സോൾ ∙ കണവ (കൂന്തൽ) കഴിക്കുമ്പോൾ നന്നായി വേവിച്ചു കഴിക്കണമെന്ന് ദക്ഷിണകൊറിയയിലെ അറുപത്തിമൂന്നുകാ രിയെ ഇനിയാരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. വായിലെ അസ്വസ്ഥതയും വേദനയും മൂലം ഇവർ ചികിൽസ തേടിയ പ്പോഴാണു നാക്കിലും മോണയിലുമായി നെന്മണി പോലെ 12 ചെറിയ തടിപ്പുകൾ കണ്ടത്. പരിശോധിച്ചപ്പോഴാണ് ഞെട്ടിയ ത്: അവ കണവയുടെ ജീവനുള്ള ബീജക്കൂട്ടങ്ങളായിരുന്നു.
വേണ്ടത്ര ചൂടാക്കാതെയും വൃത്തിയാക്കാതെയും കണവ കഴിച്ചതാണു കുഴപ്പമായത്. മരിക്കാതെ ശേഷിച്ച ബീജങ്ങൾ സ്ത്രീയുടെ വായിലെ ശ്ലേഷ്മ സ്തരത്തിനുള്ളിൽ സുരക്ഷിത സ്ഥാനം കണ്ടെത്തി കടിച്ചു തൂങ്ങുകയായിരുന്നു.