നെല്ലിക്ക: ഗുണങ്ങളിൽ ഇവൻ മധുരഫലം
രുചിയിൽ ചവർപ്പ് ആണെങ്കിലും ഗുണങ്ങളിൽ മധുരം കിനിയുന്ന ഫലമാണ് നെല്ലിക്ക. നെല്ലിക്കയിൽ ജീവകം സി, എ ഇവ ധാരാളമുണ്ട്. ഉയർന്ന അളവിൽ ഫോളിക് ആസിഡും ധാതുക്കളായ കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയൺ, കരോട്ടിൻ, മഗ്നീഷ്യം ഇവയുമുണ്ട് കാലറി വളരെ കുറഞ്ഞ ഈ ഫലത്തിൽ. 100 ഗ്രാം നെല്ലിക്കയിൽ വെറും 44 കാലറി മാത്രമേ ഉള്ളൂ.

രുചിയിൽ ചവർപ്പ് ആണെങ്കിലും ഗുണങ്ങളിൽ മധുരം കിനിയുന്ന ഫലമാണ് നെല്ലിക്ക. നെല്ലിക്കയിൽ ജീവകം സി, എ ഇവ ധാരാളമുണ്ട്. ഉയർന്ന അളവിൽ ഫോളിക് ആസിഡും ധാതുക്കളായ കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയൺ, കരോട്ടിൻ, മഗ്നീഷ്യം ഇവയുമുണ്ട് കാലറി വളരെ കുറഞ്ഞ ഈ ഫലത്തിൽ. 100 ഗ്രാം നെല്ലിക്കയിൽ വെറും 44 കാലറി മാത്രമേ ഉള്ളൂ. പ്രോട്ടീൻ, മിനറൽസ്, കാർബോഹൈഡ്രേറ്റ്, ഫൈബർ ഇവ കൂടാതെ 80 ശതമാനവും വെള്ളമാണ് നെല്ലിക്കയിൽ ഉള്ളത്. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണിത്. നെല്ലിക്ക നൽകുന്ന ഗുണങ്ങളെക്കുറിച്ചറിയാം.
∙ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു
∙ ഓർമശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കാൻ ഉത്തമം.
∙ ചർമത്തിലെ ചുളിവുകൾ അകറ്റുന്നു. അകാല വാർധക്യം തടയുന്നു.
∙ ദഹനത്തിനു സഹായിക്കുന്നു. മലബന്ധം അകറ്റുന്നു.
∙ തൊണ്ടയിലെ അണുബാധകൾ അകറ്റുന്നു.
∙ ഹൃദയപേശികളെ ശക്തിപ്പെടുത്തുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നു. പക്ഷാഘാതം, ഹൃദയാഘാതം ഇവയുടെ സാധ്യത കുറയ്ക്കുന്നു. ഹൃദയാരോഗ്യമേകുന്നു.
∙ ഡൈയൂറെറ്റിക് ആയി പ്രവർത്തിക്കുന്നു. കിഡ്നികളെ ആരോഗ്യമുള്ളതാക്കുന്നു. യൂറിനറി – യൂറ്റെറിൻ ഇൻഫക്ഷനുകളെ തടയുന്നു.
∙ തലമുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഉത്തമം. മുടി കൊഴിച്ചിലും അകാലനരയും തടയുന്നു. നെല്ലിക്കയിലടങ്ങിയ കരോട്ടിൻ, അയൺ, ആന്റി ഓക്സിഡന്റുകളാണ് മുടിക്ക് ആരോഗ്യമേകുന്നത്.
∙ നെല്ലിക്ക ജ്യൂസ് തേൻ ചേർത്ത് കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഹ്രസ്വദൃഷ്ടി, തിമിരം ഇവ അകറ്റാൻ സഹായിക്കുന്നു.
∙ കരളിന്റെ ആരോഗ്യത്തിന് മികച്ചത്.
∙ നെല്ലിക്കയിലെ പോളിഫിനോളുകളും ഫ്ലേവനോയ്ഡുകളും ടാനിനുകളും കാൻസർ, ഡയബറ്റിസ് ഇവയെല്ലാം തടയും.
∙ ആർത്തവവേദന തടയാനും വേദന കുറയ്ക്കാനും നെല്ലിക്ക പതിവായി കഴിച്ചാൽ മതി.
∙ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു.
∙ ഉദരപ്രശ്നങ്ങൾക്ക് പരിഹാരമേകുന്നു. നെല്ലിക്കയുടെ ലാക്സേറ്റീവ് ഗുണങ്ങൾ അതിസാരം, വയറുകടി ഇവയെല്ലാം അകറ്റാൻ സഹായിക്കുന്നു.
∙ നെല്ലിക്കാപ്പൊടി തേൻ ചേർത്ത് ഭക്ഷണത്തിന് മുൻപ് കഴിച്ചാൽ വിശപ്പ് കൂടും.
∙ പനി, കരൾരോഗങ്ങള്‍, ദഹനക്കേട്, വിളർച്ച, യൂറിനറി പ്രശ്നങ്ങൾ, ശ്വസനപ്രശ്നങ്ങൾ, ഉദരം, ഹൃദയം, സെറിബ്രൽ പ്രശ്നങ്ങൾ ഇവയ്ക്കെല്ലാം നെല്ലിക്ക ഒരു പരിഹാരമാണ്.
∙ കൊളസ്ട്രോൾ കുറയ്ക്കുന്നു, അരുണരക്താണുക്കളുടെ എണ്ണം കൂട്ടുന്നു. വിളർച്ച തടയുന്നു.
∙ പല്ലുകൾക്കും നഖങ്ങൾക്കും ശക്തി നൽകുന്നു.
ഇനി പറയൂ ആദ്യം കയ്ക്കും എങ്കിലും പിന്നീട് മധുരിക്കുന്ന ഒരു ആരോഗ്യഫലം തന്നെയല്ലേ നെല്ലിക്ക.