രോഗശമനത്തിനായി നമ്മള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കാറുണ്ട്. ഡോസ് കുറഞ്ഞ മരുന്നുകള്‍ കഴിച്ചിട്ടും അസുഖം മാറാതെ വരുമ്പോഴോ ഇൻഫെക്‌ഷന്‍ സാധ്യതകള്‍ നിലനില്‍ക്കുമ്പോഴോ ഒക്കെയാണ് സാധാരണ ആന്റിബയോട്ടിക്ക് കഴിക്കുന്നത്. എന്നാല്‍ ചില ആഹാരങ്ങള്‍ കഴിച്ചു കൊണ്ട് ഇവ ഉപയോഗിച്ചാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല.
ആന്റിബയോട്ടിക്ക് കഴിക്കുമ്പോള്‍, പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ കഴിക്കേണ്ടത്. ഈ മരുന്നുകൾ കഴിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.
പാല്‍ ഉല്‍പന്നങ്ങൾ
ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുള്ളതു കൊണ്ടാണ് ചില ആഹാരങ്ങള്‍ ഒഴിവാക്കാന്‍ പറയുന്നത്. അതില്‍ പ്രധാനമാണ് പാല്‍ ഉല്‍പന്നങ്ങള്‍. പാലും തൈരും ഉള്‍പ്പെടുന്ന പാല്‍ ഉല്‍പന്നങ്ങളിലെ കാൽസ്യം മരുന്നിന്റെ പ്രവര്‍ത്തത്തെയും അതുവഴി ഫലപ്രാപ്തിയെയും ബാധിക്കും.
അയണ്‍ അടങ്ങിയ ആഹാരങ്ങള്‍
കാൽസ്യം അടങ്ങിയ ആഹാങ്ങളെപ്പോലെ അയൺ അടങ്ങിയ ആഹാരവും മരുന്നിന്ഫെ പ്രവർത്തനത്തെ ബാധിക്കും. ഇരുമ്പിന്റെ അംശം അടങ്ങിയ സപ്ലിമെന്റുകള്‍ കഴിക്കുന്നവര്‍ ആന്റിബയോട്ടിക്കുകള്‍ കഴിച്ചു കുറഞ്ഞത് മൂന്നു മണികൂര്‍ കഴിഞ്ഞു മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.
മദ്യം
ആന്റി ബയോട്ടിക് കഴിക്കുന്ന സമയത്ത് മദ്യപിച്ചാല്‍ ക്ഷീണം, തലചുറ്റല്‍, വയറുവേദന തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ആസിഡ് അടങ്ങിയവ
നാരങ്ങ, ഓറഞ്ച് പോലെ ആസിഡ് അംശം അടങ്ങിയ പഴവര്‍ഗങ്ങള്‍ ആന്റി ബയോട്ടിക് കഴിക്കുമ്പോള്‍ വേണ്ടേ വേണ്ട. സിട്രിക് ആസിഡ് അടങ്ങിയവ മാത്രമല്ല ആസിഡ് അടങ്ങിയ ഒരു ആഹാരവും ഈ സമയം വേണ്ട . അതുപോലെ ചോക്ലേറ്റ്, തക്കാളി, നാരുകള്‍ അടങ്ങിയ ആഹാരം എന്നിവയും വേണ്ട. ഇവ ദഹനം സാവധാനത്തിലാക്കുകയും ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനവേഗം കുറയ്‌ക്കുകയും ചെയ്യും. റൊട്ടി, ചപ്പാത്തി തുടങ്ങിയ ഗോതമ്പ് വിഭവങ്ങളും ഓട്സ്, ബീന്‍സ്, ഇലക്കറികള്‍, നട്സ് എന്നിവയും കഴിവതും ഒഴിവാക്കുക. ഇതെല്ലാം മരുന്നിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
Read More : Healthy Food