ജിമ്മിൽ പോകുന്നവർ ഈന്തപ്പഴം കഴിച്ചാൽ?

ഈന്തപ്പഴത്തിനു നിരവധി ആരോഗ്യഗുണങ്ങളുണ്ട്. വൈറ്റമിനുകളാലും പ്രോട്ടീനുകളാലും സമ്പുഷ്ടമായ ഈന്തപ്പഴം ശരിയായ ആരോഗ്യം പ്രദാനം ചെയ്യും. കൊളസ്ട്രോൾ കുറയ്ക്കാനും ഇത് ഏറെ ഉത്തമമാണ്. അറിയാം ഈന്തപ്പഴത്തിന്റെ ചില ആരോഗ്യഗുണങ്ങൾ

∙ കൊളസ്ട്രോൾ കുറയ്ക്കും:  ഈന്തപ്പഴത്തിൽ കൊളസ്ട്രോൾ ഇല്ല. വളരെ കുറച്ച് കൊഴുപ്പ് മാത്രമേയുള്ളൂ. 

∙ പ്രോട്ടീൻ സമ്പുഷ്ടം: ശരീരത്തെ ഫിറ്റാക്കി നിർത്താനും, പേശികളെ ശക്തമാക്കാനും സഹായിക്കുന്ന പ്രോട്ടീനിന്റെ കലവറയാണ് ഈന്തപ്പഴം. അതുകൊണ്ടാണ് ജിമ്മിൽ പോകുന്നവർ നിത്യേന കുറച്ച് ഈന്തപ്പഴം കഴിക്കുന്നതു നല്ലതാണെന്നു പറയുന്നത്.

∙ വൈറ്റമിനും ഇഷ്ടംപോലെ: വൈറ്റമിൻ ബി1, ബി2, ബി3, ബി5, എ1, സി എന്നിവയെല്ലാം ഈന്തപ്പഴത്തിൽ ധാരാളമുണ്ട്. 

∙ എല്ലു ബലം കൂട്ടും: സെലെനിയം, മാംഗനീസ്, കോപ്പർ, മഗ്‌നീഷ്യം എന്നിവയും ഈന്തപ്പഴത്തിലുണ്ട്. എല്ലുകൾക്ക് ആരോഗ്യം പകരുന്നതിൽ ഇതെല്ലാം ആവശ്യമാണ്.

∙ നാഡീവ്യവസ്ഥയെ ശക്തമാക്കും: ഈന്തപ്പഴത്തിൽ ഇഷ്ടം പോലെ പൊട്ടാസ്യമുണ്ട്. ഇതു നാഡീവ്യവസ്ഥയെ ശക്തമാക്കും, 

∙ രക്തം ശുദ്ധമാക്കും: രക്തത്തിൽ അയണിന്റെ അംശം കുറവുള്ളവർക്ക് ഈന്തപ്പഴം നല്ലതാണ്. അത് രക്തം ശുദ്ധീകരിക്കും. ഉൻമേഷം നൽകും. 

∙ ദഹനത്തെ സഹായിക്കും: ഈന്തപ്പഴത്തിൽ ധാരാളം നാരുകളുണ്ട്. അതുകൊണ്ടു തന്നെ ദഹനത്തിനു സഹായിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർ നിത്യേന കുറച്ച് ഈന്തപ്പഴം വെള്ളത്തിൽ മുക്കി വച്ച് കഴിച്ചു നോക്കൂ.

∙ ശരീര ഭാരം കൂട്ടാൻ ഈന്തപ്പഴം സഹായിക്കും. 

∙ ത്വക്ക് ആരോഗ്യം കൂട്ടും: ത്വക്ക് സംബന്ധമായ അസുഖങ്ങളുള്ളവർ ഈന്തപ്പഴം ഉപയോഗിക്കുന്നത് നല്ലതാണ്. ശരീരത്തിൽ മെലനിൻ കെട്ടിക്കിടക്കുന്നത് തടയും.

Read More : Healthy Food