അദ്ഭുതങ്ങൾ കാട്ടാൻ നീലച്ചായ വരവായി

Blue butterfly pea flower tea
SHARE

നിങ്ങൾ നീലച്ചായയെപ്പറ്റി കേട്ടിട്ടുണ്ടോ? ഗ്രീൻ ടീയും ബ്ലാക്ക് ടീയും നുണഞ്ഞു മടുത്തെങ്കിൽ ചായപ്രേമികൾക്കു മുന്നിൽ നീലച്ചായ എത്തിക്കഴിഞ്ഞു. കഫീൻ ഇല്ലാത്ത ഹെർബൽ ടീ ആണിത്. 

നിരവധി തരത്തിലുള്ള ചായകൾ ഉണ്ടെങ്കിലും അവയൊന്നും ഗ്രീൻടീയുടെ അത്ര പ്രചാരം നേടിയില്ല. ഗ്രീൻടീയുടെ ആരോഗ്യ ഗുണങ്ങളാണ് ആളുകൾക്കിടയിലെ ഇഷ്ടക്കാരനാക്കിയതെങ്കിൽ നീലച്ചായയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇതിന്റെ ആരാധകനാകും തീർച്ച. 

നീല ശംഖുപുഷ്പത്തിൽ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. ഗ്രീൻ ടീ കയ്പനാണെങ്കിൽ മധുരരുചിയുമായാണ് ബ്ലൂ ടീ എത്തുന്നത്. നിർമാണ സമയത്തെ ഓക്സീകരണ പ്രക്രിയ ആണ്  നീലച്ചായയ്ക്ക് പ്രത്യേക രുചി നൽകുന്നത്. നീല ശംഖുപുഷ്പത്തെപ്പോലെ സുന്ദരനായ നീലച്ചായയുടെ ആരോഗ്യ ഗുണങ്ങൾ അറിയേണ്ടേ?

ചുമ, ജലദോഷം, ആസ്മ ഇവയിൽ നിന്നെല്ലാം ആശ്വാസ മേകാൻ നീലച്ചായയ്ക്കു കഴിയും. ശ്വാസകോശത്തിൽ നിന്നും ശ്വാസനാളത്തിൽ നിന്നും കഫം ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. നല്ലൊരു expectorant ആയി ഇത് പ്രവർത്തിക്കുന്നു. 

ഉത്കണ്ഠയും വിഷാദവും അകറ്റുന്നു. നീലച്ചായ ധാരാളം കുടിക്കുന്നത് സമ്മർദം അകറ്റാൻ സഹായിക്കും. ആൻക്സിയോലിറ്റിക് ഗുണങ്ങൾ നിറഞ്ഞതിനാലാണിത്. 

ഓർമശക്തി മെച്ചപ്പെടുത്താൻ നീലച്ചായയ്ക്കു കഴിയും. ഒരു ന്യൂറോ ട്രാൻസ്മിറ്ററായ അസെറ്റൈൽ കൊളൈന്റെ അളവ് കൂട്ടി ഓർമശക്തിയും തലച്ചോറിന്റെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്താൻ നീലശംഖുപുഷ്പം (clitoria ternatea) സഹായിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശംഖുപുഷ്പത്തിന്റെ ഇലയ്ക്കു കഴിവുണ്ട്. ഭക്ഷണത്തിൽ നിന്നും ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയാൻ നീലപൂക്കളിൽ നിന്നുള്ള ഈ ചായ സഹായിക്കും.

നീലച്ചായയുടെ കടുംനിറം തന്നെ സൂചിപ്പിക്കുന്നത് അവയിലെ ആന്റി ഓക്സിഡന്റുകളുടെ അളവാണ്. തിളക്കവും ആരോഗ്യവുമുള്ള ചർമവും തലമുടിയും സ്വന്തമാക്കാൻ നീലച്ചായ കുടിച്ചാൽ മതി. തലമുടിയുടെയും ചർമത്തിന്റെയും പ്രായമാകലിനെ സാവധാനത്തിലാക്കാനും കോശങ്ങൾക്ക് കേടുപാടു കൾ ഉണ്ടാകുന്നത് തടയാനും നീലച്ചായയിലെ നിരോക്സീകാരികൾക്ക് കഴിയും. ഇത് അർബുദ സാധ്യതയും കുറയ്ക്കുന്നു. 

ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയ ഈ നീലപ്പൂക്കൾക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ നീലച്ചായ സഹായിക്കും. 

ചില കൗതുകങ്ങളും ഉണ്ട്. നീലച്ചായയിൽ അല്പം നാരങ്ങാ നീര് ചേർത്തുനോക്കൂ അത് പർപ്പിൾ നിറമായി മാറുന്നതു കാണാം. ഇനി ചെമ്പരത്തിപ്പൂക്കൾ ചേർത്താലോ, നീലച്ചായ തിളങ്ങുന്ന ചുവപ്പു നിറം ആയി മാറുന്നതു കാണാം. 

ആരോഗ്യമേകുന്ന നീലച്ചായ ഒന്നു നുണയാൻ തോന്നുന്നു അല്ലേ.

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA