കൊളസ്ട്രോൾ കുറയ്ക്കാൻ ചേമ്പില
ചേമ്പിന്റെ തളിരില ആരോഗ്യഗുണങ്ങൾ ഏറെയുള്ളതാണ്. കർക്കടകത്തിലെ പത്തിലക്കറികളിൽ ഒരില ചേമ്പിലയാണ്. ചേമ്പിന്റെ താളും വിത്തും കറി വയ്ക്കാറുണ്ടെങ്കിലും പലപ്പോഴും ഇല കളയുകയാണു പതിവ്. എന്നാൽ ചേമ്പില നൽകുന്ന ആരോഗ്യത്തെക്കുറിച്ച് അറിഞ്ഞാൽ ചേമ്പില കളയില്ല എന്നുറപ്പാണ്. ജീവകം എ കൊണ്ടു സമ്പുഷ്ടമായ ചേമ്പിലയിൽ

ചേമ്പിന്റെ തളിരില ആരോഗ്യഗുണങ്ങൾ ഏറെയുള്ളതാണ്. കർക്കടകത്തിലെ പത്തിലക്കറികളിൽ ഒരില ചേമ്പിലയാണ്. ചേമ്പിന്റെ താളും വിത്തും കറി വയ്ക്കാറുണ്ടെങ്കിലും പലപ്പോഴും ഇല കളയുകയാണു പതിവ്. എന്നാൽ ചേമ്പില നൽകുന്ന ആരോഗ്യത്തെക്കുറിച്ച് അറിഞ്ഞാൽ ചേമ്പില കളയില്ല എന്നുറപ്പാണ്.
ജീവകം എ കൊണ്ടു സമ്പുഷ്ടമായ ചേമ്പിലയിൽ ജീവകം സി, ബി, തയാമിൻ, റൈബോഫ്ലേവിൻ, ഫോളേറ്റ് ഇവയും മാംഗനീസ്, കോപ്പർ, പൊട്ടാസ്യം, അയൺ എന്നിവയുമുണ്ട്. ഒരു കപ്പ് ചേമ്പിലയിൽ 35 കാലറിയും ധാരാളം ഭക്ഷ്യനാരുകളും വളരെ കുറഞ്ഞ അളവിൽ കൊഴുപ്പും ഉണ്ട്.
ജീവകങ്ങളും ആന്റി ഓക്സിഡന്റുകളും ധാരാളം ഉള്ള ചേമ്പിലയുടെ ആരോഗ്യ ഗുണങ്ങൾ
∙ അർബുദം തടയാനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും കണ്ണിന്റെ ആരോഗ്യത്തിനും സഹായകം.
∙ നാരുകൾ ധാരാളം ഉള്ളതിനാൽ ദഹനപ്രശ്നങ്ങൾ അകറ്റും. കൊളസ്ട്രോളും കുറയ്ക്കുന്നു.
∙ കാലറി വളരെ കുറവായതിനാലും പോഷകങ്ങളെല്ലാം അടങ്ങിയതിനാലും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
∙ രക്തസമ്മർദവും ഇൻഫ്ലമേഷനും കുറയ്ക്കുന്നു. പൊട്ടാസ്യവും ആന്റി ഇൻഫ്ലേറ്ററി സംയുക്തങ്ങളും അടങ്ങിയതിനാലാണിത്.
∙ ബി ജീവകങ്ങൾ ധാരാളം അടങ്ങിയതിനാൽ ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്കും നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായകം.
∙ ധാതുക്കൾ ധാരാളം ഉള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു നല്ലത്. കൂടാതെ ഓസ്റ്റിയോപോറോസിസ് വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.
∙ ചേമ്പിലയിലെ ഭക്ഷ്യനാരുകൾ ശരീരത്തിലെ ഇൻസുലിന്റെയും ഗ്ലൂക്കോസിന്റെയും അളവിനെ നിയന്ത്രിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. അതിനാൽ പ്രമേഹ രോഗികൾക്കു നല്ലത്.
∙ ജീവകം എ ധാരാളം ഉള്ളതിനാൽ ചർമത്തിന്റെ ആരോഗ്യത്തിനു നല്ലത്. ചർമത്തിലെ ചുളിവുകൾ അകറ്റി തിളക്കമുള്ളതാക്കാൻ ചേമ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി.
∙ ഹൃദയാരോഗ്യമേകുന്നു. ചേമ്പിലയിലെ പൊട്ടാസ്യം ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നു. ധമനികളിലെ സമ്മർദം അകറ്റുന്നു.
ചേമ്പില പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. എന്നാൽ നന്നായി വേവിച്ചു മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം