വേനല്‍ക്കാലത്ത് പഴങ്ങൾ കഴിക്കുമ്പോൾ എടുക്കാം ഈ മുൻകരുതലുകൾ
ഈ വേനല്‍ക്കാലത്ത് നമ്മള്‍ ഏറ്റവുമധികം കഴിക്കാന്‍ ഇഷ്ടപ്പെടുന്നത് പഴങ്ങളാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ആരോഗ്യം സംരക്ഷിക്കാനുമെല്ലാം പഴങ്ങള്‍ നല്ലതാണ്. പോഷകങ്ങളുടെ കലവറയാണ് പഴവര്‍ഗങ്ങള്‍. എന്നാല്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍ ഇത്തിരി ശ്രദ്ധ വേണമെന്ന് കൂടി ഓര്‍ക്കുക. കാരണം പഴങ്ങള്‍

ഈ വേനല്‍ക്കാലത്ത് നമ്മള്‍ ഏറ്റവുമധികം കഴിക്കാന്‍ ഇഷ്ടപ്പെടുന്നത് പഴങ്ങളാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ആരോഗ്യം സംരക്ഷിക്കാനുമെല്ലാം പഴങ്ങള്‍ നല്ലതാണ്. പോഷകങ്ങളുടെ കലവറയാണ് പഴവര്‍ഗങ്ങള്‍. എന്നാല്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍ ഇത്തിരി ശ്രദ്ധ വേണമെന്ന് കൂടി ഓര്‍ക്കുക. കാരണം പഴങ്ങള്‍ കൃഷിചെയ്യുമ്പോഴും പിന്നീട് വില്‍പ്പനയ്ക്കായി എത്തിക്കുമ്പോഴും മറ്റും അവയില്‍ പലതരത്തിലെ കീടനാശിനികള്‍ ഉപയോഗിക്കാറുണ്ട്. ഇത് പലപ്പോഴും വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. പ്രത്യേകിച്ചു തൊലിയോട് കൂടി കഴിക്കുന്ന പഴങ്ങളില്‍ ഇവ തളിക്കുമ്പോള്‍ അവ നേരിട്ട് നമ്മുടെ ഉള്ളിലെത്തുന്നുണ്ട്. എന്താണ് ഇതിനൊരു പ്രതിവിധി ?
സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എൻവിയോൺമെന്റ് റിപ്പോര്‍ട്ട് പ്രകാരം പഴവര്‍ഗങ്ങളില്‍ നിന്നും കീടനാശിനികള്‍ നീക്കം ചെയ്യാന്‍ ഉപ്പിട്ട വെള്ളത്തില്‍ കഴുകുന്നത് നല്ലതാണത്രേ. അതുപോലെ തന്നെയാണ് ശുദ്ധവെള്ളത്തില്‍ കഴുകുന്നതും. 75- 80 ശതമാനത്തോളം വിഷാംശം നീക്കം ചെയ്യാന്‍ ഇതുകൊണ്ട് സാധിക്കും. മുന്തിരി, അപ്പിള്‍, പേരയ്ക്ക, തുടങ്ങിയ പഴവര്‍ഗങ്ങള്‍ മൂന്നു വട്ടം വരെ കഴുകണം എന്നാണ്.
രണ്ടു സ്പൂണ്‍ ഉപ്പ് നാല് കപ്പ് വെള്ളത്തിലിട്ടു 30-60 മിനിറ്റുകള്‍ വരെ പഴവര്‍ഗങ്ങള്‍ അവയില്‍ മുക്കിവയ്ക്കുന്നതും നല്ലതാണ്. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാം. എന്നാല്‍ ബെറി വര്‍ഗത്തില്‍പെട്ട പഴങ്ങള്‍ ഇങ്ങനെ ചെയ്യരുത്. അത് അവ ചുക്കിചുരുങ്ങി പോകാന്‍ കാരണമായേക്കാം. വിനാഗിരിയില്‍ പഴവര്‍ഗങ്ങള്‍ മുക്കിവയ്ക്കുന്നതും ഇതുപോലെ ഗുണകരമാണ്, ഇതും അവയിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കും.
ഒരു സ്പൂണ്‍ നാരങ്ങാനീരും രണ്ടു സ്പൂണ്‍ വൈറ്റ് വിനാഗിരിയും ഒരു കപ്പ് വെള്ളവും ചേര്‍ത്ത ശേഷം അതൊരു സ്പ്രേ ബോട്ടിലില്‍ ഒഴിച്ചു പഴവര്‍ഗങ്ങളിലേക്ക് ശക്തമായി അടിക്കുന്നത് അവയിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ ഗ്ലാസ്സ് കൊണ്ടുള്ള സ്പ്രേ ബോട്ടില്‍ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം. അതുപോലെ പ്രയോജനകരമാണ് ഒരു സ്പൂണ്‍ ബേക്കിങ് സോഡ ഒരു പാത്രം വെള്ളത്തില്‍ ചേര്‍ത്ത് അതില്‍ പഴങ്ങള്‍ കഴുകിയെടുക്കുന്നതും. 96 % വിഷാംശം നീക്കം ചെയ്യാന്‍ ഇത് ഉപകരിക്കും. ഇതെല്ലം ചെയ്ത ശേഷം നന്നായി തണുത്ത വെള്ളത്തില്‍ പഴങ്ങള്‍ കഴുകിയെടുക്കണം.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍ : പഴങ്ങളായാലും പച്ചക്കറികള്‍ ആയാലും വീട്ടില്‍ കൊണ്ടവരുമ്പോള്‍ തന്നെ കഴുകി വയ്ക്കേണ്ട കാര്യമില്ല . ഇത് അവയില്‍ മോയിസ്ച്ചര്‍ വര്‍ധിക്കാന്‍ കാരണമാകും . പകരം ഉപയോഗിക്കും മുന്‍പ് കഴുകി എടുക്കാം .
പഴങ്ങളിലും മറ്റും ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കര്‍ നീക്കം ചെയ്ത ശേഷം ഉപയോഗിക്കാം.
തൊലി കളഞ്ഞ ശേഷം ഉപയോഗിക്കുന്ന പഴങ്ങളും കഴുകുക
പഴങ്ങള്‍ മുറിക്കുന്ന കത്തിയും മറ്റും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം