ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കുക

510612436
SHARE

പാകം ചെയ്യാനായി വാങ്ങിയ ഇറച്ചി എത്ര ദിവസം നിങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. പാകം ചെയ്യാനുള്ള വസ്തുക്കള്‍ 

ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അവയില്‍ ബാക്ടീരിയകള്‍ വളരുന്നത്‌ കുറയ്ക്കാന്‍ സഹായിക്കാനാണെന്ന് നമുക്കറിയാം. എന്നാല്‍ ഏതു വസ്തുക്കളും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് ഒരു കാലയളവുണ്ട്.

ഇതില്‍ ഏറ്റവും ശ്രദ്ധ നല്‍കേണ്ടത് ഇറച്ചിയുടെ കാര്യത്തിലാണ്. സൂക്ഷിക്കുന്നതില്‍ എന്തെങ്കിലും പാകപ്പിഴവ് സംഭവിച്ചാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയവും വേണ്ട. ഓരോ തരം ഇറച്ചി വിഭവങ്ങളും എത്ര നേരം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്ന് അറിയണോ ?

ഗ്രൗണ്ട് മീറ്റ്‌ 

പൗള്‍ട്രി  പോര്‍ക്ക്‌, ഇളം മാംസം എന്നിവയാണ് ഗ്രൗണ്ട് മീറ്റില്‍ ഉൾപ്പെടുന്നത്. ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നത്‌ ഏറിയാല്‍ രണ്ടു ദിവസമാണ്. ഫ്രോസന്‍ ചെയ്താണ് സൂക്ഷിക്കുന്നതെങ്കില്‍ നാലു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.

റെഡ് മീറ്റ്‌ 

പോര്‍ക്ക്‌, റെഡ് മീറ്റ്‌ എന്നിവ ഫ്രിഡ്ജില്‍ അഞ്ചു ദിവസം വരെ സൂക്ഷിക്കാം. നാലു മുതല്‍ പന്ത്രണ്ടു മാസം വരെ അവ ഫ്രീസ് ചെയ്തും സൂക്ഷിച്ചാല്‍ പ്രശ്നം ഉണ്ടാവില്ല. ഇനി പാകം ചെയ്ത ശേഷം സൂക്ഷിക്കാന്‍ ആണെങ്കില്‍ നാല് ദിവസം വരെ കേടാകില്ല.

റോ പൗള്‍ട്രി 

ഇത് ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. അതും 40 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ താഴെ മാത്രമാകണം സൂക്ഷിക്കാന്‍. എന്നാല്‍ സീറോ ഡിഗ്രിയില്‍ ഇവ ഒരു വർഷം വരെ ഫ്രീസ് ചെയ്തു സൂക്ഷിക്കാം.

ബേക്കണ്‍, സോസേജുകള്‍ 

സംസ്കരിക്കാത്ത സോസേജുകള്‍ ഒരു ദിവസത്തിനുള്ളിലും സംസ്കരിച്ചവ ഒരാഴ്ചയ്ക്കുള്ളിലും കഴിക്കണം. എന്നാല്‍ ഫ്രീസ് ചെയ്താണ് സൂക്ഷിക്കുന്നതെങ്കില്‍ ഇവ ഒരു മാസം വരെ കേടുകൂടാതിരിക്കും. 

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA