പ്രമേഹം തടയാൻ കഴിക്കാം വാൾനട്ട്

walnut
SHARE

നട്സുകളെല്ലാം ആരോഗ്യകരം തന്നെ. എന്നാൽ വാൾനട്ട് ഇവയ്ക്കെല്ലാം ഒരു പടി മുന്നിലാണ്. നിരവധി രോഗങ്ങൾ തടയാൻ വാൾനട്ടിനു കഴിയും. പ്രധാനപ്പെട്ട ജീവകങ്ങളും ധാതുക്കളും വാൾനട്ടിലുണ്ട്. തയാമിൻ, റൈബോഫ്ളേവിൻ, ജീവകം ബി6, ഫോളേറ്റ്, സിങ്ക്, മാംഗനീസ്, കോപ്പർ, കാൽസ്യം, ഇരുമ്പ് ഇവയെല്ലാമടങ്ങിയ ഫലമാണ് വാൾനട്ട്. തലച്ചോറിന്റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും മികച്ച ഒന്നാണിത്. ശരീരഭാരം കുറയ്ക്കാനും വാൾനട്ട് സഹായിക്കും. ഭക്ഷ്യനാരുകളും നിരോക്സീകാരികളും വാൾനട്ടിൽ ഉണ്ട്. 

ലൊസാഞ്ചൽസിലെ കലിഫോർണിയ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ വാൾനട്ട് കഴിച്ചാൽ ടൈപ്പ് 2 പ്രമേഹം വരാൻ സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തിയ 

ആന്റി ഓക്സിഡെന്റുകളാൽ സമ്പന്നമായ വാൾനട്ട് ദിവസം 3 ടേബിൾ സ്പൂൺ വീതം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 47 ശതമാനം കുറയ്ക്കും. 

18 മുതൽ 85 വയസ്സു വരെ പ്രായമുള്ള 34121 പേരിലാണ് പഠനം നടത്തിയത്. ഇവരുടെ ഭക്ഷണ രീതി മനസ്സിലാക്കി ഒപ്പം ഇവർ പ്രമേഹമുള്ളവരാണോ, മരുന്ന് കഴിക്കുന്നവരാണോ എന്നും ചോദിച്ചു. പ്രമേഹമുണ്ടോ എന്നറിയാൻ ഫാസ്റ്റിങ്ങ് പ്ലാസ്മാ ഗ്ലൂക്കോസ്, ഹീമോഗ്ലോബിൻ A, C ഇവ ലബോറട്ടറിയിൽ പരിശോധിച്ചു. ‍

പ്രായം, ലിംഗം, വർഗം, വിദ്യാഭ്യാസം, ബോഡിമാസ് ഇൻഡക്സ് ഇവയ്ക്കൊന്നും ഭേദമില്ലാതെ തന്നെ നട്സ് കഴിക്കാത്തവരെ അപേക്ഷിച്ച് വാൾനട്ട് കഴിക്കുന്നവരിൽ ടേപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നു കണ്ടു. 

വാൾനട്ടിൽ പോളി അൺസാച്ചുറേറ്റഡ് ഫാറ്റ് (ഒരൗൺസിൽ 13 ഗ്രാം) ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആൽഫാ ലിനോ ലെനിക് ആസിഡ് എന്ന ഒമേഗ 3 ഫാറ്റി ആസിഡ് (ഒരൗൺ സിൽ 2.5 ഗ്രാം) വാൾനട്ടിൽ മാത്രമേ ഉള്ളൂ. പ്രോട്ടീനും ഫൈബറും വാൾനട്ടിൽ ഉണ്ട്. 

ഡയബറ്റിസ്, മെറ്റബോളിസം റിസർച്ച് ആൻഡ് റിവ്യൂസിൽ ഈ പഠനം പ്രസിദ്ധീകരിച്ചു. 

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA