രുചിക്കായും മണത്തിനായും ചാറുകളുടെ കട്ടി കൂട്ടുന്നതി നായും ഭക്ഷണസാധനങ്ങളിൽ സ്ഥിരം ചേർക്കുന്ന ഒന്നാണ് സവാള. ഒരു പ്രധാന ചേരുവയെന്നതിൽ ഉപരിയായി സവാളയ്ക്ക് മറ്റു പല പോഷകഗുണങ്ങളും ഉണ്ട്. ജലാംശത്താൽ സമ്പുഷ്ടമായ സവാളയിഃ‌ലെ പ്രധാന ഘടകങ്ങളിൽ ഒന്ന് നാരുകൾ തന്നെ. Fructan(FRUCTAN) ആണ് സവാളയിലെ പ്രധാന നാരുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചിക്കായും മണത്തിനായും ചാറുകളുടെ കട്ടി കൂട്ടുന്നതി നായും ഭക്ഷണസാധനങ്ങളിൽ സ്ഥിരം ചേർക്കുന്ന ഒന്നാണ് സവാള. ഒരു പ്രധാന ചേരുവയെന്നതിൽ ഉപരിയായി സവാളയ്ക്ക് മറ്റു പല പോഷകഗുണങ്ങളും ഉണ്ട്.

ജലാംശത്താൽ സമ്പുഷ്ടമായ സവാളയിഃ‌ലെ പ്രധാന ഘടകങ്ങളിൽ ഒന്ന് നാരുകൾ തന്നെ. Fructan(FRUCTAN) ആണ് സവാളയിലെ പ്രധാന നാരുകൾ. മറ്റൊരു പ്രധാന ഘടകം  കാർബോഹൈഡ്രേറ്റ് ആണ്. എങ്കിൽ തന്നെയും നമുക്ക് ഒരു ദിവസം വേണ്ട കാർബോഹൈഡ്രേറ്റ്  വച്ചു നോക്കുമ്പോൾവളരെ ചെറിയ അളവിൽ മാത്രമേ സവാളയിൽ ഉള്ളൂ. വൈറ്റമിനുകളും മിനറലുകളും മിതമായ അളവിലുള്ള സവാളയിൽ സോഡിയം വളരെ കുറച്ചു മാത്രമേ ഉള്ളൂ. കൂടാതെ ധാരാളം പ്ലാന്റ് കോമ്പൗണ്ടുകളാലും ആന്റിഓക്സിഡന്റുകളാലും സമ്പുഷ്ടമാണ് സവാള. ഇവയിൽ പ്രധാനപ്പെട്ടവയാണ് സൾഫർ സംയുക്തങ്ങളും qucercetin നും.

ADVERTISEMENT

സൾഫർ സംയുക്തങ്ങളാണ് സവാളയുടെ സ്പൈസി ടേസ്റ്റിനും ചെറുമധുരത്തിനും കാരണക്കാർ. അരിയുമ്പോൾ ബാഷ്പീകരിക്കുന്ന ഇവയാണ് നമ്മുടെ കണ്ണുകളെ ഈറൻ അണിയിക്കുന്നത്. ഇവ ശക്തമായ ആന്റ്മൈക്രോബിയൽ ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങളാണ്. ചിലതരം ബാക്ടീരിയകളെയും യീസ്റ്റിനെ യും പ്രതിരോധിക്കാൻ ഇവയ്ക്കു കഴിയും. കൂടാതെ കാൻസറിനെ പ്രതിരോധിക്കാനും ഇവ സഹായിക്കുന്നു. മറ്റൊരു പ്രധാന ഘടകമായ  Qucercetin രക്തസമ്മർദം കുറയ്ക്കാനും ഹൃദയാരോഗ്യം നിലനിർത്താനും കൊളസ്ട്രോള്‍ ബാലൻസ് ചെയ്യാനും സഹായിക്കുന്നു. ഇവയ്ക്കൊപ്പം മറ്റ് ആന്റിഓക്സി ഡന്റ്സ് ഉള്ളതിനാൽ സോഡിയം കുറവായതിനാലും ഇവ ഹൃദയരോഗികളുടെയും രക്തസമ്മർദം ഉള്ളവരുടെയും  ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. 

ഫൈബർ നന്നായി ഉള്ളതിനാലും അന്നജവും കാലറിയും കുറവായതിനാലും  ഗ്ലൈസിമിക് ഇൻഡക്സ് കുറവായതിനാലും ഇവ ഡയബറ്റിസ് ഉള്ളവരുടെയും അമിതവണ്ണം ഉള്ളവരുടെയും ഭക്ഷണത്തിലും ഉൾപ്പെടുത്താം. നാരുകൾ ഉള്ളതിനാൽ മലബന്ധമുള്ളവർക്കും ഉപയോഗിക്കാം. FRUCTAN എന്ന നാരുകളുടെ പ്രധാന ഉറവിടം ആണ് സവാള. ഇവ ശരീരത്തിന് ഉപയോഗപ്രദമായ ബാക്ടീരിയ ഉണ്ടാകാൻ സഹായിക്കുന്ന ഒന്നാണ്.  കോളൻ കാൻസറിനെ പ്രതിരോ ധിക്കാൻ ഇവ സഹായിക്കുന്നു. എന്നാൽ ചിലരിൽ പ്രത്യേകിച്ച് ഇറിറ്റബിൾ ബൊവൽ സിൻഡ്രോം ഉള്ളവരിൽ ഇവ ദഹിക്കാൻ പാടാണ്. അതിനാൽ തന്നെ ഈ വ്യക്തികള്‍ സവാള കുറയ്ക്കുന്നതാവും ഉത്തമം. അല്ലെങ്കിൽ വായു പ്രശ്നങ്ങൾക്കും വയറു കമ്പിക്കലിനും ഇടയാവും.  

ADVERTISEMENT

ഏറ്റവും എളുപ്പത്തിൽ എല്ലാത്തരം ഭക്ഷണത്തിലും ഉൾപ്പെടുത്താവുന്ന സവാളയുടെ പുറം തോടുകളിലാണ് ആന്റി ഓക്സിഡന്റ്സ് കൂടുതൽ. അതിനാൽ അമിതമായി പുറംതൊലി കളയാതെ ശ്രദ്ധിക്കണം. സവാള പച്ചയ്ക്കെടുക്കുന്നതാണ് ഉത്തമം. എന്നാൽ ഇവ അമിതമായ വായ്നാറ്റം, വിയർപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. മാത്രമല്ല അമിതമായി സവാള ഉപയോഗിച്ചവരിൽ ബ്ലഡ് ഷുഗറും  ബ്ലഡ് പ്രഷറും തീർത്തും കുറഞ്ഞു പോയതായും കണ്ടിട്ടുണ്ട്. അതിനാൽ അമിത ഉപയോഗം പാടില്ല. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT