പ്രോട്ടീൻ ധാരാളം അടങ്ങിയഭക്ഷണമാണ് മുട്ട. ഒരു പുഴുങ്ങിയ മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ ഉണ്ട്. പോഷക സമ്പുഷ്ടവുമാണ് ഇത്. എന്നാൽ മുട്ട കഴിക്കാത്തവരും മുട്ടയുടെ രുചി ഇഷ്ടപ്പെടാത്തവരും ഉണ്ടാകും. ഇവർ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ എന്തു ഭക്ഷണം കഴിക്കണം? ഇതാ മുട്ടയിലുള്ളതിലും അധികം പ്രോട്ടീൻ അടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രോട്ടീൻ ധാരാളം അടങ്ങിയഭക്ഷണമാണ് മുട്ട. ഒരു പുഴുങ്ങിയ മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ ഉണ്ട്. പോഷക സമ്പുഷ്ടവുമാണ് ഇത്. എന്നാൽ മുട്ട കഴിക്കാത്തവരും മുട്ടയുടെ രുചി ഇഷ്ടപ്പെടാത്തവരും ഉണ്ടാകും. ഇവർ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ എന്തു ഭക്ഷണം കഴിക്കണം?

ഇതാ മുട്ടയിലുള്ളതിലും അധികം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ.

ADVERTISEMENT

സോയാബീൻ – സോയാബീൻ ജീവകം സി, പ്രോട്ടീൻ, ഫോളേറ്റ് എന്നിവയുടെ കലവറയാണ്. സാച്ചുറേറ്റഡ് ഫാറ്റ് ഇതിൽ തീരെ കുറവാണ്. കാൽസ്യം, ഫൈബർ, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം ഇവ സോയാബീനിൽ ധാരാളം ഉണ്ട്. ഒരു ബൗൾ വേവിച്ച സോയാബീനിൽ 26 ഗ്രാം പ്രോട്ടീൻ ഉണ്ട്. 

മത്തങ്ങാക്കുരു– മത്തങ്ങാ കറിവച്ച ശേഷം കുരു കളയല്ലേ. മത്തന്റെ കുരുവിൽ മഗ്നീഷ്യം ധാരാളം ഉണ്ട്. പ്രോട്ടീനും ഉണ്ട്. 30 ഗ്രാം മത്തൻ കുരുവിൽ 9 ഗ്രാം പ്രോട്ടീൻ ഉണ്ട്.   

ADVERTISEMENT

∙ കടല– കടലയിൽ ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം, സിങ്ക്, ജീവകം കെ ഇവ ഉണ്ട്. മുളപ്പിച്ച കടല ഉപയോഗിക്കാം. ഒരു കപ്പ് വേവിച്ച കടലയിൽ 12 ഗ്രാം പ്രോട്ടീൻ ഉണ്ട്. 

∙ പാൽക്കട്ടി – കാലറി കുറവായ ഇത് പ്രോട്ടീനാൽ സമ്പുഷ്ടമാണ്. പോഷകങ്ങൾ ധാരാളമുള്ള പനീർ അഥവാ പാൽക്കട്ടയിൽ മുട്ടയിലുള്ളതിലും അധികം പ്രോട്ടീൻ ഉണ്ട്. 100 ഗ്രാം പനീറിൽ 23 ഗ്രാം ആണ് പ്രോട്ടീൻ.

ADVERTISEMENT

∙ പയർ വർഗങ്ങൾ – ചെറുപയർ, വൻപയർ, പരിപ്പു വർഗങ്ങൾ ഇവയിൽ പ്രോട്ടീൻ ധാരാളം ഉണ്ട്. വേവിച്ച ഒരു കപ്പ് പയറിൽ 14 ഗ്രാമോളം പ്രോട്ടീൻ ഉണ്ട്. നാരുകൾ ധാരാളമുള്ള ഇവ വേഗം കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.  

∙ വാളമര – പ്രോട്ടീൻ കൂടാതെ മഗ്നീഷ്യവും ഇവയിൽ ധാരാളമുണ്ട്. ഒരു കപ്പ് അമരപ്പയറിൽ ഏതാണ്ട് 9 ഗ്രാം പ്രോട്ടീൻ ഉണ്ട്. 

∙ ഹെംപ് സീഡ്സ്– ഇവയിൽ ഹൃദയാരോഗ്യമേകുന്ന ആൽഫാ ലിനോലെനിക് ആസിഡ് ഒമേഗ 3 ഇവ ധാരാളം ഉണ്ട്. 2 ടേബിൾ സ്പൂൺ ഹെംപ് സീഡിൽ 6.3 ഗ്രാം പ്രോട്ടീൻ ഉണ്ട്. 

∙ ആല്‍മണ്ട് ബട്ടർ – 50 ഗ്രാം ആൽമണ്ട് ബട്ടറിൽ 10 ഗ്രാം പ്രോട്ടീൻ ഉണ്ട്. പീനട്ട് ബട്ടറിനെക്കാളും ആരോഗ്യകരമായ ആൽമണ്ട് ബട്ടറിൽ ജീവകങ്ങളും ധാതുക്കളും ധാരാളം ഉണ്ട്. 

∙ ക്വിനോവ– ഗ്ലൂട്ടൺ ഫ്രീ ആയ ഇവയിൽ 9 ഇനം അമിനോ ആസിഡുകൾ ഉണ്ട്. ശരീരഭാരം കുറയ്ക്കാൻ മികച്ച ഒരു ധാന്യമാണിത്. കൊഴുപ്പ് വളരെ കുറവാണിതിൽ. വേവിച്ച ഒരു കപ്പ് ക്വിനോവ സീഡിൽ 8 ഗ്രാം പ്രോട്ടീൻ ഉണ്ട്. 

∙ ഗ്രീക്ക് യോഗർട്ട് – പോഷകങ്ങൾ ധാരാളമുള്ള ഗ്രീക്ക് യോഗർട്ട് മികച്ച ഒരു ലഘുഭക്ഷണമാണ്. കൊഴുപ്പില്ലാത്ത ഈ തൈരിൽ 12 മുതൽ 17.3 ഗ്രാം വരെ പ്രോട്ടീൻ ഉണ്ട്. ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണിത്.