ഗ്രീന്‍ ടീ അപകടകരമാകുന്ന സാഹചര്യങ്ങൾ?

green-tea
SHARE

ആരോഗ്യകരമായ പാനീയം എന്ന നിലയില്‍ ഏറ്റവും പ്രശസ്തി നേടിയ ഒന്നാണ് ഗ്രീന്‍ ടീ. ആരോഗ്യകരമായ ഒരുപാട് ഗുണങ്ങളും ആന്റി ഓക്സിഡന്റുകളും ഏറെ അടങ്ങിയ ഗ്രീന്‍ ടീ ഇന്ന് മിക്കവരുടെയും ജീവിതത്തിന്റെ ഭാഗവുമാണ്. 

ചെറുപ്പം നിലനിര്‍ത്താനും ഭാരം കുറയ്ക്കാനുമെല്ലാം ഗ്രീന്‍ ടീ കുടിക്കുന്നവരുണ്ട്. മാത്രമല്ല നമ്മുടെ ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്താനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയ്ക്കാനും ഓര്‍മ വര്‍ധിപ്പിക്കാനുമെല്ലാം ഗ്രീന്‍ ടീ ഉപകാരപ്രദമാണ്.  എന്നാല്‍ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന എല്ലാ ഘടകങ്ങളും ആരോഗ്യത്തിനു നല്ലതാണോ? അല്ലെന്നാണ് പുതിയ പഠനം പറയുന്നത്.

European Food Safety Authority (EFSA) ആണ് ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ ആരോഗ്യത്തിനു നല്ലതല്ല എന്ന റിപ്പോര്‍ട്ട് മുന്‍പോട്ടു വച്ചിരിക്കുന്നത്.  അമിതമായ അളവില്‍ ഗ്രീന്‍ ടീ സപ്ലിമെന്റുകള്‍ കഴിക്കുന്നത്‌ കരളിനു ഹാനികരമാണെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം ചായ കുടിച്ചാല്‍ ഈ ദോഷം ഉണ്ടാകുന്നില്ല എന്നും ഇവരുടെ റിപ്പോര്‍ട്ട് പറയുന്നു. ഗ്രീന്‍ ടീയുടെ പ്രചാരത്തോടെ ഗ്രീന്‍ ടീ സപ്ലിമെന്റുകളും ഏറെ പ്രചാരം നേടിയ സാഹചര്യത്തിലാണ് ഈ പഠനം.

ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ ഗ്രീന്‍ ടീ സപ്ലിമെന്റുകള്‍ അമിതമായാല്‍ കരളിന് ആപത്താണ്. 5-1000 mg എന്ന നിലയിലാണ് ഗ്രീന്‍ ടീയില്‍ സപ്ലിമെന്റുകള്‍ അടങ്ങിയിരിക്കുന്നത്. എന്നാല്‍ ചായയില്‍ ഇത് 90-300 mg ആണ്. ദിവസം 800mg  യിലധികം സപ്ലിമെന്റുകള്‍ ശരീരത്തിലെത്തുന്നത് അപകടമാണെന്നാണു വിദഗ്ധര്‍ പറയുന്നത്. 

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA