ പാടില്ല എന്നാണ് ആരോഗ്യ പ്രവർത്തകരും പോഷകാഹാര വിദഗ്ധരും പറയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യാൻ പാടില്ല എന്നാണ് ആരോഗ്യ പ്രവർത്തകരും പോഷകാഹാര വിദഗ്ധരും പറയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യാൻ പാടില്ല എന്നു പറയുന്നത് എന്നറിയാമോ?

ഉള്ളി മുറിച്ചുവെച്ചാൽ അതിൽ ബാക്ടീരിയകൾ പെരുകും. കൂടാതെ ഓക്സീകരണം നടക്കുകയും ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഉള്ളി മുറിക്കുമ്പോൾ അവയിൽ നിന്നും വെള്ളവും ദ്രാവകങ്ങളും പറത്തു വരും. പോഷകങ്ങൾ അടങ്ങിയ ഇവ ബാക്ടീരിയയുടെ വളർച്ചയ്ക്ക് സഹായകമാകും. തൊലി കളഞ്ഞ ഉള്ളി റഫ്രിജറേറ്ററില്‍ വച്ചാൽ തണുത്തതും ഈർപ്പമുള്ളതുമായ താപനിലയിൽ അവ ചീയുകയും കുഴഞ്ഞിരിക്കുകയും ചെയ്യും. കൂടാതെ ബാക്ടീരിയയുടെ പ്രവർത്തനവും ഇവ ചീയുന്നതിനു കാരണമാകും.

തൊലി കളഞ്ഞ ഉള്ളി ഒരിക്കലും പ്ലാസ്റ്റിക് സഞ്ചികളിലും സൂക്ഷിക്കാൻ പാടില്ല. വായു സഞ്ചാരം ഇല്ലാത്തതിനാൽ അവ വേഗം ചീത്തയാകും. ഇനി ഉള്ളി തൊലികളഞ്ഞു സൂക്ഷിച്ചേ ഒക്കൂ എങ്കിൽ ഒരു വഴിയുണ്ട്. ഓരോ ഉള്ളിയും പ്രത്യേകം പ്രത്യേകം പേപ്പർ ടവലിൽ പൊതിഞ്ഞ് റഫ്രിജറേറ്ററിൽ വയ്ക്കുക. യു. എസിലെ അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് (USDA) പറയുന്നത് മുറിച്ച ഉള്ളി ഭദ്രമായി അടച്ച് പാത്രങ്ങളിൽ 40 ഡിഗ്രി ഫാരൻഹീറ്റ് (4.4 ഡിഗ്രി സെഷ്യൽസ്) ൽ റഫ്രിജറേറ്ററിൽ വയ്ക്കാം എന്നാണ്.

അടിസ്ഥാനപരമായി പറഞ്ഞാൽ ഉള്ളി തൊലി കളഞ്ഞു സൂക്ഷിക്കുന്നത് ഒട്ടും നല്ലതല്ല. ആവശ്യമുള്ള സമയത്തു മാത്രം ഉള്ളി തൊലി കളഞ്ഞുപയോഗിക്കുന്നതാണ് ഗുണകരം. ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഉള്ളി ആരോഗ്യത്തിനു ദോഷം വരുന്ന രീതിയിൽ ഉപയോഗിക്കണോ എന്ന് ഇനി നിങ്ങൾക്ക് തീരുമാനിക്കാം.

Read More : Health tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA