ഡ്രൈഫ്രൂട്ട്സ് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നു നമുക്കറിയാം. അവയിൽ വാൾനട്ട് ഗുണങ്ങളിൽ മികച്ച ഒന്നാണ്. വാൾനട്ട് കഴിക്കുന്നത് വിഷാദം അകറ്റാനും ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കുമെന്നു പഠനം. യുഎസിലെ ലൊസാഞ്ചലസ്, കലിഫോർണിയ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ നട്സ് കഴിക്കാത്തവരെ അപേക്ഷിച്ച് വാൾനട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്രൈഫ്രൂട്ട്സ് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നു നമുക്കറിയാം. അവയിൽ വാൾനട്ട് ഗുണങ്ങളിൽ മികച്ച ഒന്നാണ്. വാൾനട്ട് കഴിക്കുന്നത് വിഷാദം അകറ്റാനും ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കുമെന്നു പഠനം. 

യുഎസിലെ ലൊസാഞ്ചലസ്, കലിഫോർണിയ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ നട്സ് കഴിക്കാത്തവരെ അപേക്ഷിച്ച് വാൾനട്ട് കഴിക്കുന്നവർക്ക് വിഷാദ സാധ്യത 26 ശതമാനം കുറവാണെന്നു കണ്ടു. മറ്റ് നട്സുകൾ കഴിക്കുന്നവർക്ക് വിഷാദം വരാനുള്ള സാധ്യത 8 ശതമാനം കുറവാണെന്നും പഠനം പറയുന്നു. വാൾനട്ട് കഴിക്കുന്നത് എനർജി ലെവൽ കൂട്ടും. ഏകാഗ്രത വർധിപ്പിക്കും. ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ADVERTISEMENT

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കു പ്രകാരം ആറിൽ ഒരാൾക്ക് എന്ന തോതിൽ ജീവിതത്തിൽ എപ്പോഴെങ്കിലും വിഷാദം ബാധിക്കും എന്നാണ്. ഇത് ഒരു പരിധിവരെ കുറയ്ക്കാൻ ഭക്ഷണത്തിൽ മാറ്റം വരുത്തുന്നതിലൂടെ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ബൗദ്ധികമായ ആരോഗ്യത്തിനും വാൾനട്ട് സഹായിക്കും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

ഇരുപത്താറായിരത്തിലധികം അമേരിക്കക്കാരിൽ നടത്തിയ ഈ പഠനത്തിനായി, നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിലെ വിവരങ്ങളാണ് ഉപയോഗിച്ചത്. 

ADVERTISEMENT

വാൾനട്ട് കഴിക്കുന്നവർ ശുഭാപ്തി വിശ്വാസം ഉള്ളവരും വളരെയധികം ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും മെച്ചപ്പെട്ട ഏകാഗ്രത ഉള്ളവരും ഉയർന്ന ഊർജ്ജനില ഉള്ളവരും നിരാശയില്ലാത്തവരും ആണെന്നു കണ്ടു. ഇവരിൽ വിഷാദലക്ഷണങ്ങളും വളരെ കുറവായിരുന്നു. ശരാശരി 24 ഗ്രാം വാൾനട്ട് ആണ് ദിവസവും ഇവർ കഴിച്ചിരുന്നത്. 

മറ്റ് നട്സുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വാൾനട്ടിൽ മിക്ക പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകളും ഉണ്ട്. ഇവയിൽ ഒമേഗ 3 ആൽഫാ ലിനോലെനിക് ആസിഡ് മറ്റ് നട്സുകളിൽ ഉള്ളതിലുമധികം (28 ഗ്രാമിൽ 2.5 ഗ്രാം എന്ന തോതിൽ) ഉണ്ടെന്നും ഗവേഷകർ പറയുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT