ഇപ്പോള്‍ നമ്മുടെ വഴിവക്കിൽ ഏറ്റവും കൂടുതലായി കാണുന്ന ഫലങ്ങളിൽ ഒന്നാണല്ലോ തണ്ണിമത്തന്‍. എന്നാല്‍ ഇവയുടെ ജന്മദേശം Southern Africa ആണ്. പാനീയമായും കാമ്പായും കഴിക്കാവുന്ന തണ്ണിമത്തന്‍ കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു.
Nutritive Value ( 100 ഗ്രാമിലെ ഏകദേശ അളവ്
Dark green |
pale green |
|
Moisture |
94 gm | 95 gm |
Protein |
.6 gm |
.59 gm |
Fat | .16 gm |
.16 gm |
Fibre |
.7 gm |
.78 gm |
Carbohydrate | 3.8 gm | 3.02 gm |
Energy | 85 KJ | 70 KJ |
Thiamine | .02 mg | .02 mg |
Riboflavin | .02 mg |
.02 mg |
Niacine | .28 mg | .30 mg |
Pantothenic Acid | .19 mg | .19 mg |
Pyroxene | .10 mg | .07 mg |
Biotin | 59 meg | 57 meg |
Folic Acid | 5.5 meg | 5.85 meg |
Vit C | 13.26 mg | 11.45 mg |
Carotenoids | 4176 | 4300 |
Calcium | 5.29 | 4.35 |
Iron | .22 | .16 |
Potassium | 124 | 126 |
Copper | .04 | .03 |
കൊഴുപ്പും കൊളസ്ട്രോളും ഊർജ്ജവും നാരും,അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വൈറ്റമിനും മിനറലുകളും ആന്റിഓക്സിഡന്റുകളുമുണ്ട്. പ്രോട്ടീൻ കുറവെങ്കിൽ തന്നെയും Citrilline എന്ന അമിനോ ആസിഡ് തണ്ണിമത്തനിൽ നല്ല തോതിലുണ്ട്. ഇത് ശരീരത്തിൽ വച്ച് Argenine എന്ന അമിനോ ആസിഡായി മാറുന്നു. Citrilline ഉം Argenine ഉം രക്തക്കുഴലുകളെ കർക്കശമല്ലാതാക്കാനും രക്തസമ്മർദം കുറയ്ക്കാനും ഉത്തമമാണ്. അതുകൊണ്ടു തന്നെ Citrilline അടങ്ങിയിട്ടുള്ള തണ്ണിമത്തൻ രക്തസമ്മർദം കുറയ്ക്കാനും ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്നു. തണ്ണിമത്തനിലെ Citrilline വ്യായാമത്തെ തുടർന്നുള്ള പേശീവലിവ് കുറയ്ക്കാനും പെർഫോർമൻസ് കൂടാനും നല്ലതാണെന്നും ചില പഠനങ്ങളിൽ തെളിയിച്ചിട്ടുണ്ട്.
Read More : ദാഹം മാറ്റാൻ തണ്ണിമത്തൻ ഷെയ്ക്കും സംഭാരവും!
തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട് കുടിവെള്ളത്തിനൊപ്പം ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ ഉത്തമമാണ്. ഇവയ്ക്കൊപ്പം വൈറ്റമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും മിതമായ അളവിൽ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്.
പ്ലാന്റ് സംയുക്തമായ ലൈസോപീൻ ആണ് മറ്റൊരു പ്രധാന ഘടകം. ഇവ ധാരാളമായി തണ്ണിമത്തനില്‍ കാണപ്പെടുന്നു. ഇതാണ് തണ്ണിമത്തന് ചുവന്ന നിറം നൽകുന്നത്. ലൈസോപീനും മറ്റ് ആന്റിഓക്സിഡന്റുകളായ വൈറ്റമിൻ സി യും മറ്റും കൂടുമ്പോൾ തണ്ണി മത്തൻ കാൻസർ പ്രതിരോധിക്കാനും ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിനും അണുബാധ കുറയ്ക്കാനും രോഗപ്രതിരോധശക്തി കൂടാനും സഹായിക്കുന്നു. വൈറ്റമിനുകളായ എ യും സി യും മറ്റു വൈറ്റമിനുകളും തണ്ണിമത്തനില്‍ ഉള്ളതുകൊണ്ട് ഇവ ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യസംരക്ഷണത്തിനും നല്ലതാണ്.
തണ്ണിമത്തൻ ഉത്തമം തന്നെ. എന്നാൽ അമിതമായാൽ ഇവയിലെ ലൈസോപീനും സിമ്പിൾ കാർബോഹൈഡ്രേറ്റും പ്രശ്നക്കാർ ആയി മാറും. അത് ദഹനകുറവിനും വയറു കമ്പിക്കലിനും വായുപ്രശ്നം, വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമാകാം. പൊട്ടാസ്യം കൂടുതൽ ഉള്ളതിനാൽ കിഡ്നി രോഗങ്ങളുള്ളവർ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ. ഊർജത്തിന്റെ അളവ് കുറവാണെങ്കിലും ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലുള്ളതിനാൽ തണ്ണിമത്തൻ അമിതമായി ഉപയോഗിക്കുന്നത് പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ ഇടയാക്കും. അമിതമായി മദ്യപാനം നടത്തുന്നവർ മിതമായ അളവിൽ തണ്ണിമത്തൻ ഉപയോഗിക്കുന്നതാണ് ഉത്തമം.
Watermelon lemonade
ചേരുവകൾ
തണ്ണിമത്തൻ – കുരു കളഞ്ഞ് കഷണങ്ങൾ ആക്കിയത് 6 കപ്പ്
വെള്ളം – 4 കപ്പ്
നാരങ്ങാനീര് – 5-6 നാരങ്ങയുടെ നീര് (ആവശ്യാനുസരണം കൂടുകയോ കുറയുകയോ ചെയ്യാം)
പഞ്ചസാര – ആവശ്യത്തിന്
പുതിനയില – ഒരു പിടി
∙തണ്ണിമത്തൻ ജ്യൂസാക്കി അരിച്ചു വയ്ക്കുക.
∙നാരങ്ങ നീരും പഞ്ചസാരയും ചേർത്ത് ഇളക്കുക. പഞ്ചസാര അലിഞ്ഞു വരുമ്പോൾ അതിലേക്ക് തണ്ണിമത്തൻ ജ്യൂസ് ചേർക്കുക. ഇതിലേക്ക് പുതിനയില ഇട്ട് ഇളക്കുക.
തണുത്ത ജ്യൂസ് ആണ് രുചികരം. അതിനാൽ തണുത്തവെള്ളമോ ഐസോ ഉപയോഗിക്കാം. തണ്ണിമത്തനൊപ്പം നാരങ്ങയും പുതിനയും ചേരുമ്പോൾ രുചിക്കൊപ്പം പോഷകമൂല്യവും കൂടുന്നു.
Read More : Healthy Food