ഈ 17 ആഹാരങ്ങള്‍ കാന്‍സറിനു കാരണമാകും; വിഡിയോ

ശരീരകോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് അർബുദത്തിനു കാരണമാകുന്നത്. നമ്മുടെ ജീവിതചര്യയും അർബുദവുമായി ബന്ധമുണ്ടെന്നാണ്  വിദഗ്ധർ പറയുന്നത്. മറ്റു പലകാരണങ്ങള്‍ കൊണ്ടും അർബുദം ഉണ്ടാകാമെങ്കിലും ആരോഗ്യകരമല്ലാത്ത ആഹാരശീലങ്ങളിലൂടെ രോഗം ഒരാളെ വേഗം പിടികൂടാം. അർബുദത്തിനു കാരണമായേക്കാമെന്നു ഗവേഷകര്‍ വെളിപ്പെടുത്തുന്ന  17 ഭക്ഷണപദാര്‍ഥങ്ങളെ കുറിച്ചറിയാം. 

സോഡ

അതേ , ഞെട്ടേണ്ട സോഡ അർബുദത്തിനു കാരണമാകുമെന്നു നിരവധി പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. സോഡയില്‍ ചേര്‍ക്കുന്ന കൃത്രിമകളറുകള്‍ തന്നെയാണ് ഇതിനു പിന്നിലെ വില്ലൻ.‍ കാര്‍സിനോജെനിക് കെമിക്കലുകള്‍ അടങ്ങിയവയാണ് ഇത്. ഇനി സോഡ കുടിക്കണമെന്നു നിര്‍ബന്ധമുണ്ടെങ്കില്‍ കൃത്രിമനിറങ്ങള്‍ ചേര്‍ക്കാത്തവ ഉപയോഗിക്കാം.

ഗ്രില്‍ഡ് റെഡ് മീറ്റ്‌

ഗ്രില്‍ ചെയ്ത ആഹാരങ്ങളോടു പ്രിയമുള്ളവര്‍ ഏറെയാണ്‌. എന്നാല്‍ അമിതമായ ചൂടില്‍ ഗ്രില്‍ ചെയ്തെടുക്കുന്ന ഇവ കാന്‍സറിനു കാരണമാകുന്ന ഹൈഡ്രോകാര്‍ബണ്‍ പുറപ്പെടുവിക്കുന്നുണ്ട്. അതിനാല്‍ റെഡ് മീറ്റ്‌ പാകം ചെയ്യുമ്പോള്‍ സൂക്ഷിക്കുക. 

മൈക്രോവേവ് പോപ്‌കോണ്‍

മൈക്രോവേവ് പോപ്‌കോണുകള്‍ ആരോഗ്യത്തിന് ഒട്ടും നന്നല്ല.  Diacetyl എന്ന മാരകമായ കെമിക്കലാണ് ഇവയിലൂടെ നമ്മുടെ ഉള്ളിലെത്തുക. കൂടാതെ ഇവ പൊതിയുന്ന കവറുകളുടെ ലൈനിങ്ങില്‍ Perfluorooctanoic acid അംശമുണ്ട്. പോപ്‌കോണുകള്‍ ഏറെ പ്രിയമുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ അവ വീട്ടില്‍ തയാറാക്കാം.

ക്യാന്‍ഡ് ഫുഡ്‌

ക്യാന്‍ ചെയ്ത ആഹാരങ്ങളുടെ ഏറ്റവും വലിയ അപകടം അവയുടെ ടിന്‍ ലൈനിങ്ങില്‍ അടങ്ങിയിരിക്കുന്ന  BPA എന്ന കെമിക്കലാണ്. ക്യാന്‍ഡ് തക്കാളിയിലാണ്  ഇത് ഏറ്റവും അപകടകരമായ നിലയില്‍ കാണപ്പെടുന്നത്. തക്കാളി ആരോഗ്യത്തിനു ഹാനീകരമല്ലങ്കിലും അവയുടെ ലൈനിങ്ങില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍ ആണ് അപകടകാരി. 

ചില എണ്ണകള്‍

വെജിറ്റബിള്‍ എണ്ണകള്‍ നിര്‍മിക്കുന്നത് പലപ്പോഴും പലതരം കെമിക്കല്‍ പ്രോസസ്സുകള്‍ വഴിയാണ്. അനാരോഗ്യമായ അളവില്‍  ഒമേഗ 6 ഫാറ്റുകള്‍ ഇതു വഴി നമുക്കുള്ളില്‍ എത്തും. പകരം ഒലിവ് , സോയ, കാനോല എണ്ണകള്‍ ഉപയോഗിക്കുന്നതു നല്ലതാണ്. 

സാല്‍മണ്‍

സാല്‍മണ്‍ മത്സ്യം ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ ഫാംഡ് സാല്‍മണ്‍ മത്സ്യം അത്ര നന്നല്ല. കാരണം പുറത്തു ലഭിക്കുന്ന മത്സ്യത്തെ പോലെയല്ല ഫാമുകളില്‍ നിന്നും ലഭിക്കുന്ന ഇവ. മാംസം ഉണ്ടാകാന്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയ ആഹാരങ്ങള്‍ നല്‍കിയാണ്‌ ഇവയെ വളര്‍ത്തുക. അതിനാല്‍ ഇവ കഴിക്കും മുന്‍പ് രണ്ടാമതൊന്ന് ആലോചിക്കാം. 

കൃത്രിമമധുരം

കൃത്രിമമധുരം അനാരോഗ്യകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. കെമിക്കലും ആവോളം ഇവയിലുണ്ട്. ട്യൂമര്‍ വളര്‍ച്ചയ്ക്ക് കാരണമാകുന്ന DKP വരെ ഇതിലുണ്ട്. 

റിഫൈന്‍ഡ് വൈറ്റ് ഫ്ലോര്‍

പ്രകൃതിദത്തമായ ഗോതമ്പിന്റെ എല്ലാ ഗുണങ്ങളും ഇല്ലാതാക്കുന്നതാണ്  റിഫൈന്‍ ചെയ്യുന്ന പ്രക്രിയ. മാത്രമല്ല അവയിലെ വെള്ളനിറം ഉണ്ടാകാന്‍ ക്ലോറിന്‍ ഗ്യാസുമായി ചേര്‍ത്തു ബ്ലീച്ച് ചെയ്യുകയും ചെയ്യുന്നുണ്ട്. 

നോണ്‍ ഓര്‍ഗാനിക് പഴങ്ങളും പച്ചക്കറികളും

പ്രകൃതിദത്തമായ പഴങ്ങളും പച്ചക്കറികളും നല്ലതാണെന്ന് പറയേണ്ട കാര്യമില്ല. പക്ഷേ  അങ്ങനെ അല്ലാതെ ഉണ്ടാക്കുന്നവയോ? കീടനാശിനികള്‍ പ്രയോഗിച്ച പഴങ്ങളും പച്ചക്കറികളും കാന്‍സറിനെ ക്ഷണിച്ചു വരുത്തും. അതിനാല്‍ ഓര്‍ഗാനിക് ആയവ തിരഞ്ഞെടുക്കുക.

സംസ്കരിച്ച ഇറച്ചി

ഇത് ഒട്ടും നന്നല്ല. ഹോട്ട് ഡോഗ്സ്, ബെക്കന്‍, സോസേജ് എന്നിവ ആരോഗ്യത്തിന് ഒട്ടും നന്നല്ല. ഇതിലൊക്കെ അടങ്ങിയിരിക്കുന്ന അമിത അളവിലെ ഉപ്പു തന്നെ ദോഷകരമാണ്. ഇവയിലെ നൈട്രേറ്റ്,  നൈട്രൈറ്റ് എന്നീ കെമിക്കലുകള്‍ നമ്മളെ രോഗിയാക്കും എന്നോര്‍ക്കുക. 

പൊട്ടറ്റോ ചിപ്സ്

ട്രാന്‍സ് ഫാറ്റ്, ഉപ്പ് എന്നിവ ധാരാളം അടങ്ങിയ പൊട്ടറ്റോ ചിപ്സ് അത്ര ശീലമാക്കേണ്ട. ഇവയില്‍ പലതിലും കൃത്രിമനിറങ്ങളും പ്രിസര്‍വെറ്റീവ്സും അടങ്ങിയിട്ടുണ്ട്.

ജിഎംഒ ആഹാരങ്ങള്‍

എന്താണ് ഈ ജിഎംഒ ആഹാരങ്ങള്‍?  ജനിതകവിളകള്‍ എന്ന് ഇവയെ നമ്മള്‍ വിളിക്കും. ജനിതകവിളകളുയുമായി ബന്ധപ്പെട്ട വാക്‌യുദ്ധം മുറുകുന്ന നാളുകളാണിത്.  ജനിതക മാറ്റം വരുത്തിയ വിളകള്‍ മനുഷ്യനു ദോഷകരമാണോ എന്നത് ഒരിക്കലും അവസാനിക്കാത്ത വിവാദങ്ങളാണ്.  എങ്കിലും ഇവയുടെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പൂര്‍ണമായും അറിയാതെ അവ അത്ര ശീലിക്കേണ്ട. 

മദ്യം

മദ്യം ഒരിക്കലും ആര്‍ക്കും നന്നല്ല. അന്നനാളം, കഴുത്ത്, കരള്‍, ബ്രെസ്റ്റ്, കുടല്‍ അര്‍ബുദങ്ങള്‍ക്ക് മദ്യപാനവും കാരണമാകുന്നുണ്ട്. മദ്യപാനം പൂര്‍ണമായും നിര്‍ത്താന്‍ കഴിയാത്തവര്‍ക്ക്, അളവ് കുറയ്ക്കുകയെങ്കിലും ചെയ്യാം. 

റിഫൈന്‍ഡ് ഷുഗര്‍ 

മധുരം തന്നെ ആപത്താകുമ്പോള്‍ റിഫൈന്‍ ചെയ്തവയുടെ കാര്യമോ. ഫ്രക്ടോസ് കോണ്‍  സിറപ് ആണ് ഇവയില്‍ ഏറ്റവും വില്ലന്‍. ഉദാഹരണത്തിന് ഇരുപതു ഔന്‍സ് സോഡയില്‍ ഇതിന്റെ അളവ്  15 ടീസ്പൂണ്‍ ആണ്. പാക്കേജ് ചെയ്ത മധുരപദാര്‍ഥങ്ങളിലെ മധുരത്തിന്റെ കണക്ക് കേട്ടാല്‍ ചിലപ്പോള്‍ തലചുറ്റും. 

മാര്‍ഗറിന്‍

ബട്ടറിന്റെ ഒരു വകഭേദമാണിത്. ഹൈഡ്രോജനേറ്റഡ് വെജിറ്റബിള്‍ എണ്ണ ഇതില്‍ ആവശ്യത്തിലധികമുണ്ട്. ഒപ്പം ട്രാന്‍സ്ഫാറ്റും. 

ഡയറ്റ് ഫുഡുകള്‍

ഡയറ്റ് ഫുഡ്‌ ഇന്ന് ഒരു പ്രിയമുള്ള ഐറ്റം ആണ് ‍. എന്നാല്‍ ഇവയെ കണ്ണും പൂട്ടി വിശ്വസിച്ചു വാങ്ങരുതെന്ന് ഓര്‍ക്കുക. ഡയറ്റ് പ്രകാരം ആഹാരം കഴിക്കുമ്പോള്‍ വീട്ടില്‍തന്നെ ഉണ്ടാക്കുന്ന നല്ല ആഹാരങ്ങള്‍ തിരഞ്ഞെടുക്കുക.

ഫ്രഞ്ച്ഫ്രൈ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ പ്രിയപ്പെട്ട ഫ്രഞ്ച് ഫ്രൈ അപകടകാരിയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? ട്രാന്‍സ്ഫാറ്റും ഉപ്പും അമിതമായി അടങ്ങിയ ഇവ കൊടും ചൂടിലാണ് തയാറാക്കുന്നത്.  Acrylamide എന്ന കെമിക്കലാണ് ഇതുവഴി നമ്മുടെ ഉള്ളിലെത്തുന്നത്.