ഹൃദയം കാക്കും മധുരക്കിഴങ്ങ്

sweet-potato
SHARE

വൈറ്റമിൻ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. 

  • മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമ ത്തിൽ ചുളിവുകൾ വീഴുന്നത് തടയും. 
  • പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും മാനസിക സമ്മർദം കുറയ്ക്കുന്നതിനും ഇവയിലെ അയൺ സഹായിക്കും. 
  • കാണുമ്പോൾ ഭംഗിയുള്ളതും ഉറപ്പുള്ളതും നോക്കി വാങ്ങണം. 
  • തൊടുമ്പോൾ ഉറപ്പില്ലാത്തതു പോലെ അനുഭവപ്പെട്ടാൽ അതു പഴകിയതായിരിക്കാം.
  • മധുരക്കിഴങ്ങ് മുറിച്ചു നോക്കിയാൽ ഉൾവശം മഞ്ഞ കലർന്ന ഓറഞ്ചു നിറമാണ് എങ്കിൽ അതിനുള്ളിൽ ബീറ്റാകരോട്ടിൻ കൂടുതലടങ്ങിയിട്ടുണ്ട്.
  • പ്രമേഹമുള്ളവർ വളരെ നിയന്ത്രിച്ചു കഴിക്കണം. 
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA